NEWS

ഭൂമി പിളര്‍ന്ന് വീട്ടമ്മ താഴേക്ക് പതിച്ചു; കാരണം ഇതാണ്

ലക്കി കൊണ്ടിരുന്ന വീട്ടമ്മ ഭൂമി പിളര്‍ന്ന് താഴേയ്ക്ക്………പിന്നീട് പൊങ്ങിയതോ അടുത്ത വീട്ടിലെ കിണറ്റില്‍…ആരേയും അമ്പരപ്പിക്കുന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം ഇരിക്കൂര്‍ ആയിപ്പുഴയില്‍ സംഭവിച്ചത്.

Signature-ad

അലക്കി കൊണ്ടിരുന്ന ഉമൈബ എന്ന വീട്ടമ്മ പെട്ടെന്ന് ഭൂമി പിളര്‍ന്ന് കുഴിയിലേക്ക് വീണ് അപ്പുറത്ത് പത്ത് മീറ്റര്‍ അകലെയുളള കിണറ്റില്‍ പൊങ്ങി. വീട്ടമ്മയുടെ നിലവിളികേട്ടാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. പിന്നീട് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ വീട്ടമ്മയെ കിണറ്റില്‍ നിന്നും രക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴും എല്ലാവരും ഇതിന് മുന്നില്‍ വെയ്ക്കുന്ന ഒരു ചോദ്യമുണ്ട്. ഈ വീട്ടമ്മ എങ്ങനെയാണ് ഈ കിണറ്റില്‍ എത്തിപ്പെട്ടത്. ഇത് സംഭവ സമയം അവിടെ തടിച്ച്കൂടിയ പ്രദേശവാസികളെ ഒക്കെ ഒരു പോലെ അമ്പരപ്പിച്ച ചോദ്യമായിരുന്നു.

ഉമൈബയുടെ വീടിന്റെ പിന്നാമ്പുറത്തെ അലക്കുകല്ലിന്റെ അടുത്ത് പുതുതായി രൂപം കൊണ്ട ഗര്‍ത്തം. ഉമൈബയ്ക്ക് കടന്നു പോകാന്‍ പാകമായ ഒരു തുരങ്കത്തിന്റെ രൂപത്തില്‍ അയല്‍വാസിയുടെ കിണറ് വരെ എത്തുന്നുണ്ട് ഇതാണ് ഒരു പ്രാഥമിക നിഗമനം. എന്നാല്‍ അത് എങ്ങനെ? എന്താണ് ആ ശാസ്ത്ര പ്രതിഭാസം.

അതാണ് സോയില്‍ പൈപ്പിങ് എന്ന പ്രതിഭാസം…ഭൂമിക്കടിയില്‍ രൂപപ്പെടുന്ന തുരങ്ക സമാനമായ നിര്‍മ്മിതിയാണ് സോയില്‍ പൈപ്പിങ്. ഉറപ്പ് കുറഞ്ഞ മണ്ണുളളിടത്ത് ശക്തമായി പെയ്ത് ഭൂമിക്കടിയിലേക്ക് ഇറങ്ങുന്ന മഴവെള്ളം ചെറു തുരങ്കങ്ങളുണ്ടാക്കി കുറച്ച് ദൂരം ഒഴുകിയ ശേഷം മണ്ണ് ദുര്‍ബ്ബലമായിരിക്കുന്ന പ്രതലങ്ങള്‍ ഭേദിച്ച് പുറത്തേക്ക് കുത്തിയൊഴുകും അതോടൊപ്പം ആ വഴി ഒലിച്ച് വരുന്ന മണ്ണും പുറത്തേക്ക് കുത്തിയൊഴുകി വന്ന് അടിയും ഇതിന്റെ ഫലമായി ഭൗമാന്തര്‍ഭഗത്തുണ്ടാകുന്ന ബലക്ഷയം ചിലപ്പോള്‍ ഭൂമിയുടെ ഉപരിതലത്തില്‍ വലിയ പിളര്‍പ്പിന് വരെ കാരണമാകാറുണ്ട്.. ചില സാഹചര്യങ്ങളില്‍ മണ്ണിടിച്ചില്‍ വരെയുണ്ടാകാന്‍ കാരണമാകുന്നു. സോയില്‍ കോണ്‍ടാക്റ്റ് ഇറോഷന്‍ എന്ന പേരിലും ഇത് അറിയപ്പെടുന്നു.

2018ല്‍ പ്രളയമുണ്ടായപ്പോള്‍ ബാധിത പ്രദേശങ്ങളില്‍ മണ്ണ് പരിശോധന നടത്തിയ ദേശീയ മണ്ണ് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് ഇങ്ങനെയുണ്ടാകുന്ന സോയില്‍ പൈപ്പിങ്ങാണ് പ്രദേശത്ത് വ്യാപകമായി മണ്ണിടിച്ചില്‍ ഉണ്ടാകാനും വീടുകള്‍ ഇടിഞ്ഞ് താഴാന്‍ വരെ കാരണമായതും എന്നാണ്. ഉമൈബയ്ക്ക് സംഭവിച്ചത് അവരുടെ വീടിന്റെ പിന്നാമ്പുറത്ത് പ്രത്യക്ഷപ്പെട്ട തുരങ്കത്തിന്റെ ശാഖ കൃത്യമായി അപ്പുറത്തെ വീട്ടിലെ കിണറ്റിലേക്ക് വെള്ളം ഊറി എത്തിയിരുന്ന നീര്‍ച്ചാല്‍ ആയിരുന്നു. ഉമൈബയെ വഹിച്ച് കൊണ്ടുപോകാന്‍ പാകത്തിനുളള തുരങ്കമായിരുന്നതിനാലും അവര്‍ക്ക് തുരങ്കത്തിന്റെ മാര്‍ഗത്തില്‍ വളവുകള്‍ ഇല്ലാതിരുന്നതും പത്ത് മീറ്റര്‍ ദൂരം പോയി കിണറ്റില്‍ പതിയാന്‍ കാരണമായി. എന്നാല്‍ നേരെ മറിച്ച് മണ്ണിനിടിയില്‍ ചെന്നുനിന്നിരുന്ന മറ്റ് ശാഖയിലെ തുരങ്കത്തിലോ മറ്റോ ആണ് ഉമൈബ പതിച്ചിരുന്നതെങ്കില്‍ ജീവന്‍ നഷ്ടമായേനെ എന്ന് വിദഗ്ദര്‍ പറയുന്നു. സോയില്‍ പൈപ്പിങ് സാധ്യതയുളള പ്രദേശങ്ങളില്‍ ഗ്രൗണ്ട് പെനിട്രേറ്റിങ്ങ് റഡാര്‍ എന്ന ഉപകരണം കൊണ്ടുളള പരിശോധനയില്‍ മാത്രമേ ഈ സോയില്‍ പൈപ്പിങ് പ്രതിഭാസം കണ്ടെത്താനാകൂ. ഈര്‍പ്പമുളള പ്രദേശങ്ങളിലെ കണ്ടെത്താന്‍ റെസിസ്റ്റിവിറ്റി ലോഗിംഗ് നടത്തേണ്ടി വരും. അങ്ങനെ കണ്ടെത്തുന്ന തുരങ്കങ്ങള്‍ ഉടനടി അടയ്ക്കാന്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.

Back to top button
error: