Month: December 2020

  • NEWS

    ബഷീറിന്റെ കൊലപാതകം; സി സി ടി വി ദൃശ്യങ്ങളുടെ ഡി വി ഡികള്‍ ഫോറന്‍സിക് മുഖേന മാത്രമേ നല്‍കാവൂ എന്ന് പ്രോസിക്യൂഷന്,കേസ് 30ലേക്ക് മാറ്റി

    തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് സി സി ടിവി ദൃശ്യങ്ങളുടെ പകര്‍പ്പ് ഫോറന്‍സിക് വകുപ്പിലൂടെ മാത്രമേ നല്‍കാവൂ എന്ന് പ്രോസിക്യൂഷന്‍. ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി(മൂന്ന്)യില്‍ ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ഒന്നാം പ്രതി ശീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജരായില്ല. കൂട്ടു പ്രതി കാറുടമയും പരസ്യ മോഡലും ശ്രീറാമിന്റെ പെണ്‍ സുഹൃത്തുമായ വഫാ നജീം കോടതിയില്‍ ഹാജരായി. അപകട സമയത്തെ സി സി ടി വി ഫൂട്ടേജ് ദ്യശ്യങ്ങള്‍ പകര്‍ത്തിയ 2 ഡിവിഡികളുടെ പകര്‍പ്പുകള്‍ ഫോറന്‍സിക് ലബോറട്ടറി പരിശോധനക്ക് ശേഷമേ പ്രതികള്‍ക്ക് നല്‍കാവൂയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുത്തു. ഡി വി ഡി ദൃശ്യങ്ങള്‍ കോടതിയില്‍ വച്ച് പ്രതികളെ കാണിച്ച് ഉറപ്പു വരുത്തിയ ശേഷം ഫോറന്‍സിക് ലാബിലേക്കയച്ച് പകര്‍പ്പ് ലഭ്യമാക്കാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ നടപടികള്‍ ഡിസംബര്‍ 30 നകം പൂര്‍ത്തിയാക്കാന്‍ കോടതി ഉത്തരവിട്ടു. അസ്സല്‍ ഡി വി…

    Read More »
  • NEWS

    സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349, ആലപ്പുഴ 322, വയനാട് 281, കോഴിക്കോട് 276, കണ്ണൂര്‍ 149, ഇടുക്കി 104, കാസര്‍ഗോഡ് 20 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,453 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 70,56,318 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വെള്ളനാട് സ്വദേശി ചെല്ലയ്യന്‍ (84), അണ്ടൂര്‍കോണം സ്വദേശി സത്യന്‍ (58), കാപ്പില്‍ സ്വദേശി ഹാഷിം (78), ചിറ്റാറ്റുമുക്ക് സ്വദേശി ഗോപാലന്‍ (72), മടവൂര്‍ സ്വദേശി മുഹമ്മദ്…

    Read More »
  • NEWS

    പ്രദീപിനെ ഇടിച്ച വണ്ടി പോലീസ് കണ്ടെത്തിയത് എങ്ങനെ? ദുരൂഹതകള്‍ ഒഴിയുന്നില്ല

    മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരണം ഞെട്ടലോടെയാണ് കേരളം കേട്ടത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എസ്.വി പ്രദീപിന്റെ അപകട മരണത്തില്‍ നിലനിന്നിരുന്ന ദുരൂഹതകള്‍ക്ക് ഇടിച്ചിട്ട വാഹനം പോലീസ് കസ്റ്റടിയിലെടുത്തതോടെ വിരാമമായെന്ന് വിചാരിക്കവേ ലോറി ഡ്രൈവര്‍ ജോയിയുടെ മൊഴിയിലെ വൈരുദ്ധ്യം പോലീസിനെ കുഴപ്പിച്ചിരിക്കുകയാണ്. ജോയിയെ കസ്റ്റഡിയിലെടുത്തതോടെയാണ് അപകടത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. ഫോര്‍ട്ട് എ സി പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജോയിയെ കസ്റ്റഡിയിലെടുത്തത്. നെയ്യാറ്റിന്‍കര ഭാഗത്തേക്ക് മണ്ണുമായി പോയ ലോറിയാണ് പ്രദീപിനെ ഇടിച്ചിട്ടത്. സംഭവസ്ഥലത്ത് ലോറി നിര്‍ത്താതെ പോയ ജോയി പിന്നീട് മരണവാര്‍ത്തയറിഞ്ഞ് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രദീപിനെ ലോറി ഇടിച്ചത് താന്‍ അറിഞ്ഞിരുന്നുവെന്ന് ജോയി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ ലോറിയുടമ മോഹനനും തനിക്കൊപ്പം ലോറിയിലുണ്ടായിരുന്നുവെന്ന് ജോയി മൊഴി നല്‍കി. ഉടമയെയും വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. പ്രദീപിനെ ഇടിച്ച ശേഷം എന്തുകൊണ്ട് ലോറി നിര്‍ത്താതെ പോയി എന്നതാണ് പോലീസിനെ കുഴപ്പിക്കുന്നത്. സ്‌കൂട്ടറിന്റെ പിന്നിലേക്ക് ലോറി ഇടിക്കുകയും…

    Read More »
  • NEWS

    കൊലവിളിയിൽ നിന്ന് ‘ഇങ്കിലാബ്’ വിളിയിലേയ്ക്ക്…

    രാജ്യത്തെ നടുക്കിയ ഗുജറാത്ത് വംശഹത്യ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഇരുണ്ടദിനങ്ങളായിരുന്നു. സബര്‍മതി എക്‌സ്പ്രസിലെ ബോഗിയില്‍ തീ പിടിച്ച് 58 കര്‍സേവകര്‍ കൊല്ലപ്പെട്ടതോടെയാണ് കലാപത്തിനു തുടക്കമായത്. പുറത്തു നിന്നും തീയിട്ടതാണെന്നാരോപിച്ചായിരുന്നു മുസ്ലിങ്ങള്‍ക്കെതിരായ കലാപം ആരംഭിച്ചത്. 2002 ഫെബ്രുവരി 27 ന് ഗോധ്ര റെയില്‍വേസ്റ്റേഷന് സമീപത്ത് വെച്ച് ഒരു കൂട്ടമാളുകള്‍ സബര്‍മതി എക്പ്രസിന്റെ എസ്.6 കോച്ചിന് തീയിടുകയായിരുന്നു എന്നായിരുന്നു ആരോപണം. ഇതില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 28 ന് ഗുജറാത്തില്‍ വിശ്വഹിന്ദു പരിഷത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഹര്‍ത്താലിന്റെ മറവില്‍ രാജ്യത്തെ നടുക്കിയ കൂട്ടക്കൊലയാണ് അരങ്ങേറിയത്. അഹമ്മദാബാദിലെ നരോദ പാട്യയില്‍ അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം മുസ്ലിം വിഭാഗത്തിന് നേരെ ആക്രമണം അഴിച്ചു വിട്ടു. നിരവധി പേരെ കൊന്നൊടുക്കി. കോണ്‍ഗ്രസിന്റെ എം പിയായിരുന്ന ഇസ്ഹാന്‍ ജഫ്രി ഉള്‍പ്പെടയുളളവര്‍ വംശഹത്യയ്ക്കിരയായി. കാണാതായവരെ കാത്തിരിക്കുന്ന രക്ഷിതാക്കള്‍, രക്ഷിതാക്കള്‍ നഷ്ടപ്പെട്ട മക്കള്‍ എന്നിവരെല്ലാം ഇന്നും ഗുജറാത്തിന്റെ ആ ദിനങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. അന്ന് ഗുജറാത്ത് കലാപത്തിന്റെ രണ്ട് മുഖങ്ങളായി മാറിയത് രണ്ട് യുവാക്കളാണ്…

    Read More »
  • NEWS

    ദുരൂഹത മാറാതെ പ്രദീപിന്റെ മരണം

    എന്തും തുറന്നടിക്കുന്ന പ്രകൃതം. നേരിന് വേണ്ടി നിലകൊള്ളുമ്പോള്‍ സുഹൃത്തുക്കളായാലും മുഖം നോക്കാതെ വിമര്‍ശിക്കും. ഇതായിരുന്നു അത്യുത്സാഹിയായ മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപ്. വാര്‍ത്തകളോടും വിഷയങ്ങളോടും നിരന്തരം സംവദിച്ച് ആകാശവാണി മുതല്‍ ഓണ്‍ലൈന്‍ മാധ്യമരംഗം വരെ തന്റേതായ ശൈലിയില്‍ കാര്യങ്ങള്‍ പറഞ്ഞുപോയ ഒരാള്‍. അതുകൊണ്ട് തന്നെ നിരവധി ശത്രുക്കളെയും പള്ളിച്ചല്‍ സ്വദേശിയായ പ്രദീപ് സമ്പാദിച്ചുവെന്ന് പറയാം. മരിച്ചാലും നിലപാട് നിലപാട് തന്നെ ഇതായിരുന്നു പലപ്പോഴും പ്രദീപിന്റെ തൊഴില്‍ മന്ത്രം. കൊല്ലാം, കൊന്നോളൂ…പക്ഷേ തളര്‍ത്താന്‍ ആകില്ല… സമ്മതിക്കില്ല”; മരിച്ചാലും നിലപാട് നിലപാട് തന്നെ എന്നായിരുന്നു പ്രദീപ് തന്നെ പലപ്പോഴും പറഞ്ഞിരുന്നത്. മംഗളം ഹണട്രാപ് കേസില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജി വയ്ക്കേണ്ടി വന്നിരുന്നു. ഇതിനെ തുടര്‍ന്നുള്ള കേസില്‍, മംഗളത്തിലെ അഞ്ച് മാധ്യമ പ്രവര്‍ത്തകരാണ് ആഴ്ചകളോളം ജയിലില്‍ കിടന്നത്. അന്ന് മംഗളം ടെലിവിഷന്റെ ന്യൂസ് എഡിറ്ററായിരുന്ന പ്രദീപിന് ജസ്റ്റിസ് പി.എസ്. ആന്റണി കമ്മീഷന് മുമ്പില്‍ ഹാജരാകേണ്ടി വന്നു. പിന്നീട് ഹര്‍ജി പിന്‍വലിച്ചത് ഇപ്പോള്‍ ദുരൂഹതയ്ക്ക് കാരണമാകുന്നു. ബിലിവേഴ്‌സ് ചര്‍ച്ചില്‍ നടന്ന…

    Read More »
  • NEWS

    കെഎസ്ആർടിസിയിൽ ഇടക്കാല ആശ്വാസ വിതരണം ആരംഭിച്ചു: മന്ത്രി. എ.കെ.ശശീന്ദ്രൻ

    തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാ​ഗമായി നടപ്പിലാക്കുന്ന ശമ്പള പരിഷ്കരണത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ മുഖ്യമന്ത്രി ഒക്ടോബർ 26 ന് പ്രഖ്യാപിച്ച ഇടക്കാലാശ്വാസം അനുവദിച്ച് ഉത്തരവ് ഇറക്കിയതായി ​ഗതാ​ഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും ( 26819 പേർക്കും ) ഇതിന്റെ ആനുകൂല്യം ലഭ്യമാകും. പ്രതിമാസം 1500 രൂപ നിരക്കിലാണ് ലഭിക്കുക. നവംബർ 1 മുതലാണ് അനുവദിക്കുക. ഡിസംബർ മാസം മുതലുള്ള ശമ്പള വിതരത്തിൽ ചെയ്യും. കെ എസ് ആർ ടി സി യിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കുന്ന വരെ ഇത് നൽകും. തുടർന്ന് റഫറണ്ടത്തിന് ശേഷം ശമ്പള പരിഷ്കരണ ചർച്ചകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഇത്രയും പേർക്കായി അധികമായി നൽകുന്നതിന് 4. 22 കോടി രൂപയുടെ സർക്കാരാണ്അ ഇപ്പോൾ നൽകുന്നത്. അത് കെഎസ്ആർടിസി ലാഭത്തിൽ ആകുന്നത് വരെ ശമ്പളത്തോടൊപ്പം സർക്കാർ തന്നെ നൽകുമെന്നും മന്ത്രി അറിയിച്ചു.

    Read More »
  • NEWS

    പ്രദീപിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം:മുല്ലപ്പള്ളി

    മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും കടുത്ത വിമര്‍ശകനായിരുന്നു അപകടത്തില്‍ മരിച്ച എസ് വി പ്രദീപ്. എസ് വി പ്രദീപിന്റെ മരണത്തെ ലാഘവബുദ്ധിയോടെ നോക്കികാണാനാകില്ല. ദുരൂഹമായ സാഹചര്യത്തില്‍ നടന്ന മരണമാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി മാധ്യമപ്രവര്‍ത്തകരുടെ വായ്മൂടിക്കെട്ടാന്‍ പത്രമാരണ നിയമം കൊണ്ടുവന്ന സര്‍ക്കാരാണ് കേരളത്തിലേത്.ആ സര്‍ക്കാരില്‍ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല. യുവതലമുറയിലെ മാധ്യമപ്രവര്‍ത്തകരില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന കെഎം ബഷീറിന്റെ ദാരുണ മരണം കേരളം മറന്നിട്ടില്ല. ആ കേസ് അന്വേഷണം എവിടെയും എത്തിയില്ല. ബഷീറിന്റെ മരണത്തിന് ഉത്തരവാദിയായ ഐഎഎസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്ത് അദ്ദേഹത്തെ ആദരിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്. ഇത്തരം ഒരു സാഹചര്യത്തില്‍ ഈ സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്ന അന്വേഷണത്തില്‍ യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടില്ല. പ്രതികളായ ഉന്നതരെ രക്ഷിക്കാന്‍ പ്രഹസന അന്വേഷണം നടത്തി അവരെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് ആഭ്യന്തര വകുപ്പ് ചെയ്യുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

    Read More »
  • NEWS

    ആയിരം കോടിയുടെ പുതിയ വായ്പകളുമായി കെഫ്‌സി വിപണിയിലേക്ക്

    ആയിരം കോടി വ്യവസായ മേഖലയ്ക് സംസ്ഥാനത്തെ വ്യവസായ മേഖലക്ക് ഉണർവേകാനായി, ആയിരം കോടി രൂപയുടെ പുതിയ വായ്പകൾ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ അവതരിപ്പിക്കുന്നു. ഈ വർഷം ഇതിനകം വിതരണം ചെയ്ത 2450 കോടി രൂപക്ക് പുറമെയാണിത്. ആയിരം കോടി രൂപയും കുടി ആകുമ്പോൾ ഈ വർഷം മൊത്തം വായ്പാ വിതരണം 3450 കോടി രൂപ ആകും. കഴിഞ്ഞ വർഷം മൊത്തത്തിൽ 1446 കോടി രൂപ വിതരണം ചെയ്ത സ്ഥാനത്താണ് ഈ നേട്ടത്തിലെത്തുക എന്ന് കെഫ്‌സി യുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടോമിൻ ജെ തച്ചങ്കരി ഐപിസ് അറിയിച്ചു. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും കോവിഡിന്റെ പശ്ചാത്തലത്തിൽ, ഉദാരമായ വായ്പകൾ നല്കാൻ മടിച്ചു നില്കുന്നിടത്താണ് , കെഫ്‌സി യുടെ ഈ ആകർഷകമായ നീക്കം. കൊളാട്ടെറൽ സെക്യൂരിറ്റി ഇല്ല ബാങ്കുകൾ പ്രാഥമിക ഈടു കൂടാതെ കൊളാട്ടെറൽ സെക്യൂരിറ്റി കൂടി വാങ്ങുമ്പോൾ, കെ.എഫ്.സി. ഉദാരവും ലളിതവുമായ സമീപനമാണ് ഇതിൽ സ്വീകരിക്കുന്നത്. തന്മൂലം ഈട് കുറവുള്ള സംരംഭകർക്കും…

    Read More »
  • NEWS

    മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി. വിജയമോഹൻ അന്തരിച്ചു

    മുതിർന്ന മാധ്യമ പ്രവർത്തകനും മലയാള മനോരമ ഡൽഹി സീനിയർ കോർഡിനേറ്റിങ് എഡിറ്ററുമായ ഡി.വിജയമോഹൻ അന്തരിച്ചു. 65 വയസ്സായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവുംനേടിയ അദ്ദേഹം 1978 മുതലാണ് മലയാള മനോരമയിൽ ചേർന്നത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ഡി വിജയമോഹന്‍ നാലുപതിറ്റാണ്ടിലേറെയായി മലയാള മനോരമയില്‍ പ്രവര്‍ത്തിക്കുന്നു. ദീർഘകാലം ന്യൂഡൽഹി ബ്യൂറോ ചീഫായിരുന്നു. മലയാള മനോരമയില്‍ പത്രപ്രവര്‍ത്തനമികവിനുളള ചീഫ് എഡിറ്റേഴ്‌സ് ഗോൾഡ് മെഡൽ നേടുന്ന ആദ്യവ്യക്‌തിയാണ് ഡി. വിജയമോഹന്‍. കോമൺവെൽത്ത് പ്രസ് യൂണിയന്റെ ഹാരി ബ്രിട്ടൻ ഫെലോഷിപ് നേടി ഇംഗ്ലണ്ടിൽ പത്രപ്രവർത്തന പരിചയം നേടിയിട്ടുണ്ട്. കേരള പ്രസ് അക്കാദമിയുടെ വി. കരുണാകരൻ നമ്പ്യാർ അവാർഡും തിരുവനന്തപുരം പ്രസ് ക്ലബിന്റെ എം. ശിവറാം അവാർഡും നേടിയിട്ടുണ്ട്.

    Read More »
  • NEWS

    മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി പോലീസ് കസ്റ്റഡിയിലെടുത്തു,അപകടം നടന്നത് അറിഞ്ഞിരുന്നെന്ന് ഡ്രൈവർ ജോയി

    മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.ലോറി കസ്റ്റഡിയിലെടുത്തത് തിരുവനന്തപുരം ഈഞ്ചക്കലിൽ നിന്ന്.പിടികൂടിയത് ഫോർട്ട് എ സി പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘം. ജോയി എന്ന ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അപകടം നടന്നത് അറിഞ്ഞിരുന്നത് ഡ്രൈവർ ജോയി സമ്മതിച്ചു. കഴിഞ്ഞദിവസമാണ് മാധ്യമപ്രവർത്തകൻ എസ് വി പ്രദീപ് സഞ്ചരിച്ചിരുന്ന ബൈക്കിനെ ലോറിയിടിച്ചിട്ടത്. ഇടിച്ചതിനുശേഷം ലോറി നിർത്താതെ പോയി.

    Read More »
Back to top button
error: