മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിനെ ഇല്ലാതാക്കിയ വാഹനാപകടത്തെ കുറിച്ച് ദുരൂഹതകൾ ഏറുന്നു. ഇടിച്ചത് ടിപ്പർലോറി ആകാം എന്നാണ് പോലീസ് പറയുന്നത്. ലോറിയുടെ മധ്യഭാഗത്ത്തട്ടി പ്രദീപിന്റെ വണ്ടി മറിയുകയും പിൻ ചക്രങ്ങൾ പ്രദീപിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു എന്നാണ് നിഗമനം.
എന്നാൽ അപകടമുണ്ടായ സമയവും ഉണ്ടായ സ്ഥലവും എല്ലാം ദുരൂഹതകൾ കൂട്ടുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി ഭീഷണികൾ പ്രദീപിന് തന്റെ ജോലിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു എന്നുള്ളത് പ്രദീപ് തന്നെ പലപ്പോഴായി ഫേസ്ബുക്കിൽ പങ്കുവെച്ച് പോസ്റ്റുകളിലൂടെ വ്യക്തമാണ്. അമ്മയും അത്തരത്തിലുള്ള മൊഴി മാധ്യമങ്ങൾക്കു മുമ്പിൽ പറയുകയുണ്ടായി.
ഈ പശ്ചാത്തലത്തിലാണ് പ്രദീപിനെ കൊന്നതോ എന്ന ചോദ്യമുയരുന്നത്. അപകടമുണ്ടായി ഉടൻതന്നെ വളരെ ശക്തമായ അന്വേഷണത്തിലേക്ക് പോലീസ് പോയിട്ടില്ല എന്നുള്ള വിമർശനം ശക്തമാണ്. അയൽ സംസ്ഥാനത്തേക്ക് വാഹനം കടക്കുകയും വാഹനം പൊളിക്കുകയും ചെയ്താൽ പിന്നെ പോലീസിന് എന്ത് തെളിവാണ് ലഭിക്കുക. അപകടമുണ്ടായ സ്ഥലത്തുനിന്ന് ഏതാനും കിലോമീറ്റർ മുന്നോട്ടു പോയാൽ തമിഴ്നാട് അതിർത്തിയാണ്. അതുകൊണ്ടുതന്നെ അന്വേഷണത്തിന് ആദ്യഘട്ടത്തിൽ ഉണ്ടായ മന്ദത ഈ കേസിനെ ഏറെ പുറകോട്ടാടുപ്പിക്കുന്നു.