വാഹനാപകടത്തില്‍ മരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വമ്പിച്ച വിജയം

ഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വമ്പിച്ച വിജയം. മലപ്പുറം തലക്കാട് ഗ്രാമപ്പഞ്ചായത്ത് 15-ാം വാര്‍ഡ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പാറശ്ശേരി എരഞ്ഞിക്കല്‍ സഹീറ ഭാനു (50) ആണ് എതിര്‍സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ടിനേക്കാള്‍ കൂടിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.

248 വോട്ടുകള്‍ക്കാണ് സഹീറാ ബാനു ജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് 236 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യാഴാഴ്ച വൈകീട്ട് സഹോദരന്റെ മകനുമൊത്ത് ബൈക്കില്‍ ബാങ്കില്‍പോയി തിരിച്ചുവരുന്നതിനിടെ പാറശ്ശേരിയില്‍വെച്ച് ഇവരുടെ ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സഹീറാ ബാനു ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മൂന്ന് മണിയോടെ മരിക്കുകയായിരുന്നു.

തലക്കാട് സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗമാണ്. മഹിളാ അസോസിയേഷന്‍ തലക്കാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും തലക്കാട് വനിതാ സൊസൈറ്റി ഡയറക്ടറുമാണ്. 2000-ലും 2010-ലും തലക്കാട് പഞ്ചായത്ത് അംഗമായിരുന്ന സഹീറാ ബാനു കഴിഞ്ഞതവണ പൂക്കൈതയില്‍ എട്ട് വോട്ടിനാണ് പരാജയപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *