Month: December 2020

  • Lead News

    കുതിച്ചുയർന്ന് ഇന്ധന വില

    രാജ്യത്ത് ഇന്ധനവിലയും പാചകവാതക വിലയും കുതിച്ചുയരുന്നു. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ (എൽ.പി.ജി.) വില സിലിൻഡറിന് ചൊവ്വാഴ്ച 50 രൂപ വർധിച്ചു. ഇതോടെ, കൊച്ചിയിൽ വില 701 രൂപയായി. രണ്ടാഴ്ചയ്ക്കിടെ 100 രൂപയുടെ വർധന. പാചകവാതകത്തിനുപുറമേ ഇന്ധനവിലയും ബിഹാർ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ ഒരു ലിറ്റർ പെട്രോളിന് 1.37 രൂപയും ഡീസലിന് 1.53 രൂപയും കൂട്ടി. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കൂടിയതാണ് വിലവർധനവിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് അസംസ്‌കൃത എണ്ണവിലയിൽ വെറും മൂന്നു ഡോളറിന്റെ മാത്രം വർധനയാണുണ്ടായത്. ബ്രെന്റ് ക്രൂഡ് വില ഇപ്പോൾ വീപ്പയ്ക്ക് 50 ഡോളറിനടുത്താണ്.

    Read More »
  • NEWS

    വോട്ടെണ്ണിത്തുടങ്ങി

    തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള വോട്ടെണ്ണിത്തുടങ്ങി. എട്ട് മണിയോടെയാണ് വോട്ടെണ്ണിത്തുടങ്ങിയത്. എട്ടേകാലോടെ ആദ്യ ഫല സൂചനകള്‍ പുറത്ത വരും. തപാല്‍ ബാലറ്റും സ്‌പെഷ്യല്‍ ബാലറ്റുമാണ് ആദ്യമെണ്ണുന്നത്. ഫലം സര്‍ക്കാരിനും മുന്നണികള്‍ക്കും നിര്‍ണ്ണായകമാകും. തപാൽ വോട്ടാണ് നിലവിൽ എണ്ണുന്നത്. കോര്‍പ്പറേഷന്‍ ഗ്രാമപ്പഞ്ചായത്ത് ഫലം 11 മണിയോടെ അറിയും. ജില്ലാ ബ്ലോക്ക് ഫലങ്ങള്‍ രണ്ട് മണിയോടെ പൂര്‍ണ്ണമായി അറിയാനാവും. കോവിഡ് ബാധിതര്‍ക്ക് വിതരണം ചെയ്ത സ്പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. ഗ്രാമപ്പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതത് വരണാധികാരികളാണ് എണ്ണുക.

    Read More »
  • Lead News

    നിയമന തട്ടിപ്പ്; സരിതയെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശം

    തിരുവനന്തപുരം ∙ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുക്കുകയും വ്യാജ നിയമന ഉത്തരവുകൾ തയാറാക്കുകയും ചെയ്തെന്ന കേസിൽ സരിത എസ്.നായരെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യരുതെന്നു പൊലീസിന് നിർദേശം. ഭരണകക്ഷി നേതാക്കളുടെ നിർദേശത്തെത്തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണു നെയ്യാറ്റിൻകര പൊലീസിനു നിർദേശം നൽകിയത്. അതിനാൽ പ്രതികളുടെ വീടുകൾ റെയ്ഡ് ചെയ്യാനോ രേഖകൾ പിടിച്ചെടുക്കാനോ അന്വേഷണസംഘം തയാറാകുന്നില്ല. സരിതയെ അറസ്റ്റ് ചെയ്താൽ പല ഉന്നതരും കുടുങ്ങുമെന്നാണു കരുതുന്നത്. സിപിഐ നേതാവ് ടി.രതീഷും ഷാജു പാലിയോടുമാണ് മറ്റു പ്രതികൾ.

