Month: December 2020
-
NEWS
ബിജെപി സ്ഥാനാർത്ഥിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം
കോഴിക്കോട് : കോഴിക്കോട് ബിജെപി സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തിൽ 19 ആം വാർഡിൽ കണ്ണോത്ത് സൗത്ത് സ്ഥാനാർഥി വാസു കുഞ്ഞനെയാണ് പന്നി കുത്തിയത്. രാവിലെ പോളിങ് ബൂത്തിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. സഞ്ചരിച്ചിരുന്ന ബൈക്ക് കാട്ടുപന്നി കുത്തി വീഴ്ത്തുകയായിരുന്നു. പരുക്കേറ്റ വാസു കുഞ്ഞനെ നെല്ലിപ്പൊയിലിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » -
NEWS
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുതരംഗമെന്ന് കോടിയേരി
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂല ജനവിധിയുണ്ടാകുമെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്. കേരളത്തിലെ 13 ജില്ലകളില്‍ എല്‍.ഡി.എഫിന് ഇത്തവണ മുന്‍തൂക്കം ലഭിക്കും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏഴ് ജില്ലകളിലായിരുന്നു എല്‍.ഡി.എഫ് മുന്നേറ്റം. ഇത്തവണ കേരളത്തിലുടനീളം കാണുന്ന മുന്നേറ്റം ഇടതുപക്ഷത്തിന് അനുകൂലമായ മാറ്റമാണ്. അതായിരിക്കും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയെന്നും കോടിയേരി പറഞ്ഞു. കോവിഡ് കാലത്ത് പട്ടിണിയില്ലാതെ കേരളത്തെ രക്ഷിച്ച സര്‍ക്കാറിനല്ലാതെ ആര്‍ക്കാണ് ജനങ്ങള്‍ വോട്ട് ചെയ്യുക? 600 രൂപയുണ്ടായിരുന്ന പെന്‍ഷന്‍ 1400 രൂപയാക്കിയ സര്‍ക്കാറിനല്ലാതെ അത് വീണ്ടും 600 ആക്കണമെന്ന് പറയുന്നവര്‍ക്ക് ആരെങ്കിലും വോട്ട് ചെയ്യുമോയെന്ന് കോടിയേരി ചോദിച്ചു. സര്‍ക്കാറിനെതിരെയും മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയുമുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ ജനങ്ങളില്‍ യാതൊരുവിധ പ്രതികരണവും ഉണ്ടാക്കാന്‍ പോകുന്നില്ലെന്നും അതെല്ലാം ബോധപൂര്‍വം ഉണ്ടാക്കുന്ന കള്ള പ്രചാരവേലയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫിനകത്ത് വലിയ ഒരു പൊട്ടിത്തെറിയുണ്ടാകും. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുപിടിച്ച കേരളത്തിലെ കോണ്‍ഗ്രസ് നയത്തെ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റിക്കുപോലും അംഗീകരിക്കാന്‍ കഴിയുന്നില്ല. ഇത്…
Read More » -
LIFE
വിജയുടെ മാസ്റ്റർ തമിഴ്നാടിനൊപ്പം കേരളത്തിലും
ഇളയ ദളപതി വിജയ്‌യും ,വിജയ് സേതുപതിയും ,കൈദി സംവിധായകൻ ലോകേഷ് കനകരാ ജുമ്മ ഒന്നിച്ച മാസ്റ്ററിനെ ലോകമെമ്പാടുമുള്ള തമിഴ് സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കയാണ്. കോവിഡ് ലോക്ക് ഡൗണിൽ കുടുങ്ങി കിടക്കുന്ന ഈ സിനിമയുടെ റിലീസിങ്ങിനെ കുറിച്ച് നിത്യവും അഭ്യുഹങ്ങകളും കിംവദന്തികളും പ്രചരിച്ചു വരികയാണ്. ഈ സന്ദർഭത്തിൽ ഔദ്യോദിഗമായ വിശദീകരണവുമായി എത്തിയിരിക്കുന്നു നിർമ്മാതാക്കളായ എക്സ് ബി ക്രിയേറ്റേഴ്‌സ്. ചിത്രം ഓ ടി ടി പ്ലാറ്റുഫോമിലൂടെ റിലീസ് ചെയ്യുന്നതിനായി സമ്മർദ്ദങ്ങളും ഓഫറുകളും ഉണ്ടെങ്കിലും സിനിമാ വ്യവസായത്തിന്റെ നിലനിൽപ്പിന് തിയ്യറ്ററുകൾ അത്യന്താപേക്ഷിതമാണ് എന്നത് കൊണ്ട് മാസ്റ്റർ തിയ്യറ്ററുകളിലെ റിലീസ് ചെയ്യുകയുള്ളൂ എന്ന് നിർമാതാവ് സേവ്യർ ബ്രിട്ടോ വ്യക്തമാക്കുന്നു . വിജയ്‌യും സിനിമ തിയ്യറ്ററിലേ റിലീസ് ചെയ്യാവു എന്ന ഉറച്ച നിലപാടിലാണത്രെ . ചിത്രത്തിന്റെ കേരളത്തിലെ വിതരണ അവകാശത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും വിശദീകരണം നൽകിയ നിർമ്മാതാവ് , ട്രാവൻകൂർ ഏരിയയുടെ വിതരണ അവകാശം മാജിക് ഫ്രെയിംസിനും കൊച്ചിൻ മലബാർ ഏരിയയുടെ വിതരണ അവകാശം ഫോർച്യൂൺ സിനിമാസിനുമാണെന്നും…
Read More » -
LIFE
ഫാസില്‍ കുടുംബത്തില്‍ നിന്നും പുതിയ ചിത്രം പ്രഖ്യാപിച്ചു
മലയാളത്തിലെ ഫീനീക്‌സ് പക്ഷിയെന്ന് നമുക്ക് ഫഹദ് ഫാസിലിനെ വിശേഷിപ്പിക്കാം. ആദ്യ വരവില്‍ അമ്പേ പരാജയപ്പെട്ട് എല്ലാവരുടേയും കളിയാക്കലുകളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ താരം നിശബ്ദനായി മലയാള സിനിമയില്‍ നിന്നും പിന്‍വാങ്ങി. അച്ചനായ ഫാസിലിന് പോലും മകന്റെ കരിയറില്‍ അയാളെ ചുവടുറപ്പിച്ച് നിര്‍ത്താന്‍ സാധിച്ചില്ല. കൈയ്യെത്തും ദൂരത്ത് എന്ന ആദ്യ ചിത്രത്തിന്റെ പരാജയത്തെത്തുടര്‍ന്ന് കേരളത്തില്‍ നിന്നും പോയ ഫഹദ് ഫാസില്‍ തിരിച്ചെത്തിയപ്പോള്‍ സംഭവിച്ചത് അത്ഭുതങ്ങളായിരുന്നു. അഭിനയിക്കാന്‍ അറിയില്ല എന്ന പറഞ്ഞവരെക്കൊണ്ട് തന്നെ അയാള്‍ തന്നെയൊരു നടനായി അംഗീകരിപ്പിച്ചു. തന്റെ സിനിമയ്ക്ക് വേണ്ടി മലയാളികളെ കാത്തിരിപ്പിക്കുന്ന, ഓരോ സിനിമയും ഓരോ അത്ഭുതമാക്കി മാറ്റുന്ന ഫഹദ് ഫാസില്‍ ഇപ്പോള്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വരവില്‍ താരത്തിനൊപ്പം അച്ചനും സംവിധായകനുമായ ഫാസിലും കൂടെയുണ്ടെന്ന പ്രത്യേകതയുമുണ്ട്. ‘മലയന്‍കുഞ്ഞ്’ എന്ന് പേരിട്ടിരിക്കുന്ന ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സജിമോനാണ്. അച്ചനായ ഫാസിലാണ് ചിത്രം അരങ്ങിലെത്തിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണനും സംഗീതം സുഷിന്‍ ശ്യാമുമാണ് നിര്‍വ്വഹിക്കുന്നത്.…
Read More » -
NEWS
സ്വപ്നയുടെ വിവാദ ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തത് കാവലിന് നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥയുടെ സഹായത്തോടെയെന്ന് കേന്ദ്ര ഏജന്‍സികള്‍
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌നയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദമെന്ന ശബ്ദസന്ദേശം തന്റേതു തന്നെയാണെന്ന് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞദിവസം കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥനാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും ഓഗസ്റ്റ് ആറിന് എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലായിരിക്കെയാണ് ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തതെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. സ്വര്‍ണക്കടത്തു കേസ് അന്വേഷണം രാഷ്ട്രീയ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കാനുള്ള ശ്രമമാണ് നടന്നതെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. ഫോണില്‍ പറയേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി ധരിപ്പിച്ചിരുന്നു. സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സംഭാഷണം റിക്കോര്‍ഡ് ചെയ്തു. ഇതിലൊരു ഭാഗമാണു ചോര്‍ന്നതെന്നും സ്വപ്ന അറിയിച്ചു. നവംബര്‍ 18ന് ഒരു ഓണ്‍ലൈന്‍ മാധ്യമമാണ്ശബ്ദരേഖ പുറത്തുവിട്ടത് എന്നും സ്വപ്ന പറഞ്ഞു.
Read More » -
NEWS
തദ്ദേശ തിരഞ്ഞെടുപ്പ് അവസാനഘട്ട വോട്ടെടുപ്പ്; പോളിങ് 20 ശതമാനം പിന്നിട്ടു
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ പോളിങ് 20 ശതമാനം പിന്നിട്ടു. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയാണ്. കോർപ്പറേഷനുകളിലും നഗസഭകളിലും മികച്ച പോളിങ്ങാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ 4 ജില്ലകളിലാണു വോട്ടെടുപ്പ്. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലായി 22,151 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. 89,74,993 വോട്ടർമാർ. 10,842 പോളിങ് ബൂത്തുകളിൽ 1,105 എണ്ണം പ്രശ്നബാധിതമായതിനാൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളില്‍ കനത്ത സുരക്ഷയാണ് ഉറപ്പാക്കിയിരിക്കുന്നത്. തിരഞ്ഞെപ്പിൽ 1,105 പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും കനത്ത സുരക്ഷയും ഏര്‍പെടുത്തിയിട്ടുണ്ട്. പോളിംഗ് ദിനത്തിലേക്കായി വിപുലമായ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറ് വരെയാണ് പോളിംഗ് നടക്കുക. 10,842 പോളിംഗ് ബൂത്തുകളാണ് മൂന്നാം ഘട്ടത്തിലേക്കായി സജ്ജീകരിച്ചിരിക്കുന്നത്. പോളിംഗ് ശതമാനം ജില്ല തിരിച്ച് മലപ്പുറം: 20.43% കോഴിക്കോട്: 20.39% കണ്ണൂർ: 20.99% കാസർകോഡ്; 20.84% എൽഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് കണ്ണൂരിൽ…
Read More » -
NEWS
സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509, തൃശൂര്‍ 438, കോട്ടയം 416, പാലക്കാട് 307, കൊല്ലം 269, കണ്ണൂര്‍ 267, തിരുവനന്തപുരം 254, വയനാട് 234, പത്തനംതിട്ട 229, ഇടുക്കി 222, ആലപ്പുഴ 218, കാസര്‍ഗോഡ് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 69,67,972 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മധുസൂദനന്‍ (63), കട്ടച്ചാല്‍കുഴി സ്വദേശി കുഞ്ഞുകൃഷ്ണന്‍ (75), നെല്ലിക്കുന്ന് സ്വദേശി കേശവന്‍ ആശാരി (82), തച്ചന്‍കോട് സ്വദേശിനി ജയ (60), പത്തനംതിട്ട പറകോട്…
Read More » -
NEWS
കോവിഡ് മഹാമാരിയെ തളക്കാൻ വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തള്ളുന്നോ കൊള്ളുന്നോ എന്ന് യുഡിഎഫ് – ബിജെപി നേതൃത്വങ്ങൾ വ്യക്തമാക്കാൻ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ
കോവിഡ് മഹാമാരിയെ തളക്കാൻ വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തള്ളുന്നോ കൊള്ളുന്നോ എന്ന് യുഡിഎഫ് ബിജെപി നേതൃത്വങ്ങൾ വ്യക്തമാക്കാൻ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ആവശ്യപ്പെട്ടു .അത് ചെയ്യാതെ കേരളത്തിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനുവേണ്ടി പ്രതിബദ്ധതയോടു ഇടപെടുന്ന മുഖ്യമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ആരോപിക്കുന്നത് മനുഷ്യത്വഹീനമാണ്. ഇക്കാര്യത്തിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി നേതാവ് കെ സുരേന്ദ്രനും സയാമീസ് ഇരട്ടകളെ പോലെ പിണറായിക്ക് എതിരെ രംഗത്ത് വന്നത് അപഹാസ്യമാണ്. ഒരാൾക്ക് വാക്സിന് ആയിരം രൂപ വരെ വില വരും എന്നാണ് വാർത്ത. രാജ്യത്തെ എല്ലാ ജനങ്ങൾക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് വ്യക്തമാക്കാൻ ഇതുവരെ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. ആ പശ്ചാത്തലത്തിലാണ് കേരളത്തിലെ എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇത് ദേശീയതലത്തിൽതന്നെ പ്രതികരണങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായാണ് സൗജന്യമായി വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എൽഡിഎഫ് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഇത് പറഞ്ഞിട്ടുണ്ട് . തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പറയുന്ന…
Read More » -
NEWS
നടി ആര്യ ബാനര്‍ജിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കൊല്‍ക്കത്ത: അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ബംഗാളി നടി ആര്യ ബാനര്‍ജിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ആര്യയുടെ മരണം കൊലപാതകമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ലിവര്‍ സിറോസിസ് രോഗിയായിരുന്ന ആര്യയുടെ ആമാശയത്തിനുള്ളില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ജോധ്പുര്‍ പാര്‍ക്കിലെ ഫ്‌ലാറ്റില്‍ തനിച്ചു താമസിച്ചിരുന്ന ആര്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ അപ്പാര്‍ട്ട്മെന്റിലെത്തിയ ജോലിക്കാരി കോളിങ് ബെല്ല് അടിച്ചിട്ടും ഫോണില്‍ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ പൊലീസിനെ വിളിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ബോളിവുഡ് ചിത്രങ്ങളില്‍ ഉള്‍പ്പെടെ അഭിനയിച്ച് ശ്രദ്ധ നേടിയ ബംഗാളി നടി ഏറെ വര്‍ഷമായി ഒറ്റയ്ക്കാണ് ആര്യ താമസിച്ചിരുന്നത്. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ആര്യയുടെ മരണത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍. 2011ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ‘ദ് ഡേര്‍ട്ടി പിക്ച്ചറില്‍’ വിദ്യാ ബാലനോടൊപ്പം അഭിനയിച്ചാണ് ആര്യ ശ്രദ്ധ നേടിയത്. ലവ് സെക്‌സ് ഔര്‍ ധോക്ക എന്നിവയാണു ശ്രദ്ധേയമായ സിനിമകള്‍. സാവ്ധാന്‍ ഇന്ത്യ എന്ന ടിവി…
Read More » -
NEWS
കൊട്ടിയത്ത് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 93കാരന്‍ അറസ്റ്റില്‍
കൊല്ലം: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 93കാരന്‍ അറസ്റ്റില്‍. മുഖത്തല കിഴവൂര്‍ കുന്നുവിളവീട്ടില്‍ കാസിംകുഞ്ഞാണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് പരിശോധന കഴിഞ്ഞ പ്രതി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്യജില്ലയില്‍ താമസിക്കുന്ന അമ്മയുടെയടുത്ത് കുട്ടി എത്തിയപ്പോഴാണ് പീഡനവിവരം പുറത്ത് അറിയുന്നത്. ശാരീരിക അസ്വസ്ഥതകളെയും പനിയെയും തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പീഡനം നടന്നതായി കണ്ടെത്തിയത്. അമ്മ ചൈല്‍ഡ്‌ലൈന് പരാതിനല്‍കിയെതിനെ തുടര്‍ന്ന് കൊട്ടിയം പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More »