Month: December 2020
-
NEWS
ബീഹാർ സ്വദേശിനി നൽകിയ കേസിൽ ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം
ബീഹാർ സ്വദേശിനിയെ പീഡിപ്പിച്ചു എന്ന കേസിൽ ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം. മുംബൈ പോലീസാണ് കേസെടുത്ത് ഒന്നര വർഷത്തിനു ശേഷം കുറ്റപത്രം സമർപ്പിച്ചത്. വിവാഹ വാഗ്ദാനം നൽകി ബീഹാർ സ്വദേശിനിയെ പീഡിപ്പിച്ചുവെന്നാണ് ആരോപണം. അന്ധേരി കോടതിൽ 678 പേജുള്ള കുറ്റപത്രം ബിനോയിയെ വായിച്ചുകേൾപ്പിച്ചു. ഡിഎൻഎ പരിശോധനാ ഫലം ലാബിൽ നിന്ന് ലഭിച്ചിട്ടില്ല എന്നാണ് പോലീസ് വിശദീകരണം.
Read More » -
NEWS
പോരാളിയായ യുവമാധ്യമപ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടത്; പ്രദീപിന്റെ മരണത്തില്‍ അനുശോചിച്ച് ഉമ്മന്‍ചാണ്ടി
മാധ്യമ പ്രവര്‍ത്തകന്‍ എസ്. വി. പ്രദീപിന്റെ അപകട മരണത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചിച്ചു. പോരാളിയായ യുവമാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടത്. അഴിമതിക്കെതിരേ ശക്തമായ ശബ്ദമുയര്‍ത്തിയാണ് അദ്ദേഹം ശ്രദ്ധേയനായത്. അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രദീപിന്റെ കുടുംബം ആരോപണം ഉന്നയിച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കി സത്യം പുറത്തുകൊണ്ടുവരണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. അതേസമയം, പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും പ്രതിപക്ഷവും രംഗത്ത് വന്നിരുന്നു. പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറിന്റെ പിന്‍വശത്തെ ഹാന്‍ഡ് സെറ്റ് മാത്രമാണ് തകര്‍ന്നത്. ഇതാണ് മരണത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നത്. സമൂഹമാധ്യമത്തിലടക്കം ഭീഷണി ഉണ്ടായിരുന്നതായി പ്രദീപിന്റെ അമ്മ ആരോപിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിനടുത്തുവെച്ച് വാഹനാപകടത്തില്‍ പത്രപ്രവര്‍ത്തകനായ എസ്. വി പ്രദീപ് കൊല്ലപ്പെട്ടത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേ ദിശയില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിനു ശേഷം വാഹനം നിര്‍ത്താതെ പോയി. ആളൊഴിഞ്ഞ സ്ഥലത്ത് പരിക്കേറ്റു കിടക്കുകയായിരുന്ന പ്രദീപിനെ ഏറെ നേരം കഴിഞ്ഞാണ് കണ്ടെത്തിയത്. അപകടമുണ്ടാക്കിയ വാഹനം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അപകട സ്ഥലത്ത് സി.സി.ടി.വി ക്യാമറയും…
Read More » -
NEWS
പെരിയ ഇരട്ടക്കൊലപാതകം പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം
പെരിയ ഇരട്ടക്കൊലപാതകം പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം. തിരുവനന്തപുരം യൂണിറ്റ് സൂപ്രണ്ട് നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കൊലപാതകം നടന്ന സ്ഥലത്ത് പുനരാവിഷ്‌കാരം നടത്തിയത്. അക്രമിസംഘം ഒളിച്ചുനില്‍ക്കുന്നതും ബൈക്ക് തടഞ്ഞ് വെട്ടുന്നതും ഉള്‍പ്പെടെ പുനരാവിഷ്‌കരിച്ചു. കേസിലെ ദൃക്‌സാക്ഷികളെയും സ്ഥലത്തെത്തിച്ചു. കല്യോട്ട് കൂരാങ്കര റോഡില്‍വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ലാല്‍ എന്നിവര്‍ക്കു വെട്ടേറ്റത്. ഇവര്‍ വീണ് കിടക്കുന്നതു കണ്ടത് ജീപ്പിലെത്തിയ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു. ഈ ജീപ്പില്‍ കയറ്റിയാണ് ശരത്ലാലിനെ ആശുപത്രിയില്‍ എത്തിച്ചത്. ഈ ജീപ്പും പുനരാവിഷ്‌കാരത്തിനായി എത്തിച്ചിരുന്നു. അതേസമയം, സിബിഐ ആവശ്യപ്പെട്ട സൗകര്യങ്ങള്‍ നല്‍കാതെ സര്‍ക്കാര്‍ അന്വേഷണത്തോട് നിസഹകരിച്ചു. ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ സംശയമുയര്‍ത്തിയാണ് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഈ വര്‍ഷം ഫെബ്രുവരി 17നാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത്. ഏച്ചിലടുക്കം റോഡിന് സമീപം കാറിലെത്തിയ സംഘം ഇരുവരേയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ…
Read More » -
LIFE
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്തവരുടെ പട്ടികയില്‍ മലയാളി നടനും
സംഭവബഹുലമായ 2020 അവസാനിക്കുമ്പോള്‍ പോയ വര്‍ഷത്തില്‍ സംഭവിച്ച കാര്യങ്ങളുടെ കണക്കെടുക്കുക പതിവാണല്ലോ. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത് പോയ വര്‍ഷം ഏറ്റവുമധികം ആളുകള്‍ ട്വീറ്റ് ചെയ്തവരുടെ പട്ടികയെപ്പറ്റിയാണ്. പട്ടികയില്‍ മലയാളത്തില്‍ നിന്നും മോഹന്‍ലാലും കീര്‍ത്തി സുരേഷും ഇടം പിടിച്ചിട്ടുണ്ടെന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് മോഹന്‍ലാല്‍. മലയാളത്തില്‍ നിന്നും ഒരു താരം ഈ പട്ടികയില്‍ ഇടം പിടിക്കുന്നത് ഇത് ആദ്യമായിട്ടാണ്. 2020 ല്‍ ഏറ്റവുമധികം ആളുകള്‍ ട്വീറ്റ് ചെയ്ത താരം തെലുങ്ക് നടനായ മഹേഷ് ബാബുവാണ്. മഹേഷ് ബാബുവിന് പിന്നാലെ പവന്‍ കല്യാണ്‍, വിജയ്, ജൂനിയര്‍ എന്‍.ടി.ആര്‍, തരക്, സൂര്യ, അല്ലു അര്‍ജുന്‍, റാം ചരണ്‍, ധനുഷ് എന്നിവരാണ് പിന്‍നിരയിലുള്ളത്. ഏറ്റവംു കൂടുതല്‍ ആളുകള്‍ ട്വീറ്റ് ചെയ്ത നടി മലയാളിയായ കീര്‍ത്തി സുരേഷാണ്. കാജല്‍ അഗര്‍വാ, സാമന്ത, രശ്മിക, പൂജ ഹെഗ്‌ഡേ, തപ്‌സി പന്നു, തമന്ന തുടങ്ങിയവരാണ് ഏറ്റവുമധികം ട്വീറ്റ് ചെയ്യപ്പെട്ട മറ്റ് സൗത്ത് ഇന്ത്യന്‍ നടിമാര്‍.
Read More » -
LIFE
ടൊവിനോയായി വിക്രാന്ത്; ഫോറന്‍സിക് ബോളിവുഡിലേക്ക്
ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ അനസ് ഖാന്‍ എന്നിവരുടെ സംവിധാനത്തില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഫോറന്‍സിക്. കോവിഡിന് മുമ്പ് പ്രദര്‍ശിപ്പിച്ചിരുന്നതിനാല്‍ തിയേറ്ററുകളില്‍ വിജയകരമായിരുന്നു ചിത്രം. മംമ്ത മോഹന്‍ദാസ് ആയിരുന്നു ചിത്രത്തിലെ നായിക. ഇപ്പോഴിതാ ചിത്രം ബോൡവുഡിലേക്ക് എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. വിക്രാന്ത് മസേയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിച്ച നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ഫോറന്‍സിക് ബോളിവുഡിലേക്കെത്തിക്കുന്നത്. ഫോറന്‍സിക്കില്‍ മംമാതാ മോഹന്‍ദാസ് അവതരിപ്പിച്ച കഥാപാത്ര ആരാണ് ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇന്റലിജന്റ് ഫിലിം എന്നാണ് വിക്രാന്ത് മസേ ഫോറന്‍സികിനെ വിശേഷിപ്പിച്ചത്. ഫോറന്‍സിക് സയന്‍സ് ലാബിലെ മെഡിക്കോ ലീഗല്‍ അഡൈ്വസര്‍ ആയ സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്നായിരുന്നു ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തില്‍ പോലീസ് കമ്മീഷ്ണര്‍ ഋതിക സേവ്യര്‍ ഐ.പി.എസ് എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിച്ചത്. ഇവരെക്കൂടാതൈ സൈജു കുറുപ്പ്, രഞ്ജി പണിക്കര്‍, റീബ മോണിക്ക ജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു
Read More » -
NEWS
എസ് വി പ്രദീപിനെ കൊന്നതോ?അധികമാരും ഉണ്ടാകാത്ത നേരത്ത് ആരും ഇല്ലാത്ത സ്ഥലത്ത് വെച്ച് അപകടം, സ്കൂട്ടറിനു പരിക്ക് നിസ്സാരം-വീഡിയോ
മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിനെ ഇല്ലാതാക്കിയ വാഹനാപകടത്തെ കുറിച്ച് ദുരൂഹതകൾ ഏറുന്നു. ഇടിച്ചത് ടിപ്പർലോറി ആകാം എന്നാണ് പോലീസ് പറയുന്നത്. ലോറിയുടെ മധ്യഭാഗത്ത്തട്ടി പ്രദീപിന്റെ വണ്ടി മറിയുകയും പിൻ ചക്രങ്ങൾ പ്രദീപിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു എന്നാണ് നിഗമനം. എന്നാൽ അപകടമുണ്ടായ സമയവും ഉണ്ടായ സ്ഥലവും എല്ലാം ദുരൂഹതകൾ കൂട്ടുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി ഭീഷണികൾ പ്രദീപിന് തന്റെ ജോലിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു എന്നുള്ളത് പ്രദീപ് തന്നെ പലപ്പോഴായി ഫേസ്ബുക്കിൽ പങ്കുവെച്ച് പോസ്റ്റുകളിലൂടെ വ്യക്തമാണ്. അമ്മയും അത്തരത്തിലുള്ള മൊഴി മാധ്യമങ്ങൾക്കു മുമ്പിൽ പറയുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് പ്രദീപിനെ കൊന്നതോ എന്ന ചോദ്യമുയരുന്നത്. അപകടമുണ്ടായി ഉടൻതന്നെ വളരെ ശക്തമായ അന്വേഷണത്തിലേക്ക് പോലീസ് പോയിട്ടില്ല എന്നുള്ള വിമർശനം ശക്തമാണ്. അയൽ സംസ്ഥാനത്തേക്ക് വാഹനം കടക്കുകയും വാഹനം പൊളിക്കുകയും ചെയ്താൽ പിന്നെ പോലീസിന് എന്ത് തെളിവാണ് ലഭിക്കുക. അപകടമുണ്ടായ സ്ഥലത്തുനിന്ന് ഏതാനും കിലോമീറ്റർ മുന്നോട്ടു പോയാൽ തമിഴ്നാട് അതിർത്തിയാണ്. അതുകൊണ്ടുതന്നെ അന്വേഷണത്തിന് ആദ്യഘട്ടത്തിൽ ഉണ്ടായ മന്ദത ഈ…
Read More » -
NEWS
ശീതകാല സമ്മേളനം റദ്ദാക്കി പാര്‍ലമെന്റ്
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ശീതകാല സമ്മേളനം റദ്ദാക്കാന്‍ തീരുമാനിച്ച് പാര്‍ലമെന്റ്. സര്‍വ്വകക്ഷിയോഗത്തിലാണ് തീരുമാനം. പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ശീതകാല സമ്മേളനം റദ്ദാക്കിയ വിവരം അറിയിച്ചത്. ഡല്‍ഹിക്ക് ചുറ്റുമായി വിവിധ അതിര്‍ത്തികളില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്ന ഘട്ടത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള തീരുമാനം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി നല്‍കിയ കത്തിന് മറുപടിയായിട്ടാണ് ശീതകാലം സമ്മേളനം ഉപേക്ഷിച്ച കാര്യം പ്രഹ്ലാദ് ജോഷി സ്ഥിരീകരിച്ചത്. എല്ലാ പാര്‍ട്ടി നേതാക്കളുമായും താന്‍ ചര്‍ച്ച നടത്തിയെന്നും കോവിഡ് കാരണം സമ്മേളനം ചേരുന്നില്ലെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞു.
Read More » -
NEWS
വീട്ടുജോലിക്കാരി ഫ്ലാറ്റില്‍ നിന്നും വീണു മരിച്ച സംഭവം; ഫ്‌ളാറ്റുടമയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു
കൊച്ചിയില്‍ വീട്ടുജോലിക്കാരി ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ഫ്‌ളാറ്റുടമയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഫ്ളാറ്റുടമ ഇംത്യാസ് അഹമ്മദിനെനെതിരെയാണ് കേസെടുത്തിരിക്കുന്നത്.പ്രതിയുടെ പങ്ക് അന്വേഷണത്തില്‍ വ്യക്തമായതായി ഐജി വിജയ് സാഖറെ പറഞ്ഞു. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പ്രതി ഇപ്പോള്‍ ഒളിവിലാണെന്നും പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ അറസ്റ്റുണ്ടാകുമെന്നും ഐജി പറഞ്ഞു. പ്രതിയെ പിടിക്കാന്‍ ഒരു ടീമിനെ തന്നെയാണ് നിയോഗിച്ചിരിക്കുന്നത്. അതേസമയം ഒളിവില്‍ പോയ ഫ്ളാറ്റ് ഉടമ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചതായാണ് പുറത്ത് വരുന്ന വിവരം. എന്തായാലും ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്ന് പോലീസ് പറഞ്ഞു. അഡ്വാന്‍സ് ആയി വാങ്ങിയ പണം മടക്കി നല്‍കാത്തതിന്റെ പേരിലാണ് ഇയാള്‍ കുമാരിയെ തടഞ്ഞുവച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഞായറാഴ്ചയാണ് ഫ്ളാറ്റില്‍ നിന്ന് ചാടിയ സേലം സ്വദേശി കുമാരി മരിച്ചത്. ഫ്ളാറ്റില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ പാര്‍ക്കിങ്ങിനു മുകളിലേക്കു വീണു പരുക്കേറ്റ ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു. മറൈന്‍…
Read More » -
NEWS
നടിയെ ആക്രമിച്ച കേസ് ; സര്‍ക്കാരിന് വീണ്ടും തിരിച്ചടി, ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തളളി സുപ്രീംകോടതി
നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. വിചാരണക്കോടതിയിലെ ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തളളി സുപ്രീംകോടതി. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ജഡ്ജിക്കെതിരെ അനാവശ്യ വാദങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഇത് ജഡ്ജിയുടെ മനോവീര്യം തകര്‍ക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. വലിയ തോതിലുള്ള മാധ്യമ ശ്രദ്ധ ലഭിച്ച കേസായതിനാല്‍ ജഡ്ജിക്ക് അതുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ ജഡ്ജിക്കെതിരെയോ കോടതിയ്ക്കെതിരെയൊ ഉണ്ടാകാന്‍ പാടുള്ളതല്ലെന്ന നിരീക്ഷണവും സുപ്രീം കോടതി മുന്നോട്ട് വെച്ചു. പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും വരെ വിചാരണ നടത്തരുതെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ചു. ഇതു മാത്രമാണ് ഏക ആശ്വാസം. നേരത്തെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജി വച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ മുമ്പോട്ട് വച്ചത്. ഇത് അംഗീകരിച്ചെങ്കിലും ബാക്കിയെല്ലാം തള്ളിയത് സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്.
Read More » -
NEWS
സ്വപ്നയുടെ ശബ്ദരേഖ ചോർന്നതായി കണ്ടെത്തിയിട്ടില്ലെന്ന് ഐ ജി വിജയ് സാഖറെ
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ ചോർന്ന കാര്യത്തിൽ പോലീസ് ആഭ്യന്തര അന്വേഷണം നടത്തിയെന്നും ശബ്ദരേഖ ചോർത്തിയതായി കണ്ടെത്തിയിട്ടില്ലെന്നും ഐ.ജി വിജയ് സാഖറെ. കൂടുതൽ കാര്യങ്ങൾ കണ്ടെത്തേണ്ടത് കേന്ദ്ര ഏജൻസികളാണെന്നും വിജയ സാഖറെ പറഞ്ഞു. കഴിഞ്ഞ ദിവസ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് ശബ്ദരേഖയുമായി ബന്ധപ്പെട്ട സ്വപ്‌നയുടെ മൊഴി പുറത്തുവന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദമെന്ന ശബ്ദസന്ദേശം തന്റേതു തന്നെയാണെന്നായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. മാത്രമല്ല സംസ്ഥാന സ്പെഷല്‍ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥനാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും ഓഗസ്റ്റ് ആറിന് എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലായിരിക്കെയാണ് ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തതെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. സ്വര്‍ണക്കടത്തു കേസ് അന്വേഷണം രാഷ്ട്രീയ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കാനുള്ള ശ്രമമാണ് നടന്നതെന്നുമായിരുന്നു അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയത്. ഫോണില്‍ പറയേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി ധരിപ്പിച്ചിരുന്നു. സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സംഭാഷണം റിക്കോര്‍ഡ് ചെയ്തു. ഇതിലൊരു ഭാഗമാണു ചോര്‍ന്നതെന്നും സ്വപ്ന അറിയിച്ചു. നവംബര്‍ 18ന് ഒരു ഓണ്‍ലൈന്‍ മാധ്യമമാണ്ശബ്ദരേഖ പുറത്തുവിട്ടത് എന്നും…
Read More »