    Read More »
  • Lead News

    വിജയമോഹന മാധ്യമ ലോകം-സുധീര്‍ നാഥ് 

    “എഴുതാറില്ലേയൊന്നും?” സുഹ്യത്ത് തിരക്കുന്നു. എഴുതാറുണ്ടെന്നാലോ വാക്കുകള്‍ പിണങ്ങുന്നു… ഡി വിജയമോഹന്‍റെ കാട്ടാളന്‍ എന്ന കവിത ആരംഭിക്കുന്നത് ഈ വരികളിലാണ്. ഡി വിജയമോഹന്‍ കവിയായിരുന്നു, സാഹിത്യകാരനായിരുന്നു, പ്രഭാഷകനായിരുന്നു, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായിരുന്നു. ഒടുവില്‍ കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ മലയാള മാധ്യമപ്രവര്‍ത്തകനായ ഡി വിജയമോഹന്‍ അന്തരിച്ചു. അദ്ദേഹം കേരളത്തില്‍ മാത്രം ഒതുങ്ങി നിന്ന മാധ്യമപ്രവര്‍ത്തകനായിരുന്നില്ല. മൂന്നര പതിറ്റാണ്ട് രാജ്യതലസ്ഥാനത്ത് മലയാള മാധ്യമ രംഗത്ത് അദ്ദേഹം വഹിച്ച പങ്ക് വിലമതിക്കാന്‍ സാധിക്കാത്തതാണ്. തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിയായിരുന്നു ഡി വിജയമോഹന്‍ എന്ന് കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യമാണ്. കക്ഷി രാഷ്ട്രീയത്തിനതീതമായി ജാതി മത വര്‍ഗ വ്യത്യാസമില്ലാതെ എല്ലാവരോടും ഒരേ പോലെ ഇടപഴകാന്‍ സാധിക്കുന്ന ഒരു അപൂര്‍വ്വ വ്യക്തിത്വമായിരുന്നു അദ്ദേഹം. ഇതാണ് ഡി വിജയമോഹന്‍ എന്ന മാധ്യമ പ്രവര്‍ത്തകനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥനാക്കുന്നത്.   മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്നോ, തുടക്കക്കാരനായ പത്രപ്രവര്‍ത്തകനെന്ന വ്യത്യാസമില്ലാതെ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാന്‍ വരുന്ന എല്ലാ മലയാള മാധ്യമ പ്രവര്‍ത്തകര്‍ക്കും…

    Read More »
  • Lead News

    ട്വിറ്ററിലൂടെ ഇരകളെ വേട്ടയാടും,പെണ്ണുങ്ങൾ എങ്കിൽ ബലാത്സംഗത്തിന് പിന്നാലെ കൊല, ഒടുവിൽ സീരിയൽ കില്ലറിന് വധശിക്ഷ

    2017ൽ 9 പേരെ കൊന്ന കേസിൽ ജപ്പാനിൽ യുവാവിന് വധശിക്ഷ. ട്വിറ്റർ കില്ലർ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ട്വിറ്ററിലൂടെയാണ് ഇയാൾ ഇരകളെ കണ്ടെത്തിയത് അതുകൊണ്ടാണ് ഈ പേര് വന്നത്. തകഹിരോ ഷിറൈശി എന്ന ആളെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഇയാൾ കൊന്ന ആളുകളുടെ മൃതദേഹങ്ങൾ സ്വന്തം വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.ടോകിയോയുടെ ഇവിടെ പ്രാന്തപ്രദേശത്ത് ആണ് കൊല നടന്നിരുന്നത്. ആത്മഹത്യ പ്രവണത കാണിക്കുന്നവരെയാണ് ഇയാൾ ലക്ഷ്യം ഇട്ടിരുന്നത്. ഇവരുമായി സൗഹൃദത്തിൽ ആകും. അതിനുശേഷം മരിക്കാൻ സഹായിക്കാം എന്ന് പറഞ്ഞുകൊണ്ട് ഇയാൾ വീട്ടിലേക്ക് വിളിച്ചു വരുത്തും. അതേസമയം ഇരകളുടെ സമ്മതത്തോടുകൂടി ആണ് ഇയാൾ കൊല നടത്തിയത് എന്നാണ് തകഹിരോയുടെ അഭിഭാഷകന്റെ വാദം. 8 സ്ത്രീകളെയും ഒരു പുരുഷനെയും ആണ് ഇയാൾ വകവരുത്തിയത്. 2017 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലഘട്ടത്തിൽ 15 നും 26 നും ഇടയിലുള്ള 9 പേരെയാണ് ഇയാൾ കൊന്നൊടുക്കിയത്. സ്ത്രീകൾക്കെതിരെ ഇയാളുടെ ലൈംഗികാതിക്രമങ്ങളും ഉണ്ടായിരുന്നു.

    Read More »
  • Lead News

    തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ രാവിലെ എട്ടുമുതൽ

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം ഇന്ന് രാവിലെ എട്ടു മുതൽ അറിയാം. കോവിഡ് ബാധിതർക്ക് വിതരണം ചെയ്ത സ്പെഷ്യൽ തപാൽ വോട്ടുകൾ ഉൾപ്പെടെയുള്ള തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ബ്ലോക്ക് തല കേന്ദ്രത്തിൽ ആവും ഉണ്ടാവുക. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അതത് സ്ഥാപനങ്ങളുടെ കേന്ദ്രങ്ങളിലാണ് നടക്കുക. പരമാവധി എട്ടു പോളിംഗ് സ്റ്റേഷനുകൾക്ക് ഒരു മേശ എന്ന രീതിയിൽ സാമൂഹിക അകലം പാലിച്ചാണ് കൗണ്ടിംഗ് ഒരുക്കുന്നത്. ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിലാണ് വോട്ടെണ്ണൽ ആരംഭിക്കുക. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകൾ ഉണ്ടെങ്കിൽ ഒരേ മേശയിൽ എണ്ണും. പോസ്റ്റൽ വോട്ടുകൾ എണ്ണുക റിട്ടേണിംഗ് ഓഫീസറുടെ ടേബിളിൽ ആയിരിക്കും. അതിനുശേഷം കൺട്രോൾ യൂണിറ്റുകൾ കൗണ്ടിങ് ടേബിളിൽ എത്തിക്കും. വാർഡിലെ എല്ലാ വോട്ടിംഗ് മെഷീനുകളുടെയും വോട്ടെണ്ണൽ കഴിഞ്ഞശേഷം അന്തിമഫലം തയ്യാറാക്കും.

    Read More »
  • Lead News

    വി ജെ ചിത്രയുടെ മരണത്തിന് കാരണം ഹേമന്തിന്റെ സംശയ രോഗവും

    പ്രശസ്ത സീരിയൽ താരം വി ജെ ചിത്രയുടെ മരണത്തിന് കാരണം പ്രതിശ്രുത വരൻ ഹേമന്തിന്റെ സംശയ രോഗവും.ഒപ്പം അഭിനയിക്കുന്നവരെ ചൊല്ലി ഹേമന്ത് ചിത്രയോട് വഴക്കിട്ടിരുന്നു. അഭിനയം നിർത്തണമെന്ന് ഹേമന്ത് ആവശ്യപ്പെട്ടിരുന്നു. ചിത്രയുടെ ആത്മഹത്യ ഉണ്ടായ ദിവസവും വഴക്കുണ്ടായിരുന്നു. “തൂങ്ങിച്ചാകൂ “എന്ന് പറഞ്ഞാണ് അന്ന് ഹേമന്ത് പുറത്തേക്ക് ഇറങ്ങിയത്.ഇക്കാര്യം ഹേമന്ത് പോലീസിനോട് സമ്മതിച്ചു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഹേമന്തിനെ അറസ്റ്റ് ചെയ്തത്.ഇയാളെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

    Read More »
  • NEWS

    സി എം രവീന്ദ്രൻ ഹൈക്കോടതിയിൽ, തനിക്കെതിരെയുള്ള ഇ ഡി നീക്കം തടയണം

    മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെയുള്ള ഇ ഡി നീക്കം തടയണമെന്നാണ് ആവശ്യം. അതേസമയം രവീന്ദ്രനോട് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്ടറേറ്റ് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ഹാജരാകാൻആണ് നിർദേശം. ഇത് നാലാം തവണ ആണ് ഇ ഡി രവീന്ദ്രന് ഇ ഡി നോട്ടീസ് നൽകുന്നത്.കെ ഫോൺ, ലൈഫ് മിഷൻ ഇടപാടുകളിലെ കള്ളപ്പണം സംബന്ധിച്ച മൊഴികളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ഇ ഡി നേരത്തെ നൽകിയ നോട്ടീസുകളിന്മേൽ ചികിത്സാ കാര്യങ്ങൾ പറഞ്ഞാണ് രവീന്ദ്രൻ ഒഴിവായത്.

    Read More »
  • LIFE

    എസ്‌ വി പ്രദീപിന്റെ മരണം ഐജി അന്വേഷിക്കും

    മാധ്യമപ്രവർത്തകൻ എസ്‌ വി പ്രദീപിന്റെ മരണം ഐജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കാൻ ഡിജിപി ലോക്‌നാഥ്‌ ബഹ്‌റ നിർദേശിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം വിലയിരുത്തും. ഈ ആവശ്യമുന്നയിച്ച്‌ പത്രപ്രവർത്തക യൂണിയൻ ഭാരവാഹികൾ ഡിജിപിയെ നേരിൽ കണ്ട് നൽകിയ നിവേദനത്തെത്തുടർന്നാണ്‌ ഈ ഉത്തരവ്‌.

    Read More »
  • NEWS

    നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 611 കേസുകള്‍; മാസ്ക് ധരിക്കാത്തത് 1611 പേര്‍

    കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 611 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 206 പേരാണ്. 15 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 1611 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് രണ്ട് കേസും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 98, 32, 5 തിരുവനന്തപുരം റൂറല്‍ – 166, 110, 4 കൊല്ലം സിറ്റി – 88, 7, 2 കൊല്ലം റൂറല്‍ – 190, 0, 0 പത്തനംതിട്ട – 11, 11, 0 ആലപ്പുഴ- 20, 12, 1 കോട്ടയം – 2, 0, 0 ഇടുക്കി – 5, 1, 0 എറണാകുളം സിറ്റി – 0, 0, 0 എറണാകുളം റൂറല്‍ – 4, 1, 1 തൃശൂര്‍ സിറ്റി – 9, 12,…

    Read More »
Back to top button
error: