NEWS
സി എം രവീന്ദ്രൻ ഹൈക്കോടതിയിൽ, തനിക്കെതിരെയുള്ള ഇ ഡി നീക്കം തടയണം
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെയുള്ള ഇ ഡി നീക്കം തടയണമെന്നാണ് ആവശ്യം.
അതേസമയം രവീന്ദ്രനോട് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്ടറേറ്റ് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ഹാജരാകാൻആണ് നിർദേശം.
ഇത് നാലാം തവണ ആണ് ഇ ഡി രവീന്ദ്രന് ഇ ഡി നോട്ടീസ് നൽകുന്നത്.കെ ഫോൺ, ലൈഫ് മിഷൻ ഇടപാടുകളിലെ കള്ളപ്പണം സംബന്ധിച്ച മൊഴികളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ഇ ഡി നേരത്തെ നൽകിയ നോട്ടീസുകളിന്മേൽ ചികിത്സാ കാര്യങ്ങൾ പറഞ്ഞാണ് രവീന്ദ്രൻ ഒഴിവായത്.