Month: December 2020

  • NEWS

    കര്‍ഷക സമരത്തിന് പിന്തുണ; പഞ്ചാബ് ജയില്‍ ഡിഐജി രാജിവച്ചു

    കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ പഞ്ചാബ് ജയില്‍ ഡിഐജി രാജിവച്ചു. ലഖ്മിന്ദര്‍ സിങ് ജാഖറാണ് രാജിവച്ചത്. ഇന്ന് അനുഭവിക്കുന്ന സ്ഥാനങ്ങള്‍ അച്ഛന്‍ വയലില്‍ ജോലി ചെയ്ത് പഠിപ്പിച്ച്‌ നേടിയതാണെന്നും കര്‍ഷകരോട് കടപ്പെട്ടിരിക്കുന്നു എന്നും ജാഖര്‍ പറഞ്ഞു. ഡല്‍ഹിയിലെത്തി സമരത്തിന്റെ ഭാഗമാകാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജാഖര്‍ അറിയിച്ചു. ചണ്ഡീ​ഗഡിലെ ജയില്‍ ഡിഐജിയായിരുന്ന ലഖ്മീന്ദര്‍ കഴിഞ്ഞ മെയില്‍ സസ്പമെന്‍ഷന്‍ നടപടികള്‍ നേരിട്ടിരുന്നു. രണ്ട് മാസം മുന്‍പാണ് സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് ലഖ്മീന്ദര്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കുന്നത്. എന്നാല്‍ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ജോലി രാജിവച്ചിരിക്കുകയാണ്. വിവാദമായ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 18 ദിവസമായി രാജ്യതലസ്ഥാനത്തെ അതിര്‍ത്തികളെ സ്തംഭിപ്പിച്ച് കര്‍ഷകര്‍ സമരം തുടരുകയാണ്. മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

    Read More »
  • NEWS

    ഭൂമി പിളര്‍ന്ന് വീട്ടമ്മ താഴേക്ക് പതിച്ചു; കാരണം ഇതാണ്

    അലക്കി കൊണ്ടിരുന്ന വീട്ടമ്മ ഭൂമി പിളര്‍ന്ന് താഴേയ്ക്ക്………പിന്നീട് പൊങ്ങിയതോ അടുത്ത വീട്ടിലെ കിണറ്റില്‍…ആരേയും അമ്പരപ്പിക്കുന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം ഇരിക്കൂര്‍ ആയിപ്പുഴയില്‍ സംഭവിച്ചത്. അലക്കി കൊണ്ടിരുന്ന ഉമൈബ എന്ന വീട്ടമ്മ പെട്ടെന്ന് ഭൂമി പിളര്‍ന്ന് കുഴിയിലേക്ക് വീണ് അപ്പുറത്ത് പത്ത് മീറ്റര്‍ അകലെയുളള കിണറ്റില്‍ പൊങ്ങി. വീട്ടമ്മയുടെ നിലവിളികേട്ടാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. പിന്നീട് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ വീട്ടമ്മയെ കിണറ്റില്‍ നിന്നും രക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴും എല്ലാവരും ഇതിന് മുന്നില്‍ വെയ്ക്കുന്ന ഒരു ചോദ്യമുണ്ട്. ഈ വീട്ടമ്മ എങ്ങനെയാണ് ഈ കിണറ്റില്‍ എത്തിപ്പെട്ടത്. ഇത് സംഭവ സമയം അവിടെ തടിച്ച്കൂടിയ പ്രദേശവാസികളെ ഒക്കെ ഒരു പോലെ അമ്പരപ്പിച്ച ചോദ്യമായിരുന്നു. ഉമൈബയുടെ വീടിന്റെ പിന്നാമ്പുറത്തെ അലക്കുകല്ലിന്റെ അടുത്ത് പുതുതായി രൂപം കൊണ്ട ഗര്‍ത്തം. ഉമൈബയ്ക്ക് കടന്നു പോകാന്‍ പാകമായ ഒരു തുരങ്കത്തിന്റെ രൂപത്തില്‍ അയല്‍വാസിയുടെ കിണറ് വരെ എത്തുന്നുണ്ട് ഇതാണ് ഒരു പ്രാഥമിക നിഗമനം. എന്നാല്‍ അത് എങ്ങനെ? എന്താണ് ആ ശാസ്ത്ര…

    Read More »
  • NEWS

    അവസാനഘട്ട തിരഞ്ഞെടുപ്പ്: 20,603 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു

    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തിങ്കളാഴ്ച നടക്കുന്ന അവസാനഘട്ട തിരഞ്ഞെടുപ്പിന് മതിയായ സുരക്ഷയൊരുക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. അവസാനഘട്ട തിരഞ്ഞെടുപ്പില്‍ സുരക്ഷയൊരുക്കുന്നതിന് 20,603 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരില്‍ 56 ഡിവൈ.എസ്.പിമാര്‍, 232 ഇന്‍സ്പെക്ടര്‍മാര്‍, 1172 എസ്.ഐ/എ.എസ്.ഐമാര്‍ എന്നിവരും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍ റാങ്കിലുള്ള 19,143 ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കൂടാതെ 616 ഹോം ഗാര്‍ഡുമാരേയും 4325 സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരേയും ഇത്തവണ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ഏത് അത്യാവശ്യഘട്ടത്തിലും പോലീസ് സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് 590 ഗ്രൂപ്പ് പട്രോള്‍ ടീമിനെയും 250 ക്രമസമാധാനപാലന പട്രോളിംഗ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. അതീവ പ്രശ്നബാധിത പ്രദേശങ്ങളില്‍ 498 പിക്കറ്റ്പോസ്റ്റുകള്‍ ഉണ്ടാകും. സംസ്ഥാന പോലീസ് മേധാവി, ക്രമസമാധാനവിഭാഗം എ.ഡി.ജി.പി, സോണ്‍ ഐ.ജി എന്നിവരുടെ നിയന്ത്രണത്തില്‍ 30 പ്ലട്ടൂണ്‍ പോലീസിനെ മൂന്നാംഘട്ട തിരഞ്ഞെടുപ്പില്‍ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ കണ്ണൂര്‍ ഡി.ഐ.ജിക്ക് നാല് കമ്പനി, തിരഞ്ഞെടുപ്പ് നടക്കുന്ന നാല് ജില്ലകളിലെ ജില്ലാ പോലീസ്…

    Read More »
  • LIFE

    അമ്മയാകാന്‍ താല്‍പ്പര്യമില്ലാത്ത പെണ്‍കുട്ടിയുടെ കഥ

    അമ്മയാവുക എന്നതാണ് ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നതെന്ന് നമ്മുടെ ചുറ്റുപാടുകളില്‍ എപ്പോഴെങ്കിലും മുഴങ്ങി കേട്ടിട്ടുണ്ടാവും. വിവാഹം, കുടുംബം, കുട്ടികള്‍ ഇതൊക്കെയാണ് ഒരു പെണ്ണിന്റെ ജീവിതമെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ഇപ്പോഴും 2020 ന്റെ അവസാനത്തിലും ഉണ്ടെന്നുളളത് നഗ്നമായ സത്യമാണ്. പക്ഷേ ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊക്കെയാണോ അവളുടെ ജീവിതത്തിന്റെ ലക്ഷ്യങ്ങള്‍.? ഇന്നത്തെ യുവതലമുറയോട് ചോദിച്ചാല്‍ തീര്‍ച്ചയായും ഉത്തരം അല്ല എന്ന് തന്നെയായിരിക്കും. ഇന്നത്തെക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് വിവാഹം പോലും സെക്കന്ററിയാണ്. സ്വന്തമായി ഒരു നിലയിലെത്തുക എന്നതാണ് അവരുടെ ജീവിതലക്ഷ്യം. ഇതുതന്നെയാണ് സാറയുടെയും ആഗ്രഹം. ആരാണ് സാറാ..? ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലെ നായികയാണ് സാറാസ്. സ്വന്തമായി സ്വപ്‌നങ്ങളുള്ള അമ്മയാകാന്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടി. കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവരോട് സംവിധായകന്‍ ധൈര്യമായി പറയുന്നത് ഈ സാറയെ നിങ്ങള്‍ ഇ്ഷ്ടപ്പെടുമെന്നാണ്. സംവിധാനം ചെയ്ത ചിത്രങ്ങളിലെല്ലാം ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ച സംവിധായകനാണ് ജൂഡ്. അതുകൊണ്ട് തന്നെ സാറാസിലും ജൂഡ് ഒരുക്കി വെച്ചിരിക്കുന്ന…

    Read More »
  • NEWS

    പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നത് ആരെ രക്ഷിക്കാന്‍: കമല്‍ഹാസന്‍

    പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ കമല്‍ഹാസന്‍. കോവിഡ് മൂലം ഇന്ത്യയിലെ പകുതി ജനങ്ങള്‍ പട്ടിണിയിലാണ്. ആസമയത്ത് 100 കോടി രൂപ ചിലവില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നത് ആരെ രക്ഷിക്കാനാണ് എന്ന് കമല്‍ ചോദിക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു കമലിന്റെ പ്രതികരണം. തന്റെ ചോദ്യത്തിന് പ്രധാനമന്ത്രി ദയവായി മറുപടി നല്‍കണം എന്നും കമല്‍ ആവശ്യപ്പെട്ടു. ‘ചൈനയില്‍ വന്‍മതില്‍ പണിയുമ്പോള്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ മരിച്ചു വീണു. അന്ന് രാജാവ് തൊഴിലാളികളോടും ജനങ്ങളോടും പറഞ്ഞത് നിങ്ങളെ സംരക്ഷിക്കാനാണ് ഈ മതില്‍ എന്നാണ്.’ – കമല്‍ ചൂണ്ടിക്കാട്ടി. നേരത്തേ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങളെ എതിര്‍ത്തും കമല്‍ സംസാരിച്ചിരുന്നു. കര്‍ഷക സമരങ്ങളെ അനുഭാവ പൂര്‍വ്വം പരിഗണിക്കാതെ മോദി വാരാണസി സന്ദര്‍ശനം നടത്തിയ കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയോടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കമല്‍ അന്ന് താരതമ്യം ചെയ്തത്. അതേസമയം, കമല്‍ഹാസന്‍ ഇപ്പോള്‍ തമിഴ്‌നാട്…

    Read More »
  • LIFE

    മിക്കവാറും ബലാത്സംഗക്കേസുകൾ ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശേഷമുള്ള പരാതിയാണ്, ഛത്തീസ്ഗഡ് വനിതാ കമ്മീഷൻ അധ്യക്ഷയെ പിന്തുണച്ച് മുഖ്യമന്ത്രിയും

    ഛത്തീസ്ഗഡ് വനിതാ കമ്മീഷൻ അധ്യക്ഷ കിരൺ മയി നായക് ഒരു വലിയ വിവാദത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. മിക്കവാറും ബലാത്സംഗക്കേസുകൾ ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശേഷമുള്ള പരാതി ആണെന്നാണ് കിരൺ മയി നായക് പറഞ്ഞത്. വനിതാ കമ്മീഷൻ അധ്യക്ഷയെ പിന്തുണച്ച് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും രംഗത്തെത്തി. അനുഭവത്തിന്റെയും കണക്കുകളുടെയും അടിസ്ഥാനത്തിലായിരിക്കും വനിതാ കമ്മീഷൻ അധ്യക്ഷ അങ്ങനെ പറഞ്ഞിട്ടുണ്ടാവുക എന്ന് ഭൂപേഷ് ഭാഗൽ പറഞ്ഞു. “മിക്കവാറും കേസുകളിൽ പെൺകുട്ടികൾ ഉഭയസമ്മതത്തോടെ ബന്ധം ആരംഭിക്കും. ഒരുമിച്ചു കഴിയും. ബന്ധം പൊളിയുമ്പോൾ ബലാത്സംഗ കേസുമായി രംഗത്തു വരും.”കിരൺ മയി നായക് വെള്ളിയാഴ്ച പറഞ്ഞു.” വിവാഹിതനായ ഒരു പുരുഷൻ ബന്ധത്തിന് പ്രേരിപ്പിക്കുമ്പോൾ അയാൾ നുണ പറയുകയാണോ എന്നുള്ള കാര്യം പെൺകുട്ടി കൃത്യമായിത്തന്നെ ഉറപ്പാക്കണം”കിരൺ മയി നായക് കൂട്ടിച്ചേർത്തു. പ്രണയബന്ധങ്ങളിൽ ഏർപ്പെടുമ്പോൾ പെൺകുട്ടികൾ ശ്രദ്ധ പുലർത്തണമെന്നും കിരൺ മയി നായക് മുന്നറിയിപ്പ് നൽകുന്നുണ്ട്. സിനിമ കണക്ക് പ്രണയങ്ങൾ കുടുംബജീവിതത്തിന്റെ ഭദ്രതയെ തകർക്കുമെന്നുംകിരൺ മയി നായക് പറയുന്നു. ”…

    Read More »
  • NEWS

    സന്തോഷിക്കുക,2021 ഒക്ടോബർ മാസം ആണത്രേ ഇന്ത്യ കാത്തിരിക്കുന്ന മാസം

    ഇന്ത്യയിൽ കൊവിഡ് വാക്സിൻ ജനുവരിമുതൽ ലഭ്യമായി തുടങ്ങുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി ഇ ഒ അദാർ പൂനാവല്ല. ഈ മാസം അവസാനം സിറം ഇൻസ്റ്റിറ്റ്യൂട്ടിന് കൊവിഡ് വാക്സിന്റെ വിതരണത്തിന് അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദാർ പൂനാവല്ല പറഞ്ഞു. ” ഈ മാസം അവസാനത്തോടെ കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഞങ്ങൾക്ക് ലൈസൻസ് ലഭിക്കും. വ്യാപകമായ ഉപയോഗത്തിനുള്ള ലൈസൻസ് താമസിയാതെതന്നെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. 2021 ജനുവരിയിൽ തന്നെ ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കി തുടങ്ങാമെന്നാണ് കരുതുന്നത്. “അദാർ പൂനാവല്ല ചൂണ്ടിക്കാട്ടി. “20% ആവശ്യമായ വാക്സിൻ ഇന്ത്യയ്ക്ക് ലഭിച്ചാൽ ജനങ്ങൾക്ക് ആത്മവിശ്വാസം കൈവരും. അടുത്ത വർഷം സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളോടെ ഇന്ത്യയിൽ സാധാരണ ജീവിതം പുനരാരംഭിക്കാൻ ആകും”അദാർ പൂനാവല്ല വ്യക്തമാക്കി. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സിൻ പരിഗണക്കവെ കൂടുതൽ രേഖകൾ ഹാജരാക്കാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ വിദഗ്ധ സമിതി ആവശ്യപ്പെട്ടിരുന്നു. രണ്ടും മൂന്നും ഘട്ടങ്ങളിലെ പരീക്ഷണങ്ങളുടെ വിശദാംശങ്ങളാണ് വിദഗ്ധസമിതി തേടിയത്. ജൂലൈ…

    Read More »
  • LIFE

    കുമാരിയുടെ ജീവനെടുത്തത് കുടുംബത്തോടുള്ള സ്നേഹവും ഫ്ലാറ്റ് ഉടമയുടെ ശാഠ്യവും, ബുറേവി ആഞ്ഞടിച്ചപ്പോൾ ഉടൻ വീട്ടിൽ എത്തണമെന്ന് കാഴ്ച പരിമിതനായ ഭർത്താവ്, വീട്ടിൽ പോകണമെങ്കിൽ അഡ്വാൻസ് വാങ്ങിയ 10,000 രൂപ തിരിച്ചു തരണമെന്ന് ഫ്ളാറ്റ് ഉടമ, ഒടുവിൽ കുമാരി ആറാം നിലയിൽ നിന്ന് സാരിയിൽ തൂങ്ങി താഴെ ഇറങ്ങാൻ തീരുമാനിച്ചു

    അഭിഭാഷകനായ ഇൻതിയാസ് അഹമ്മദിന്റെ ഫ്ലാറ്റിൽ വീട്ടുജോലിക്കാരി ആയിരുന്നു തമിഴ്‌നാട്ടുകാരി കുമാരിയെന്ന 55 കാരി. ഫ്ലാറ്റ് ഉടമയിൽ നിന്ന് കുമാരി പതിനായിരം രൂപ അഡ്വാൻസ് വാങ്ങിയിരുന്നു. ആയിടയ്ക്കാണ് തമിഴ്നാട്ടിൽ ബുറേവിആഞ്ഞടിച്ചത്. കാഴ്ചയ്ക്ക് പരിമിതിയുള്ള ഭർത്താവ് ഉടൻ വീട്ടിലെത്താൻ കുമാരിയോട് ആവശ്യപ്പെട്ടു. നാട്ടിൽ പോകാൻ അനുവാദം തരണമെന്ന് വീട്ടുടമയോട് കുമാരി അഭ്യർത്ഥിച്ചു. എന്നാൽ അഡ്വാൻസ് വാങ്ങിയ 10,000 രൂപ തന്നിട്ട് നാട്ടിൽ പോയാൽ മതി എന്നായിരുന്നു ഫ്ലാറ്റ് ഉടമയുടെ നിലപാട്. ഇതോടെയാണ് രാത്രി ആറാം നിലയുടെ മുകളിൽ നിന്ന് സാരിയിൽ തൂങ്ങി താഴേക്കിറങ്ങാൻ കുമാരി പദ്ധതിയിട്ടത്. ഭർത്താവിന്റെ അടുത്ത് എത്തുകയായിരുന്നു ലക്ഷ്യം. താൻ ഉടനെ മരിക്കാൻ പോവുകയാണ് എന്ന നിലയിലായിരുന്നു കുമാരിയുടെ ഭർത്താവ് ഫോണിലൂടെ അറിയിച്ചത്.അങ്ങനെയാണ് സാഹസത്തിന് മുതിരാൻ കുമാരി തയ്യാറെടുത്തത്. വീട്ടിൽ പോകാൻ അനുവാദം ചോദിച്ചപ്പോൾ അഡ്വാൻസ് തിരിച്ചു നൽകാതെ പോകാൻ പറ്റില്ലെന്ന് ഫ്ലാറ്റ് ഉടമ പറഞ്ഞതായി ഭർത്താവ് സേലം സ്വദേശി ശ്രീനിവാസ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ കുമാരിയെ തടഞ്ഞു വെച്ചിട്ടില്ല…

    Read More »
  • LIFE

    ” വംദെെ ” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ്

    ” സൺ ഓഫ് അലിബാബാ നാൽപ്പത്തൊന്നാമൻ” എന്ന ചിത്രത്തിനു ശേഷം നജീബ് അലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ” വംദെെ ” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യതു. ഫിലിം ഫോർട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിര്‍മ്മിക്കുന്ന ഹോറർ,ഡ്രാമ ചിത്രമായ “വംദെെ ” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 12-12-2020 ന് ഉച്ചക്ക് 12-12 ന് ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രൊളറായ ബാദുഷ തൻ്റെ ഫെയ്ബുക്ക് ഇൻസ്റ്റഗ്രാം പേജിലൂടെയാണ് റിലീസ് ചെയ്യതത്. ഒപ്പം, സംവിധായകരായ അജയ് വാസുദേവ് , സന്തോഷ് വിശ്വനാഥ് (വൺ) ഒമർ ലുലു എന്നിവരും പ്രശസ്ത താരങ്ങളായ ആൻസൻ പോൾ , നമിതാ പ്രമോദ് ,ഹരീഷ് കണാരൻ , ധർമ്മജൻ , ഗിന്നസ് പക്രു , ബിനീഷ് ബാസ്റ്റിൻ , വിനോദ് കോവൂർ, ഷാജു നവോദയ,ബാലാജി ശർമ്മ , ശ്രീജിത്ത് രവി , ജുനൈദ് ശൈഖ്,സംവിധായകന്‍ ടോം ഇമ്മട്ടി തുടങ്ങിയവരും തങ്ങളുടെ ഫേസ് ബുക്ക് പേജീലൂടെ…

    Read More »
  • NEWS

    കോവിഡ് ബാധിതരെ ശുശ്രൂഷിക്കാൻ അഭിനയം വിട്ട് നേഴ്സിംഗ് രംഗത്ത്,ശിഖയ്ക്ക് ഇപ്പോൾ കോവിഡിന് പിന്നാലെ പക്ഷാഘാതം

    മഹാരാഷ്ട്രയിൽ കോവിഡ് പടർന്ന് പിടിച്ചിരുന്ന പശ്ചാത്തലത്തിലാണ് നടി ശിഖ മൽഹോത്ര നഴ്സിംഗ് രംഗത്തിറങ്ങുന്നത്. 2014 ൽ ഡൽഹിയിലെ മഹാവീർ മെഡിക്കൽ കോളജിൽനിന്ന് നേഴ്സിങ് ബിരുദം ശിഖ കരസ്ഥമാക്കിയിരുന്നു. സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായാണ് ശിഖ അഭിനയം വിട്ട് നേഴ്സിംഗ് മേഖലയിലേയ്ക്ക് താൽക്കാലികമായി ഇറങ്ങിയത്. കോവിഡ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ ഒക്ടോബർ മാസത്തിൽ ശിഖയ്ക്കും കോവിഡ് വന്നു. ഏകദേശം ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ശിഖയ്ക്ക് കോവിഡ് മാറി. എന്നാൽ പിന്നാലെ പക്ഷാഘാതം വന്നു. ഇപ്പോൾ മുംബൈയിലെ കൂപ്പർ ആശുപത്രിയിൽ ചികിത്സയിലാണ് നടി. കോവിഡ് ബാധിതരിൽ 10 ശതമാനം മുതൽ 20 ശതമാനം വരെ കോവിഡനന്തര രോഗങ്ങൾ മൂലം ദുരിതമനുഭവിക്കുന്നുണ്ട്. കോഡിനെ പോലെതന്നെ മാരകമാണ് കോവിഡനന്തര രോഗങ്ങളുടെ ഭീഷണി. “കാഞ്‌ജലി ലൈഫ് ഇൻ സ്ലോ ” എന്ന സിനിമയിൽ പ്രധാന വേഷമാണ് ശിഖ ചെയ്തത്. ഷാരൂഖ് നായകനായ” ഫാൻ” എന്ന ചിത്രത്തിലും ശിഖ വേഷമിട്ടു. സഫ്ദർജംഗ് ആശുപത്രിയിൽ അഞ്ചുവർഷം നഴ്സായി ശിഖ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

    Read More »
Back to top button
error: