തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം നിലനിർത്തി എൽഡിഎഫ്. കോർപ്പറേഷനിൽ 51 സീറ്റുകളിലാണ് എൽഡിഎഫ് ജയിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബിജെപി 34 സീറ്റുകൾ നേടി. പത്തു സീറ്റുകളിൽ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. മുൻവർഷത്തെ അപേക്ഷിച്ച് 11 സീറ്റുകൾ യുഡിഎഫിന് കൈമോശം വന്നു.മൂന്ന് സ്വതന്ത്രരും കോർപ്പറേഷനിൽ വിജയിച്ചിട്ടുണ്ട്.
സിപിഎം ഉയർത്തിയ രാഷ്ട്രീയത്തിന്റെ ജയമാണിത് എന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എൽഡിഎഫിനും മുഖ്യമന്ത്രിക്കുമെതിരായ ദുഷ്പ്രചരണം ജനം തള്ളി. വിഷലിപ്തമായ അപവാദ പ്രചരണങ്ങൾ ആണ് സിപിഎമ്മിനെതിരെ ഉണ്ടായത്. എന്നാൽ ശരിയായ മൂല്യങ്ങൾക്ക് ഒപ്പം നിൽക്കാനാണ് ജനങ്ങൾ തീരുമാനിച്ചതെന്ന് സിപിഎം വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രി ഇന്ന് വൈകീട്ട് ആറുമണിക്ക് മാധ്യമങ്ങളെ കാണും.