Month: December 2020

  • NEWS

    7 വര്‍ഷത്തിന് ശേഷം വീണ്ടും കളിക്കളത്തിലേക്ക്; ശ്രീശാന്തിനെ കേരള ടീമില്‍ ഉള്‍പ്പെടുത്തി

    ശ്രീശാന്തിനെ കേരള ടീമില്‍ ഉള്‍പ്പെടുത്തി. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള സാധ്യതാ ടീമിലാണ് ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയത് 26 അംഗ ടീമിന്റെ പട്ടികയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തുവിട്ടത്. ജനുവരി 2 മുതലാണ് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് നടക്കുക. എന്നാല്‍ ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല. റോബിന്‍ ഉത്തപ്പ, ജലജ് സക്സേന എന്നിവരാണ് ടീമിന്റെ അതിഥി താരങ്ങള്‍. അതേസമയം,സഞ്ജു സാംസണും ടീമിലുണ്ട്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ശ്രീശാന്ത് കേരള ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. 2013ല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോഴാണ് ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതും പിന്നീട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതും. തെളിവില്ലെന്ന കാരണത്താല്‍ കോടതി കുറ്റമുക്തനാക്കിയിട്ടും ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാന്‍ ബിസിസിഐ തയാറായിരുന്നില്ല. പിന്നീട് സുപ്രീംകോടതി ഇടപെട്ട ശേഷമാണ് ശ്രീശാന്തിന്റെ വിലക്ക് ഏഴ് വര്‍ഷമായി ബിസിസിഐ കുറച്ചത്. ഈ വര്‍ഷം സെപ്റ്റംബറിലാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്. കേരളത്തിന്റെ രഞ്ജി ടീമിലേക്ക് ശ്രീശാന്തിനെ പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തെ…

    Read More »
  • LIFE

    ഹൃത്വിക് റോഷനെ പരിഹസിച്ച്‌ കങ്കണ

    കങ്കണയുമായി ബന്ധപ്പെട്ട ഹൃത്വികിന്റെ കേസ് ക്രൈം ഇന്റലിജന്‍സ് യൂണിറ്റിലേക്ക് മാറ്റിയതിന് പിന്നാലെ ഹൃത്വിക് റോഷനെ പരിഹസിച്ചു കങ്കണ റണാവത്ത്. 2016 ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് ക്രൈം ഇന്റലിജന്‍സ് യൂണിറ്റിലേക്ക് മാറ്റിയത്. തന്റെ ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോര്‍ത്തിയെന്നാരോപിച്ചു കങ്കണ കങ്കണ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൃത്വക് പോലീസിനെ സമീപിച്ചത്. തന്റെ പേരുപയോഗിച്ച്‌ കങ്കണയെ ആരെങ്കിലും കബളിപ്പിച്ചുവെങ്കില്‍ അവര്‍ക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൃത്വിക് പോലീസിനെ സമീപിച്ചത്. കങ്കണ നല്‍കിയ പരാതിയില്‍ ഹൃത്വികിനെതിരേ തെളിവ് ലഭിക്കാത്തതിനാല്‍ പോലീസ് ആ കേസില്‍ നടപടി എടുത്തില്ല. ഹൃത്വിക് അയച്ചു എന്ന് പറയപ്പെടുന്ന മെയിലുകള്‍ ഹാജരാക്കാന്‍ കങ്കണയ്ക്ക് കഴിഞ്ഞിരുന്നില്ല. ഹൃത്വികിന്റെ കേസ് ക്രൈം ഇന്റലിജന്‍സ് യൂണിറ്റിലേക്ക് മാറ്റിയതിന് പിന്നാലെയാണ് പ്രതികരണവുമായി കങ്കണ രംഗത്തെത്തിയത്. ‘ഹൃത്വികിന്റെ കദനകഥ വീണ്ടും ആരംഭിച്ചിരിക്കുന്നു. ഞങ്ങള്‍ ബന്ധം പിരിഞ്ഞതിന് ശേഷം ഹൃത്വിക് ഇപ്പോഴും അതില്‍ നിന്ന് വിട്ടുപോയിട്ടില്ല. മറ്റൊരു സ്ത്രീയുമായി ഡേറ്റ് ചെയ്തിട്ടില്ല. എന്റെ വ്യക്തി ജീവിതത്തില്‍…

    Read More »
  • NEWS

    മാധ്യമ പ്രവര്‍ത്തകന്റെ മരണം; സ്‌കൂട്ടറിന്റെ പിന്‍വശത്തെ ഹാന്‍ഡ് സെറ്റ് മാത്രം തകര്‍ന്നതില്‍ ദുരൂഹത

    പത്രപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരണത്തില്‍ പ്രത്യേക പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. ഫൊറന്‍സിക് സംഘം വാഹന പരിശോധന നടത്തി. ഇതിനിടെ പ്രദീപിന്റെ വാഹനവും പിന്നാലെ ഇടിച്ച വാഹനവും കടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അതേസമയം, പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും പ്രതിപക്ഷവും രംഗത്ത് വന്നിരുന്നു. പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറിന്റെ പിന്‍വശത്തെ ഹാന്‍ഡ് സെറ്റ് മാത്രമാണ് തകര്‍ന്നത്. ഇതാണ് മരണത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നത്. സമൂഹമാധ്യമത്തിലടക്കം ഭീഷണി ഉണ്ടായിരുന്നതായി പ്രദീപിന്റെ അമ്മ ആരോപിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിനടുത്തുവെച്ച് വാഹനാപകടത്തില്‍ പത്രപ്രവര്‍ത്തകനായ എസ്. വി പ്രദീപ് കൊല്ലപ്പെട്ടത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേ ദിശയില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിനു ശേഷം വാഹനം നിര്‍ത്താതെ പോയി. ആളൊഴിഞ്ഞ സ്ഥലത്ത് പരിക്കേറ്റു കിടക്കുകയായിരുന്ന പ്രദീപിനെ ഏറെ നേരം കഴിഞ്ഞാണ് കണ്ടെത്തിയത്. അപകടമുണ്ടാക്കിയ വാഹനം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അപകട സ്ഥലത്ത് സി.സി.ടി.വി ക്യാമറയും ഉണ്ടായിരുന്നില്ല.

    Read More »
  • NEWS

    വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കമല്‍ഹാസന്‍

    നടനും മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരരംഗത്ത് ഉണ്ടായിരുന്നുവെങ്കിലും മത്സരിച്ചിരുന്നില്ല. ഇപ്പോഴിതാ ഇത്തവണ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരം. തന്റെ നിയോജകമണ്ഡലം ഏതാണെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്ന് കമല്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ 31-ന് രജനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം രജനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാര്യം ചിന്തിക്കുമെന്നും കമല്‍ പറഞ്ഞു. സഖ്യകാര്യത്തില്‍ ജനുവരിയില്‍ തീരുമാനമുണ്ടാകും. അദ്ദേഹം തന്റെ എതിരാളിയല്ല. തങ്ങളെ തമ്മിലടിപ്പക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. തങ്ങള്‍ ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നവരാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു. അഴിമതിയെ ഉന്മൂലനം ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. തന്റെ പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയില്‍ നിന്ന് ലഭിക്കുന്ന പിന്തുണയില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് ആശങ്കയുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

    Read More »
  • Lead News

    തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ ബി​.ജെ​.പി പി​ടി​ക്കി​ല്ലെ​ന്ന്‌ എ. ​വി​ജ​യ​രാ​ഘ​വ​ൻ

    തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ ബി​.ജെ​.പി പി​ടി​ക്കി​ല്ലെ​ന്ന്‌ സി.പി. എം സംസ്ഥാന സെക്രട്ടറി എ. ​വി​ജ​യ​രാ​ഘ​വ​ൻ. ബി​.ജെ​.പി​യെ ത​ട​യാ​ൻ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​ത് മു​ന്ന​ണി എ​ല്ലാ ക​രു​ത​ലും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും വിജയരാഘവൻ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ മു​ന്നേ​റ്റം ഇ​ട​ത് മു​ന്ന​ണി കാ​ഴ്ച വ​യ്ക്കും. കൂ​ടു​ത​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ട​ത് മു​ന്ന​ണി ഭ​ര​ണം ഉ​റ​പ്പാ​ണ്.കേ​ര​ള കോ​ൺ​ഗ്ര​സ് ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ലു ഇ​ട​ത് മു​ന്ന​ണി മൂ​ന്നേ​റ്റ​മു​ണ്ടാ​കു​മെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

    Read More »
  • LIFE

    ലാല്‍ ജോസ്, ഇക്ബാല്‍ കുറ്റിപ്പുറം ടീം വീണ്ടും…

    സൗബിന്‍ സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ദുബായില്‍ ആരംഭിച്ചു. ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസി നുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം എഴുതുന്ന നാലാമത്തെ തിരക്കഥയാണിത്. പൂര്‍ണ്ണമായും ഗള്‍ഫില്‍ ചിത്രീകരിക്കുന്ന ഈ സിനിമയില്‍ സൗബിന്‍ ഷാഹിര്‍, മംമ്ദ മോഹന്‍ദാസ് എന്നിവരെ കൂടാതെ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം മൂന്നു കുട്ടികളും അഭിനയിക്കുന്നു. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ ബാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു. ലെെന്‍ പ്രൊഡ്യുസര്‍-വിനോദ് ഷൊര്‍ണ്ണൂര്‍, കല-അജയന്‍ മങ്ങാട്,മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസെെന്‍-സമീറ സനീഷ്, സ്റ്റില്‍സ്-ജയപ്രകാശ് പയ്യന്നൂര്‍, എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രഘു രാമ വര്‍മ്മ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത്ത് കരുണാകരന്‍,വിതരണം-എല്‍ ജെ ഫിലിംസ്.

    Read More »
  • NEWS

    വി. ജെ ചിത്രയുടെ ഭര്‍ത്താവ് അറസ്റ്റില്‍

    ചെന്നൈ: തമിഴിലെ പ്രശസ്ത ടെലിവിഷന്‍ താരവും അവതാരകയുമായ വിജെ ചിത്രയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് ഹേമന്ദിനെ പോലിസ് അറസ്റ്റ് ചെയ്തു. ഹേമന്ദിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. ചിത്രയുടെ മരണത്തില്‍ ഹേമന്ദിനെ സംശയമുണ്ടെന്ന് അമ്മ ആരോപിച്ചിരുന്നു. ചിത്ര അവതരിപ്പിക്കുന്ന ഷോയിലെ ചില രംഗങ്ങളെച്ചൊല്ലി നടിയും ഹേമന്ദും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ചിത്ര അവതരിപ്പിച്ച ഒരു രംഗം ഹേമന്ദിനെ ഇഷ്ടപ്പെട്ടില്ലെന്നും അതിനെച്ചൊല്ലി വഴക്കുണ്ടായതായും അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശന്‍ പറഞ്ഞു. ആഗസ്തിലായിരുന്നു ചിത്രയുടെയും ഹേമന്ദിന്റെയും വിവാഹനിശ്ചയം നടന്നത്. ജനുവരിയിലേക്കായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ രണ്ട് മാസം മുന്‍പ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ഡിസംബര്‍ 9നാണ് നടിയെ ചെന്നൈ നസ്രത്ത്‌പേട്ടിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇ.വി.പി. ഫിലിം സിറ്റിയില്‍ ഒരു പരിപാടിയുടെ ഷൂട്ട് കഴിഞ്ഞ് പുലര്‍ച്ചെ ഒരു മണിയോടെയാണ് ചിത്ര ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തിയത്. ഹേമന്ദും അതേ ഹോട്ടലില്‍ ചിത്രയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് റൂമില്‍ കയറിയ…

    Read More »
  • NEWS

    എൻഡിഎക്ക് ഇപ്പോഴുള്ളതിനേക്കാൾ മൂന്നിരട്ടി സീറ്റ് വർധിക്കുമെന്ന് കെ. സുരേന്ദ്രൻ

    എൻഡിഎക്ക് ഇപ്പോഴുള്ളതിനേക്കാൾ മൂന്നിരട്ടി സീറ്റ് വർധിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ. തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം പിടിക്കുമെന്ന് പറഞ്ഞ സുരേന്ദ്രൻ 100 പഞ്ചായത്തുകളിൽ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും അവകാശപ്പെട്ടു. തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം ഉറപ്പായും ബിജെപിക്ക് നേടാനാകും. കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് ഈ നാല് കോർപ്പറേഷനുകളിലും നിർണായക മുന്നേറ്റമുണ്ടാകും. കണ്ണൂർ കോർപ്പറേഷനിൽ ഇത്തവണ അക്കൗണ്ട് തുറക്കും. നിരവധി മുനിസിപ്പാലിറ്റികളുടെ ഭരണം എൻഡിഎക്ക് കിട്ടും. യുഡിഎഫിനും എൽഡിഎഫിനും നേരത്തെ ലഭിച്ചതിനേക്കാൾ സീറ്റുകളുടെ കുറവ് ഉണ്ടാകും. ഏറ്റവും കൂടുതൽ സീറ്റുകൾ കിട്ടാൻ പോകുന്നത് തങ്ങൾക്കായിരിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

    Read More »
  • NEWS

    നഴ്സ്മാരുടെ സമരം: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അന്ത്യശാസനം

    ദില്ലി എയിംസിലെ നഴ്സുമാര്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അന്ത്യശാസനം. ഡ്യൂട്ടി ബഹിഷ്ക്കരിച്ച്‌ സമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ആശുപത്രിയിലെ സേവനങ്ങള്‍ക്ക് തടസമില്ലാതെയിരിക്കാന്‍ നടപടി സ്വീകരിക്കാനും എയിംസ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അത്യാഹിത വിഭാഗങ്ങളടക്കം ബഹിഷ്കരിച്ചാണ് സമരം. ശമ്പളത്തിലെ അപാകത പരിഹരിക്കുക, മുടങ്ങിക്കിടക്കുന്ന അനൂകൂല്യങ്ങള്‍ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ മുന്നോട്ട് വച്ചാണ് സമരം നടക്കുന്നത്. ഒരു മാസം മുന്‍പ് മാനേജ്മെന്റിനോട് ഈ ആവശ്യങ്ങള്‍ നിവേദനത്തിലൂടെ അറിയിച്ചിരുന്നുവെങ്കിലും ഇത് പരിഗണിക്കാതെ വന്നതോടെയാണ് സമരമെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ഇന്നലെയാണ് അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തതും തുടങ്ങിയതും. ജീവനക്കാരെ അനുനയിപ്പിക്കാന്‍ എയിംസ് അധികൃതര്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. സമരം അവസാനിപ്പിച്ച്‌ ജോലിക്ക് കയറണമെന്ന് എയിംസ് ഡയറക്ടര്‍ ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ ഇത് തള്ളി.

    Read More »
  • NEWS

    വീട്ടമ്മയുടെ ജഡം പാറക്കുളത്തിൽ

    വീട്ടമ്മയുടെ ജഡം പാറക്കുളത്ത് കണ്ടെത്തി. പനച്ചിക്കാട് പള്ളത്ര ഭാഗത്ത് കരോട്ടു മാടപ്പള്ളിയില്‍ വല്‍സമ്മ (ഓമന -59) യുടെ മൃതദേഹമാണ് പനച്ചിക്കാട്ടു പുലിയാട്ടുപാറ കുളത്തില്‍ ഇന്നു രാവിലെ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ഇവരെയും മകളെയും കാണിനില്ലായിരുന്നു. ഒപ്പം കാണാതായ മകള്‍ ധന്യ (37) യെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. കടബാദ്ധ്യതയെ തുടര്‍ന്നുള്ള കുടുംബ പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്ന് വീട്ടില്‍ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പില്‍ ഉള്ളതായാണ് പുറത്ത് വരുന്ന വിവരം. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.

    Read More »
Back to top button
error: