Month: December 2020
-
LIFE
“നായാട്ട് “; പുതിയ പോസ്റ്റര്‍ പുറത്ത്
കുഞ്ചാക്കോ ബോബന്‍,ജോജു ജോര്‍ജ്ജ്,നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ” നായാട്ട് ” എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചേഴ്സ് കമ്പനി,ഇന്‍ അസോസിയേഷന്‍ വിത്ത് മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍ ഫിലിംസ് ബാനറില്‍ രഞ്ജിത്ത്,പി എം ശശിധരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷെെജു ഖാലിദ് നിര്‍വ്വഹിക്കുന്നു. ജോസഫ് ഫെയിം ഷാഹി കബീല്‍ തിരക്കഥ സംഭാഷണമെഴുതുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു. എഡിറ്റിംങ്- മഹേഷ് നാരായണന്‍. ലെെന്‍ പ്രൊഡ്യുസര്‍-ബിനീഷ് ചന്ദ്രന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സബീര്‍ മലവെട്ടത്ത്, കല-ദിലീപ് നാഥ്, മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-സമീറസനീഷ്, സൗണ്ട്-അജയന്‍ അടാട്ട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജിത്തു അഷറഫ്,സ്റ്റില്‍സ്-അനൂപ് ചാക്കോ,പരസ്യക്കല-ഓള്‍ഡ് മോങ്കസ്.
Read More » -
LIFE
സുരാജ് വെഞ്ഞാറമ്മൂടിന്റെ ” റോയ് “
ചാപ്റ്റേഴ്സ്, അരികില്‍ ഒരാള്‍, വെെ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുരാജ് വെഞ്ഞാറമ്മൂട്, ഷെെന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന “റോയ്” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. റോണി ഡേവിഡ്, ജിന്‍സ് ഭാസ്ക്കര്‍, വി. കെ. ശ്രീരാമൻ, വിജീഷ് വിജയന്‍, റിയ സെെറ, ഗ്രേസി ജോൺ, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥൻ, ജെനി പള്ളത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാർ, അനുപ്രഭ, രേഷ്മ ഷേണായി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. നെട്ടൂരാന്‍ ഫിലിംസ്, ഹിപ്പോ പ്രെെം മോഷന്‍ പിക്ച്ചേഴ്സ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് മുന്ന പി. എം. സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ ഡിസെെന്‍-എം. ബാവ, മേക്കപ്പ്-അമല്‍…
Read More » -
NEWS
വാക്സിന്‍ പ്രഖ്യാപനം വിവാദത്തില്‍; മുഖ്യമന്ത്രിക്കെതിരെ പരാതി നൽകി യുഡിഎഫ്
https://www.youtube.com/watch?v=XDkgqZjLnLo \സ്വര്‍ണക്കടത്ത് പോലുളള സാമ്പത്തിക ക്രമക്കേടുകള്‍ സര്‍ക്കാരിനെ വട്ടം ചുറ്റിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് യുഡിഎഫിന് മറ്റൊരു തുറുപ്പ് ചീട്ട് വീണ് കിട്ടിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് ഇപ്പോള്‍ യുഡിഎഫ് നീങ്ങുന്നത്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ് യുഡിഎഫ്. മുഖ്യമന്ത്രിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ പുതിയ പദ്ധതികളോ സൗജന്യങ്ങളോ ഇളവുകളോ പ്രഖ്യാപിക്കാന്‍ വിലക്കുണ്ട്. പ്രഖ്യാപിക്കണമെന്നുണ്ടെങ്കില്‍ കമ്മീഷന്റെ മുന്‍കൂര്‍ അനുമതി വേണം. അതിനാല്‍ പരസ്യപ്രചാരണം അവസാനിപ്പിക്കുന്നതിന് മുന്‍പുള്ള പ്രസ്താവന ചട്ടലംഘനമാണെന്നും വോട്ടര്‍മാരെ സ്വാധീനിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നുമാണ് യുഡിഎഫ് അവകാശപ്പെടുന്നത്. കോവിഡ് വാക്സിന്‍ സൗജന്യമാക്കണമെന്ന് യുഡിഎഫും മറ്റ് രാഷ്ട്രീയകക്ഷികളും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കോവിഡ് വാക്സിന്റെ ലഭ്യത സംബന്ധിച്ചോ, വാക്സിന്‍ എപ്പോള്‍ കേരളത്തിലേക്ക് എത്തുമെന്നത് സംബന്ധിച്ചോ യാതൊരു വിധത്തിലുമുള്ള അറിയിപ്പുകളുമില്ല, ഈ സാഹചര്യത്തിലാണ് പരസ്യപ്രചാരണത്തിന് തൊട്ടുമുന്‍പുളള വാര്‍ത്താ സമ്മേളനത്തില്‍…
Read More » -
NEWS
നവജാത ശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് പിതാവ് വിറ്റു
സേലം ജില്ലയില്‍ നവജാത ശിശുവിനെ പിതാവ് തന്നെ വിറ്റ് 1.20 ലക്ഷം രൂപ കൈപ്പറ്റിയതായി പരാതി. കുട്ടിയെ കൈമാറ്റം ചെയ്ത സംഘത്തിലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ പിതാവിനായി അന്വേഷണം തുടരുകയാണ്. ഒരു വര്‍ഷം മുന്‍പ് സേലത്തിനോട് ചേര്‍ന്നുള്ള നാമക്കല്‍ ജില്ലയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ഈ രണ്ട് സംഭവങ്ങള്‍ക്കും പിന്നില്‍ ഒരേ റാക്കറ്റാണോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. സേലം ജില്ലയിലെ നെത്തിമേട് ഗ്രാമത്തിലാണ് കുട്ടിയെ വിറ്റ സംഭവം അരങ്ങേറിയത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിജയ്-സത്യ ദമ്പതികള്‍ക്ക് മൂന്നാമതൊരു പെണ്‍കുഞ്ഞ് കൂടി ജനച്ചപ്പോഴാണ് പിതാവ് വിജയ് കുട്ടിയെ വില്‍ക്കാന്‍ തയ്യാറായത്. കഴിഞ്ഞ 15-ാം തീയതി മുതല്‍ കുട്ടിയെ കാണാനില്ലെന്ന് അമ്മയായ സത്യയാണ് പോലീസില്‍ പരാതി നല്‍കിയത്. പിന്നീടുള്ള അന്വേഷണത്തിലാണ് കുട്ടിയുടെ പിതാവായ വിജയ് തന്നെയാണ് കുട്ടിയെ വിറ്റതെന്ന് പോലീസ് കണ്ടെത്തിയത്. ഈറോഡ് സ്വദേശിയായ നിഷയെന്ന യുവതിക്കാണ് വിജയ് കുട്ടിയെ വിറ്റത്. നിഷയില്‍ നിന്നും വിവിധ ഏജന്റുമാര്‍ വഴി കൈമാറ്റപ്പെട്ട…
Read More » -
NEWS
കോവിഡ് ബാധിതരില്‍ അപൂര്‍വവും ഗുരുതരവുമായ ഫംഗസ് ബാധ
കോവിഡ് പ്രതിരോധത്തിനായി വാക്‌സിന്‍ കണ്ടുപിടുത്തങ്ങളും പരീക്ഷണങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. കോവിഡിന് ലക്ഷണങ്ങള്‍ പലവിധമാണെങ്കില്‍ അതിന് ശേഷമുളള പ്രത്യാഘാതങ്ങളും പലവിധമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കോവിഡ് ബാധിതരില്‍ അപൂര്‍വവും ഗുരുതരവുമായ ഫംഗസ് ബാധ ഉണ്ടാകുന്നതായാണ് പുതിയ വെളിപ്പെടുത്തല്‍. അന്‍പതു ശതമാനം രോഗികളില്‍ മരണകാരണമായേക്കാവുന്ന മ്യുകോര്‍മികോസിസ് എന്ന അപൂര്‍വ ഫംഗസ് ബാധ അഞ്ച് രോഗികളില്‍ കണ്ടെത്തിയതായി അഹമ്മദാബാദിലെ റെറ്റിന ആന്‍ഡ് ഒകുലാര്‍ ട്രോമാ സര്‍ജന്‍ പാര്‍ഥ് റാണ പറഞ്ഞു. ഇവരില്‍ രണ്ടു പേര്‍ മരണത്തിനു കീഴടങ്ങി. രണ്ടു പേര്‍ രോഗമുക്തി നേടിയെങ്കിലും കാഴ്ചശക്തി നഷ്ടമായെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഗുരുതരാവസ്ഥയില്‍ 67 കാരനെ ഭുജില്‍ നിന്ന് അഹമ്മദാബാദിലെ ആശുപത്രിയില്‍ എത്തിച്ചത്.നേത്രഗോളം വലുതായി പുറത്തേക്കു തള്ളിയ നിലയിലായിരുന്നു രോഗികള്‍. നാലു രോഗികളും അനിയന്ത്രിതമായ പ്രമേഹം ബാധിച്ചവരായിരുന്നു. ഇവര്‍ക്ക് രോഗപ്രതിരോധ ശേഷം നന്നേ കുറവായിരുന്നു. കോവിഡ് ബാധിതരില്‍ 15 മുതല്‍ 30 ദിവസത്തിനുള്ളിലാണ് മ്യുകോര്‍മികോസിസ് എന്ന ഫംഗസ് ബാധ…
Read More » -
NEWS
നിറക്കാഴ്ചകളുമായി മോണുമെന്റ് വാലി -അനു കാമ്പുറത്ത്
ഇത്രയും അനിശ്ചിതത്വം നിറഞ്ഞ മറ്റൊരു യാത്ര ഉണ്ടായിട്ടില്ല. 200,000 ന്റെ മുകളിൽ കൊറോണ കേസുകൾ എത്തിയപ്പോൾ വീണ്ടും നിയത്രണങ്ങൾ പല സംസ്ഥാനങ്ങളും ശക്‌തമാക്കി. പോകുന്നതിനറെ ഒരാഴ്ച മുന്നേ മോണുമെന്റ് വാലിയിലെ ഞങ്ങളുടെ ഹോട്ടലിൽ നിന്ന് ഇമെയിൽ വന്നു. അവിടെ ” Stay at home order” പ്രഖ്യാപിച്ചിരിക്കാന് പക്ഷെ ഹോട്ടൽ തുറന്നു പ്രവർത്തിക്കും. ഇമെയിൽ കണ്ടത് ഞാൻ വേഗം വിളിച്ചനേഷിച്ചു. അവിടുത്തെ താമസക്കാർക് മാത്രമേ ബാധകമുള്ളൂ സന്ദർശകർക്ക് കുഴപ്പമില്ലത്രേ. എന്തായാലും എയർപോർട്ട് എത്തി ചെക്ക് ഇൻ ഒക്കെ ചെയ്തപ്പോഴാണ് ആശ്വാസം ആയതു. പതിവിൽ നിന്നും വ്യത്യസ്തമായി വളരെ വേഗത്തിൽ ചെക്കിനും സുരക്ഷാ നടപടികളും കഴിഞ്ഞു. കുറെ കാലം കൂടി പറക്കുന്നതിന്റെ ഒരു ത്രില്ലിൽ ഫേസ്ബുക്കിൽ അപ്ഡേറ്റ് ചെയാൻ വേണ്ടി ഞാൻ ഒരു പടം എടുപ്പിച്ചു. പക്ഷെ പോസ്റ്റാൻ ഒരു പേടി, ഇനിയിപ്പോള്‍ അവിടെ ചെന്ന് ഫ്ലൈറ്റ് ഇറങ്ങിയാൽ ഞങ്ങളെ പിടിച്ചു ക്വാറന്റൈനിൽ ഇരുത്തിയാലോ എന്ന ചിന്ത. ലാസ് വെഗാസിൽ റൂമിൽ എത്തിയപ്പോഴാണ്…
Read More » -
TRENDING
പുതിയ കാർഷിക നിയമങ്ങൾ പൂർണമായും തള്ളരുത്, മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവലിന്റെ വിശകലനം-video
പുതിയ കാർഷിക നിയമങ്ങളെക്കുറിച്ചും കർഷക സമരത്തെ കുറിച്ചും മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ വിലയിരുത്തുന്നു. കോർപ്പറേറ്റുകൾ കാർഷിക രംഗത്തേക്ക് കൂടുതൽ കടന്നുവരുന്നത് നല്ലതാണെന്നാണ് മാത്യു സാമുവലിന്റെ വിലയിരുത്തൽ. അതേസമയം താങ്ങുവില നിർത്തലാക്കുന്നതിന് എതിർക്കണം. നിയമങ്ങൾ പൂർണ്ണമായും റദ്ദ് ചെയ്യുന്നത് കർഷകദ്രോഹമാണെന്നും മാത്യു സാമുവൽ പറയുന്നു.
Read More » -
LIFE
കുമ്പളങ്ങി നൈറ്റ്സിലെ നടി സുമനസ്സുകളുടെ കരുണതേടുന്നു
പ്രശസ്ത മലയാളി നടി അംബികാ റാവു ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. 2017 മുതൽ കിഡ്നി തകരാറ് മൂലം ചികിത്സയിലാണ് അംബികാ റാവു. ആഴ്ചയിൽ രണ്ടുദിവസം ഡയാലിസിസ് വേണം. ” ഡയാലിസിസ് എന്നെ വല്ലാതെ ആരോഗ്യപരമായി ബാധിക്കുന്നു. ജോലി ചെയ്യാൻ പോകാൻ വയ്യ. കോവിഡ്ക്കാലം ആയതിനാൽ സാഹചര്യവും അനുവദിക്കുന്നില്ല. ചികിത്സയുമായി മുന്നോട്ടുപോകണമെങ്കിൽ പണം വേണം. “അംബികാ റാവു പറയുന്നു. മൂന്നുമാസം മുമ്പ് അംബികയുടെ സഹോദരൻ അജിത്ത് വാര്യർക്ക് സ്ട്രോക്ക് വന്നത് മൂലം തളർന്നു കിടപ്പാണ്. ഒരു മാസം അറുപതിനായിരം രൂപയുടെ ചികിത്സ ചെലവാണ് വരുന്നത്. കുമ്പളങ്ങി നൈറ്റ്സ്, മീശമാധവൻ, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങിയ സിനിമകളിൽ അംബിക അഭിനയിച്ചിട്ടുണ്ട്. വെള്ളിനക്ഷത്രം, തൊമ്മനും മക്കളും, സോൾട്ട് ആൻഡ് പേപ്പർ, രാജമാണിക്യം എന്നീ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു.
Read More »

