Month: December 2020

  • Lead News

    എയിംസിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു

    ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ(എയിംസ്) നഴ്സിംഗ് ജീവനക്കാർ നടത്തി വരുന്ന സമരം ഡൽഹി ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പിൻവലിച്ചു. കോടതി ഉത്തരവിനെ മാനിച്ചാണ് സമരം പിൻവലിച്ചതെന്ന് നഴ്സസ് യൂണിയൻ വ്യക്തമാക്കി. സമരത്തിനെതിരെ എംയിസ് നൽകിയ ഹർജിയിലാണ് കോടതി ഇടപെട്ടത്. പ്രശ്ന പരിഹാരത്തിന് കോടതി ഇടപെടൽ ആവശ്യപ്പെട്ട് യൂണിയൻ നാളെ ഹർജി നൽകും. ആവശ്യങ്ങൾ മാനേജ്മെന്റ് പരിഗണിക്കുന്ന സാഹചര്യത്തിൽ സമരത്തിൽ നിന്ന് നഴ്സുമാർ പിൻമാറണമെന്നും കൊവിഡ് അടക്കമുള്ള നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഡ്യൂട്ടി ബഹിഷ്ക്കരിച്ചുള്ള സമരം അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

    Read More »
  • NEWS

    കോട്ടയത്ത്‌ 23 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നില്‍

    തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോട്ടയം ജില്ലയില്‍ 23 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫും 21 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നു. ബ്ലോക്കില്‍ എല്‍ഡിഎഫ് 6 യുഡിഎഫ് 3 മുന്‍സിപ്പാലിറ്റി യുഡിഎഫ് 4 എല്‍ഡിഎഫ് 1 എന്നീ നിലകളിലാണ് ലീഡ് നില. പാലായില്‍ ഫലം പുറത്തുവന്ന ആറ് വാര്‍ഡിലും എല്‍ഡിഎഫ് മുന്നില്‍. കൊല്ലം ജില്ലാ പഞ്ചായത്തിലും എല്‍ഡിഎഫ് മുന്നിലാണ്. ആകെയുള്ള 26 ഡിവിഷനുകളില്‍ പതിനൊന്നില്‍ എല്‍ഡിഎഫും ഒരിടത്തു യുഡിഎഫും ലീഡ് ചെയ്യുന്നു

    Read More »
  • NEWS

    പുതുപ്പളളിയില്‍ എല്‍ഡിഎഫിന്‌ ലീഡ്

    തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പളളിയില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്. ആലപ്പുഴ ജില്ലയില്‍ എല്‍ഡിഎഫ് മുന്നിലാണ്. യുഡിഎഫ് വെല്‍ഫയര്‍ മുന്നേറ്റമുളള മുക്കത്ത് യുഡിഎഫ് മുന്നില്‍. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ലീഡ് എല്‍ഡിഎഫിന്. കുറവിലങ്ങാട്, പുതുപ്പളളി, കിടങ്ങൂര്‍ എന്നിവിടങ്ങളിലെല്ലാം എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. പാമ്പാടിയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നത്. മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി. കരുവിശ്ശേരിയില്‍ മുന്‍ മേയര്‍ എം ഭാസ്‌കരന്റെ മകന്‍ വരുണ്‍ ഭാസ്‌കര്‍ വിജയിച്ചു. മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിനാണ് മുന്നേറ്റം. പാലക്കാട് ബിജെപി ലീഡ് ചെയ്യുകയാണ്.

    Read More »
  • NEWS

    കോഴിക്കോട് കോര്‍പറേഷനില്‍ 13 ഇടത്ത് എല്‍ഡിഎഫിന്‌ ലീഡ്

    തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോഴിക്കോട് കോര്‍പറേഷനില്‍ 13 ഇടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. എന്‍ ഡി എ – 5 ഇടത്ത് ലീഡ ചെയ്യുന്നു. യു ഡി എഫ് 2 ഇടത്ത് ലീഡ് ചെയ്യുന്നു. അതേസമയം,കൊല്ലം കോര്‍പ്പറേഷനില്‍ എല്‍ഡിഫ് യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ചാലക്കുടി 20-ാം വാര്‍ഡില്‍ 3 മുന്നണികള്‍ക്കുമെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥി എലിസബത്ത് ജയിച്ചു. ഈ വാര്‍ഡില്‍ എല്‍ഡിഎഫ് നാലാം സ്ഥാനത്താണ്. ഷോര്‍ണൂര്‍ നഗരസഭയില്‍ എല്‍ഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പം.

    Read More »
  • NEWS

    കൊടുവള്ളി നഗരസഭയിൽ സ്വതന്ത്രനായി മത്സരിച്ച മജീദ് മാസ്റ്റർ വിജയിച്ചു

    കൊടുവള്ളി നഗരസഭയിൽ മുസ്ലിം ലീഗ് സീറ്റ് നൽകാത്തതിനെ തുടർന്ന് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച മുൻ നഗരസഭ വൈസ് ചെയർമാൻ എപി മജീദ് മാസ്റ്റർ വിജയിച്ചു. 56 വോട്ടുകൾക്കാണ് മജീദ് മാസ്റ്റർ വിജയിച്ചത്. കൊടുവള്ളി നഗരസഭയിൽ ഫലം വന്ന 5 ഡിവിഷനുകളും യുഡിഎഫ് ജയിച്ചു.

    Read More »
  • NEWS

    കൊച്ചി കോര്‍പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു

    തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കൊച്ചി കോര്‍പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എന്‍.വേണുഗോപാല്‍ പരാജയപ്പെട്ടു. ഒറ്റവോട്ടിനാണ് വേണുഗോപാല്‍ പരാജയപ്പെട്ടത്. ഐലന്‍ഡ് ഡിവിഷനില്‍ ജയം ബിജെപിക്കാണ്. അതേസമയം, കൊച്ചി കോര്‍പ്പറേഷനില്‍ റീ കൗണ്ടിങ് ആവശ്യപ്പെട്ടിരിക്കുകയാണ് യുഡിഎഫ്.

    Read More »
  • NEWS

    പാലായിൽ ആദ്യ ജയം എൽഡിഎഫിന്

    പാലായിൽ ആദ്യ ജയം എൽഡിഎഫിന്. പാലാ മുനിസിപ്പാലിറ്റിയില്‍ രണ്ട് സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. ഒന്നും രണ്ടും വാർഡുകളിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ഒന്നാം വാർഡിൽ ജോസ് വിഭാഗം സ്ഥാനാര്‍ത്ഥിയും രണ്ടാം വാർഡിൽ സിപിഎമ്മും ജയിച്ചു. ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയെയാണ് തോല്‍പിച്ചത്. പുഷ്പലത ആണ് വിജയിച്ചത്.

    Read More »
  • NEWS

    കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫ് മുന്നില്‍

    തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മൂന്നു മുന്നണികൾക്കും ജയം. വർക്കല, പാലാ, ഒറ്റപ്പാലം, ബത്തേരി നഗരസഭകളിലായി എല്‍ഡിഎഫ് 5 സീറ്റിലും പരവൂർ, മുക്കം, കൊട്ടാരക്കര നഗരസഭകളിലായി യുഡിഎഫ് നാലു സീറ്റിലും വിജയിച്ചു. പാലാ നഗരസഭയിൽ ഒന്ന്, രണ്ട്, മൂന്ന് വാർഡുകൾ എൽഡിഎഫ് കേരള കോൺഗ്രസ് (എം) വിജയിച്ചു. കോർപറേഷനുകളിലും എൽഡിഎഫാണ് മുന്നിട്ടുനിൽക്കുന്നത്. കൊച്ചിയൊഴികെയുള്ള കോർപറേഷനുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്.

    Read More »
  • Lead News

    ഹോമിയോ ഡോക്ടർമാർക്കും കോവിഡ് ചികിത്സിക്കാം : സുപ്രീംകോടതി

    ഇനി ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്കും കോവിഡ് ചികിത്സയ്ക്കായി മരുന്ന് നൽകാമെന്ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു.. ആയുഷ് മന്ത്രാലയത്തിന്റെ മാർ​ഗനിർദേശങ്ങൾ അനുസരിച്ച് ഹോമിയോപ്പതി കോവിഡ് ചികിത്സയ്ക്കായി ഉപയോ​ഗിക്കാമെന്നാണ് ഉത്തരവ്. ജസ്റ്റിസ് അശോക് ഭൂഷൻ, ആർഎസ് റെഡ്ഡി, എംആർ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. മാർച്ച് 6ന് ആയുഷ് മന്ത്രാലയം പുറത്തിറക്കിയ മാർ​ഗ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം കൊവിഡ് ചികിത്സയെന്ന് കോടതി പ്രത്യേകം പറഞ്ഞു. കോവിഡ് പ്രതിരോധം, രോ​ഗലക്ഷണങ്ങളുടെ ചികിത്സ എന്നിവയ്ക്ക് ഹോമിയോപ്പതി ഉപയോ​ഗിക്കുന്നതിന് ആയുഷ് മന്ത്രാലയം അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇന്‍സ്റ്റിറ്റ്യൂണലി ക്വാളിഫൈഡ് ഡോക്ടര്‍മാര്‍ക്ക് മാത്രമേ മരുന്ന് കുറിച്ച്‌ നല്‍കാന്‍ അനുവാദമുള്ളു.

    Read More »
  • NEWS

    ആറ് നഗരസഭകളിൽ എല്‍ഡിഎഫിന് ലീഡ്‌

    തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. കൊല്ലം പരവൂർ നഗരസഭ വാർഡ് ഒന്നിൽ യുഡിഎഫ് വിജയിച്ചു. ആറ് നഗരസഭകളിൽ എൽഡിഎഫ് ലീഡു ചെയ്യുകയാണ്. പാലാ നഗരസഭയിൽ ഇടതുപക്ഷമാണ് ലീഡ് ചെയ്യുന്നത്. അതേസമയം, കോവിഡ് ബാധിതർക്കു നൽകിയ സ്പെഷൽ ബാലറ്റിലെ ഏതുതരം അടയാളവും സാധുവായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. കോവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്‌പെഷല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.

    Read More »
Back to top button
error: