Month: December 2020

  • NEWS

    ഒളിച്ചോടിയ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 38 വോട്ട്

    കണ്ണൂരില്‍ തിരഞ്ഞെടുപ്പിനിടെ ഒളിച്ചോടിയ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 38 വോട്ട്. കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി ആതിരയാണ് പ്രചരണചൂടിനിടെ രണ്ടരവയസ്സുളള കുട്ടിയേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത്. ഇവിടെ 706 വോട്ടുകള്‍ നേടിയ സിപിഎമ്മിലെ രേഷ്മ സജീവനാണ് വിജയിച്ചത്. ബേഡഡുക്ക സ്വദേശിയായ യുവാവിനൊപ്പം സ്ഥാനാര്‍ത്ഥി ഒളിച്ചോടിയ സ്ഥാനാര്‍ത്ഥി പിന്നീട് അയാളുമായി വിവാഹം കഴിച്ചിരുന്നു. യുവതിയുടെ ഭര്‍ത്താവ് തൊട്ടടുത്ത വാര്‍ഡിലെ സ്ഥാനാര്‍ഥിയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ജില്ലയില്‍ പര്യടനം നടത്തുന്ന വേളയിലാണ് സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന പരാതിയുമായി പിതാവ് പേരാവൂര്‍ പോലീസിനെ സമീപിച്ചത്. വിവാഹത്തിനുമുമ്പ് യുവതി ബേഡഡുക്ക സ്വദേശിയും ആയി പ്രണയത്തിലായിരുന്നുവത്രേ. പിന്നീട് കാമുകന്‍ ജോലി ആവശ്യങ്ങള്‍ക്കായി ഗള്‍ഫിലേക്ക് പോവുകയും യുവതി മറ്റൊരു വിവാഹത്തിന് തയ്യാറാവുകയും ചെയ്തു. എന്നാല്‍ കാമുകന്‍ മടങ്ങി വന്നതോടെ വീണ്ടും ബന്ധം തുടങ്ങുകയായിരുന്നു. ചില രേഖകള്‍ എടുക്കാന്‍ വീട്ടില്‍ പോകുന്നു എന്നായിരുന്നു ഭര്‍ത്താവിനോട് യുവതി പറഞ്ഞത്. എന്നാല്‍ യുവതി മടങ്ങി എത്താത്ത സാഹചര്യത്തില്‍ വീട്ടുകാര്‍…

    Read More »
  • Lead News

    ജനവിധി കോൺഗ്രസ്സിന് എതിരല്ല,സർക്കാരിനെതിരായ വികാരം പൂർണമായും പ്രതിഫലിച്ചില്ല, തോൽവിയെ കുറിച്ച് കോൺഗ്രസ്‌ നേതാക്കൾ

    ജനവിധി കോൺഗ്രസ്സിന് എതിരല്ലെന്ന് കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫിന്റെ അടിത്തറ ഭദ്രം.നാളെ രാഷ്ട്രീയകാര്യ സമിതി ചേർന്ന് തെരഞ്ഞെടുപ്പിന്റെ വിശദമായ വിവരങ്ങൾ പരിശോധിക്കും 2015 നെ അപേക്ഷിച്ച് യു ഡി എഫ് മികച്ച പ്രകടനം കാഴ്ച വച്ചു. യുഡിഎഫ് ആത്മപരിശോധന നടത്തി കാര്യങ്ങൾ പരിശോധിക്കും. സിപിഎമ്മിന് അമിതമായി ആഹ്ലാദിക്കാൻ വകയില്ല സർക്കാരിനെതിരായ വികാരം പൂർണമായും പ്രതിഫലിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു.മൂന്ന് കോർപ്പറേഷനുകൾ യുഡിഎഫ് ഭരിക്കും.ബിജെപി പൂർണ പരാജയമാണെന്ന് തെരഞ്ഞെടുപ്പിലൂടെ തെളിഞ്ഞു. യുഡിഎഫിന് ആത്മവിശ്വാസം നൽകുന്ന ജനവിധി ആണ് ഇന്ന് ഉണ്ടായത്. 2015നേക്കാൾ യുഡിഎഫിന് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞു. പ്രാദേശിക രാഷ്ട്രീയ വിഷയങ്ങളും വ്യക്തിബന്ധങ്ങളുമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത്. തിരുവനന്തപുരം നഗരസഭയിൽ കോൺഗ്രസിന് സീറ്റു കുറഞ്ഞത് സംബന്ധിച്ച് ചർച്ചകൾ നടത്തി പരിശോധിക്കും

    Read More »
  • NEWS

    വാശിയേറിയ ചാനല്‍ പോരില്‍ 24 വിജയിച്ചു

    ഇലക്ഷന്റെ ചൂടും ചൂരും സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ആയിരുന്നുവെങ്കില്‍ ഇലക്ഷന്‍ വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മത്സരിച്ചത് ചാനലുകളായിരുന്നു. ഇലക്ഷന്‍ വാര്‍ത്തകള്‍ തത്സമയം ജനങ്ങളിലേക്കെത്തിക്കാന്‍ ചാനലുകള്‍ ശ്രമിച്ചപ്പോള്‍ ആ ഉദ്യമത്തില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ബഹുദൂരം മുന്നിലെത്തിയത് 24 ന്യൂസാണ്. കാര്യവും ഒരല്‍പ്പം കളിയും സമം ചേര്‍ത്ത് ശ്രീകണ്ഡന്‍ നായരും അരുണും വിജയനും 24 ചാനലില്‍ നിറഞ്ഞപ്പോള്‍ ഇടവേളകളില്‍പ്പോലും ജനങ്ങള്‍ റിമോര്‍ട്ടില്‍ കൈവെച്ചില്ലെന്നത് മറ്റൊരു സത്യം. സാധാരണ കണ്ട് വരുന്ന വടിവൊത്ത അവതരണമോ, ഗൗരവമേറിയ ചര്‍ച്ചകളോ ആയിരുന്നില്ല 24 ന്യൂസ് ഈ തവണ പ്രയോഗിച്ചത്. പകരം പുറത്ത് വന്ന ഫലങ്ങള്‍ നാട്ട് കവലയിലിരുന്ന് സുഹൃത്തുക്കള്‍ ചര്‍ച്ച ചെയ്യുന്ന പോലെ പ്രേക്ഷകരോട് സംവദിച്ചു. ഇലക്ഷന്‍ ഫലം കാത്ത് ടീവിയുടെ മുന്‍പിലിരുന്നവര്‍ക്ക് ലഭിച്ചതോ പുതിയ ഒരു ദൃശ്യാനുഭവവും. ഓണ്‍ലൈന്‍ കാഴ്ച്ചക്കാരിലും റെക്കോര്‍ഡ് വ്യൂസ് സൃഷ്ടിക്കാന്‍ 24 ന്യൂസിന് സാധിച്ചു. 24 ന്യൂസിന്റെ അവതരണം തുടങ്ങി ഒന്നാം മണിക്കൂറില്‍ കേരളത്തിലെ ട്രോളന്മാര്‍ സംഭവം ഏറ്റെടുത്തതും കൂടുതല്‍ കാഴ്ചക്കാര്‍ ഓണ്‍ലൈന്‍ ചാനലിലേക്ക്…

    Read More »
  • NEWS

    നടി അനുശ്രീ വോട്ടു തേടിയ കോൺഗ്രസ് സ്ഥാനാർഥി തോറ്റമ്പി

    ചലച്ചിത്രതാരം അനുശ്രീ പ്രചാരണത്തിന് ഇറങ്ങിയ വാർഡിൽ യുഡിഎഫിന് വൻ തോൽവി. ചെന്നീർക്കര പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ആണ് കോൺഗ്രസ് സ്ഥാനാർഥി റിനോയ് വർഗീസിന് വേണ്ടി അനുശ്രീ പ്രചാരണത്തിന് ഇറങ്ങിയത്. എന്നാൽ റിനോയ് വർഗീസ് ദയനീയമായി തോറ്റു. യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ ആണ് അനുശ്രീ പങ്കെടുത്തത്. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി സിപിഎമ്മിന്റെ എം ആർ മധുവാണ് വിജയിച്ചത്.മധുവിന് 411 വോട്ടുകൾ ലഭിച്ചു. സ്വതന്ത്രനായി മത്സരിച്ച രഞ്ജൻ പുത്തൻപുരയ്ക്കൽ ആണ് രണ്ടാമതെത്തിയത്. 400 വോട്ടുകളാണ് രഞ്ജന് ലഭിച്ചത്. അങ്ങനെ മധു 11 വോട്ടുകൾക്ക് വിജയിച്ചു. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥിയായ റിനോയ് വർഗീസ് കാതങ്ങളോളം പുറകിലായിരുന്നു. 132 വോട്ടുകൾ മാത്രമാണ് റിനോയ് വർഗീസിന് ലഭിച്ചത്. നടി അനുശ്രീയെ പ്രചാരണത്തിന് ഇറക്കി കൂടുതൽ വോട്ട് നേടി ജയിക്കാം എന്നായിരുന്നു യുഡിഎഫിന്റെ പ്രതീക്ഷ. യുഡിഎഫ് പ്രവർത്തകരോടൊത്തുള്ള അനുശ്രീയുടെ സെൽഫി തരംഗമായിരുന്നു.

    Read More »
  • NEWS

    എൽ ഡി എഫ് വിജയം സംസ്ഥാന ഭരണത്തിനുള്ള അംഗീകാരമെന്ന് സി പി ഐ എം

    തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ ചരിത്ര വിജയം മുന്നണിയുടെ തത്ത്വാധിഷ്ഠിത രാഷ്ട്രീയ നിലപാടിനും സംസ്ഥാന ഭരണത്തിനും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കേന്ദ്ര അന്വേഷണ ഏജന്‍സികളേയും വലതുപക്ഷ മാധ്യമങ്ങളേയും ഉപയോഗിച്ച് നടത്തിയ അപവാദ പ്രചാരവേലകള്‍ക്ക് തിരഞ്ഞെടുപ്പില്‍ തക്കതായ മറുപടി നല്‍കിയതിന് ജനങ്ങളെ പ്രത്യേകം അഭിവാദ്യം ചെയ്യുന്നു. ജനതയെ ഒപ്പം ചേര്‍ത്ത് നാട്ടില്‍ സമാനതകളില്ലാത്ത വികസനം നടപ്പിലാക്കിയ പിണറായി സര്‍ക്കാരിനുളള ആഴത്തിലുളള വിശ്വാസത്തിന്റെ പ്രതിഫലനം കൂടിയാണിതെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഒരു വശത്ത് ബിജെപിയുമായി രഹസ്യധാരണയും മറുവശത്ത് വെല്‍ഫയര്‍ പാര്‍ട്ടിയുമായി പരസ്യധാരണയുമുണ്ടാക്കിയാണ് യുഡിഎഫ് മത്സരിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും ബിജെപിക്ക് വേണ്ടി വോട്ട് മറിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. എന്നാല്‍, ഇതൊന്നു കൊണ്ടും എല്‍ഡിഎഫിന്റെ ചരിത്ര വിജയത്തെ തടയാന്‍ കഴിഞ്ഞിട്ടില്ല. ഹിന്ദു രാഷ്ട്രത്തിനും ഇസ്ലാമിക രാഷ്ട്രത്തിനും വേണ്ടി നിലകൊളളുന്നവരെ ഒന്നിപ്പിക്കുന്ന പാലമായി മാറിയ കോണ്‍ഗ്രസ് കേരളത്തെ വര്‍ഗീയമായി ധ്രുവീകരിക്കുന്നതിനാണ് ശ്രമിച്ചത്. എന്നാല്‍ എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷ നിലപാടിനൊപ്പമാണ് കേരള ജനത നിലയുറപ്പിച്ചത്.…

    Read More »
  • NEWS

    വാഹനാപകടത്തില്‍ മരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വമ്പിച്ച വിജയം

    കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വമ്പിച്ച വിജയം. മലപ്പുറം തലക്കാട് ഗ്രാമപ്പഞ്ചായത്ത് 15-ാം വാര്‍ഡ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പാറശ്ശേരി എരഞ്ഞിക്കല്‍ സഹീറ ഭാനു (50) ആണ് എതിര്‍സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ടിനേക്കാള്‍ കൂടിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. 248 വോട്ടുകള്‍ക്കാണ് സഹീറാ ബാനു ജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് 236 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യാഴാഴ്ച വൈകീട്ട് സഹോദരന്റെ മകനുമൊത്ത് ബൈക്കില്‍ ബാങ്കില്‍പോയി തിരിച്ചുവരുന്നതിനിടെ പാറശ്ശേരിയില്‍വെച്ച് ഇവരുടെ ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സഹീറാ ബാനു ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മൂന്ന് മണിയോടെ മരിക്കുകയായിരുന്നു. തലക്കാട് സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗമാണ്. മഹിളാ അസോസിയേഷന്‍ തലക്കാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും തലക്കാട് വനിതാ സൊസൈറ്റി ഡയറക്ടറുമാണ്. 2000-ലും 2010-ലും തലക്കാട് പഞ്ചായത്ത് അംഗമായിരുന്ന സഹീറാ ബാനു കഴിഞ്ഞതവണ പൂക്കൈതയില്‍ എട്ട് വോട്ടിനാണ് പരാജയപ്പെട്ടത്.

    Read More »
  • തിരുവനന്തപുരം കോർപ്പറേഷനിൽ അഭിമാന വിജയം നേടി എൽഡിഎഫ്, മുഖ്യമന്ത്രി വൈകിട്ട് മാധ്യമങ്ങളെ കാണും

    തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം നിലനിർത്തി എൽഡിഎഫ്. കോർപ്പറേഷനിൽ 51 സീറ്റുകളിലാണ് എൽഡിഎഫ് ജയിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബിജെപി 34 സീറ്റുകൾ നേടി. പത്തു സീറ്റുകളിൽ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. മുൻവർഷത്തെ അപേക്ഷിച്ച് 11 സീറ്റുകൾ യുഡിഎഫിന് കൈമോശം വന്നു.മൂന്ന് സ്വതന്ത്രരും കോർപ്പറേഷനിൽ വിജയിച്ചിട്ടുണ്ട്. സിപിഎം ഉയർത്തിയ രാഷ്ട്രീയത്തിന്റെ ജയമാണിത് എന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എൽഡിഎഫിനും മുഖ്യമന്ത്രിക്കുമെതിരായ ദുഷ്പ്രചരണം ജനം തള്ളി. വിഷലിപ്തമായ അപവാദ പ്രചരണങ്ങൾ ആണ് സിപിഎമ്മിനെതിരെ ഉണ്ടായത്. എന്നാൽ ശരിയായ മൂല്യങ്ങൾക്ക്‌ ഒപ്പം നിൽക്കാനാണ് ജനങ്ങൾ തീരുമാനിച്ചതെന്ന് സിപിഎം വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രി ഇന്ന് വൈകീട്ട് ആറുമണിക്ക് മാധ്യമങ്ങളെ കാണും.

    Read More »
  • NEWS

    തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതി ഡിസംബർ 21നകം അധികാരമേൽക്കണം

    സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലും ഫലപ്രഖ്യാപനവും കഴിഞ്ഞതിനുശേഷം നടപടികളെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളായി. ഇതുപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ഡിസംബർ 21നകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണം. ഗ്രാമ-ബ്ലോക്ക്- -ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവ സംബന്ധിച്ച് 21 ന് രാവിലെ 10 മണിക്കും മുൻസിപ്പൽ കോർപ്പറേഷനുകളിൽ രാവിലെ 11 30നുമാണ് സത്യപ്രതിജ്ഞാ നടപടികൾ ആരംഭിക്കേണ്ടത്. ഭരണ സമിതിയുടെ കാലാവധി 2020 ഡിസംബർ 20ന് പൂർത്തിയാകാത്ത തദ്ദേശസ്ഥാപനങ്ങളിൽ ഡിസംബർ 22, 26, 2021 ജനുവരി 16, ഫെബ്രുവരി ഒന്ന് തീയതികളിൽ സത്യപ്രതിജ്ഞ നടത്തണം.

    Read More »
  • Lead News

    ജോസ് ചിരിക്കുന്നു ജോസഫ് കരയുന്നു

    ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിൽ തകർന്നടിഞ്ഞത് യുഡിഎഫിന്റെ 3 പൊന്നാപുരം കോട്ടകളാണ്. കോട്ടയം ഇടുക്കി പത്തനംതിട്ട. വർഷങ്ങളായി യുഡിഎഫിന്റെ ഭാഗമായിരുന്ന കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ട് എൽഡിഎഫിൽ പ്രവേശിച്ചപ്പോൾ ഈ മൂന്ന് കോട്ടകളും യുഡിഎഫിനെ കൈവിട്ടു. പാലായും പുതുപ്പള്ളിയും പത്തനംതിട്ട, കോട്ടയം ജില്ലാ പഞ്ചായത്തുകളും തകർന്നടിഞ്ഞതിന്റെ കാരണം ഒന്ന് മാത്രം. ജോസ് കെ മാണി ഇടതുപക്ഷത്ത് പോയി എന്നത്. ജോസ് ചുവപ്പിനെ വരിച്ചതോടെ ജില്ലാ പഞ്ചായത്ത് മാത്രമല്ല,ബ്ലോക്ക് പഞ്ചായത്തും മുനിസിപ്പാലിറ്റിയും ഒക്കെ കോട്ടയത്ത് യുഡിഎഫിനെ കൈവിട്ടു. കോട്ടയത്ത് മത്സരിച്ച് ഒൻപത് ജില്ലാ പഞ്ചായത്ത് സീറ്റിലും ജോസ് കെ മാണി വിഭാഗം വ്യക്തമായ ആധിപത്യത്തോടെ വിജയിച്ചു കയറി. എന്നാൽ പൂഞ്ഞാറിൽ 3 മുന്നണികളെയും തോൽപ്പിച്ച് ജനപക്ഷത്തിന്റെ ഷോൺ ജോർജ് ജില്ലാ പഞ്ചായത്ത് അംഗമായി. 2015 ൽ യുഡിഎഫ് 48 പഞ്ചായത്തുകളാണ് വിജയിച്ചത്. എൽഡിഎഫിന് വിജയിക്കാനായത് 21 ഇടങ്ങൾ മാത്രമായിരുന്നു. എന്നാൽ ജോസിനെ കൂടെ കൂടിയപ്പോൾ 21 എന്നത് എൽ ഡി…

    Read More »
  • NEWS

    രാജാക്കാട് പഞ്ചായത്തില്‍ എം.എം മണിയുടെ മകള്‍ സതി കുഞ്ഞുമോന് വിജയം

    ഇടുക്കി രാജാക്കാട് പഞ്ചായത്തില്‍ മത്സരിച്ച മന്ത്രി എം.എം മണിയുടെ മകള്‍ സതി കുഞ്ഞുമോന്‍ വിജയിച്ചു. പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് സതി മത്സരിച്ചത്. ഇത് മൂന്നാംതവണയാണ് സതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. യു.ഡി.എഫിലെ അംബിക ഷാജി ആയിരുന്നു ഇത്തവണ സതിയുടെ എതിരാളി. മുന്‍പ് രണ്ടുതവണ സതി പഞ്ചായത്തംഗമായിട്ടുണ്ട്. നിലവില്‍ രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റുമാണ്. വീട് ഉള്‍പ്പെടുന്ന എന്‍.ആര്‍. സിറ്റി അഞ്ചാംവാര്‍ഡില്‍ നിന്നാണ് കഴിഞ്ഞ രണ്ട് തവണയും സതി ജയിച്ചത്. എന്നാല്‍ ഇക്കുറി ഏഴാം വാര്‍ഡില്‍നിന്ന് മത്സരിക്കുകയായിരുന്നു. സി.പി.എം. ജില്ലാകമ്മിറ്റി അംഗവും രാജക്കാട് സഹകരണ ബാങ്ക് പ്രസിഡന്റുമായ വി.എ. കുഞ്ഞുമോനാണ് സതിയുടെ ഭര്‍ത്താവ്.

    Read More »
Back to top button
error: