NEWS

നടിയെ ആക്രമിച്ച കേസ് ; സര്‍ക്കാരിന് വീണ്ടും തിരിച്ചടി, ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തളളി സുപ്രീംകോടതി

ടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. വിചാരണക്കോടതിയിലെ ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തളളി സുപ്രീംകോടതി.

ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ജഡ്ജിക്കെതിരെ അനാവശ്യ വാദങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഇത് ജഡ്ജിയുടെ മനോവീര്യം തകര്‍ക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. വലിയ തോതിലുള്ള മാധ്യമ ശ്രദ്ധ ലഭിച്ച കേസായതിനാല്‍ ജഡ്ജിക്ക് അതുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ ജഡ്ജിക്കെതിരെയോ കോടതിയ്ക്കെതിരെയൊ ഉണ്ടാകാന്‍ പാടുള്ളതല്ലെന്ന നിരീക്ഷണവും സുപ്രീം കോടതി മുന്നോട്ട് വെച്ചു.

പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും വരെ വിചാരണ നടത്തരുതെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ചു. ഇതു മാത്രമാണ് ഏക ആശ്വാസം. നേരത്തെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജി വച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ മുമ്പോട്ട് വച്ചത്. ഇത് അംഗീകരിച്ചെങ്കിലും ബാക്കിയെല്ലാം തള്ളിയത് സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്.

Back to top button
error: