Month: December 2020

  • NEWS

    അതികഠിനമായ പോരാട്ടം, കൊച്ചി കോർപ്പറേഷൻ ഇടതുമുന്നണിക്ക്

    ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കൊച്ചി കോർപ്പറേഷനിൽ യുഡിഎഫിനെ മറികടന്ന്‌ എൽഡിഎഫ്. മുപ്പതു ഡിവിഷനുകളിൽ ആണ് യുഡിഎഫ് ജയിച്ചത് എങ്കിൽ എൽഡിഎഫ് 34 ഡിവിഷനുകളിൽ വിജയിച്ചു. അഞ്ചു എൻഡിഎ സ്ഥാനാർത്ഥികളും നാല് സ്വതന്ത്രരും വിജയിച്ചു. കലൂർ സൗത്ത് ഡിവിഷനിൽ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന്റെ രജനി മണി വിജയിച്ചത്. ഇടതു റിബലായ ഒരാൾ വിജയിച്ചിട്ടുണ്ട്. ഇടതു റിബൽ കെ പി ആന്റണി പിന്തുണച്ചാൽ എൽഡിഎഫിന് 35 ഡിവിഷനുകളുടെ പിന്തുണയായി. ബിജെപിയുടെ അംഗങ്ങൾ മാറി നിൽക്കുകയാണെങ്കിൽ ഭരണത്തിൽ എത്താൻ എൽഡിഎഫ് പ്രയാസമില്ല. മുസ്ലിം ലീഗിന്റെ റിബൽ സ്ഥാനാർഥിയും വിജയിച്ചിട്ടുണ്ട്. പനയപ്പള്ളിയിൽ സ്വതന്ത്രനായി ജനിച്ച സനിൽ മോൻ പിന്തുണച്ചാലും എൽഡിഎഫ് ഭരണം ലഭിക്കും.

    Read More »
  • NEWS

    ഇന്ത്യയെ ഹോളിവുഡ് സിനിമകള്‍ കാണിച്ച എച്ച്ബിഒ വിടവാങ്ങുന്നു

    പ്രമുഖ അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളായ എച്ച്ബിഒയും ഡബ്ലുബിയും ഇന്ത്യയിലേയും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെയും സംപ്രേക്ഷണം അവസാനിപ്പിച്ചു. ഇന്നലെയോടെയാണ് ചാനലുകള്‍ സംപ്രേക്ഷണം അവസാനിപ്പിച്ചത്. ഒക്ടോബറില്‍ എച്ച്ബിഒയുടെ സംപ്രേക്ഷണം അവസാനിപ്പിക്കുമെന്ന് ഉടമകളായ വാര്‍ണര്‍ മീഡിയ ഇന്റര്‍നാഷണല്‍ അറിയിച്ചിരുന്നു. മാത്രമല്ല ഡിസംബര്‍ 15ന് ശേഷം ചാനലുകള്‍ കാണില്ലെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന്‍ പ്രകാരമാണ് ഇന്നലെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. വാര്‍ണര്‍ മീഡിയായുടെ സ്ട്രീമിങ് പ്ലാറ്റ്‌ഫോം എച്ച്ബിഒ മാക്‌സിന്റെ ഇന്ത്യയിലേക്കുളള വരവിന് മുന്നോടിയായാണ് സംപ്രേക്ഷണം അവസാനിപ്പിച്ചത്. അടുത്ത വര്‍ഷത്തേക്ക് എച്ച്ബിഒ മാക്‌സ് ഇന്ത്യയിലെത്തും. രണ്ട് പതിറ്റാണ്ട് നീണ്ട ഇന്ത്യയിലെ സംപ്രേഷണകാലമാണ് എച്ച്ബിഒ ഇതോടെ അവസാനിപ്പിക്കുന്നത് ഇത് വളരെ കടുപ്പമേറിയ തീരുമാനമായിരുന്നുവെന്ന് വാര്‍ണര്‍ മീഡിയയുടെ സൗത്ത് ഏഷ്യ എംഡി സിദ്ധാര്‍ഥ് ജയിന്‍ വ്യക്തമാക്കി. കുട്ടികളുടെ ചാനലുകളായ കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കിന്റെയും പോഗോയുടെയും മേല്‍നോട്ടത്തിനായി വാര്‍ണര്‍ മീഡിയയുടെ മുംബൈ, ഡല്‍ഹി, ബെംഗളൂരു ഓഫീസുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. വാര്‍ത്താ ചാനലായ സിഎന്‍എന്‍ ഇന്റര്‍നാഷണലിന്റെ ഓപറേഷന്‍സ്, സെയില്‍സ്, മാര്‍ക്കറ്റിംഗ് വിഭാഗങ്ങളും ഇവിടെ പ്രവര്‍ത്തിക്കും.

    Read More »
  • NEWS

    ഈ വിജയം പിണറായി വിജയൻ എന്ന ശക്തനായ നേതാവിന്റെ ഉജ്വല വിജയമാണ്, മുഖ്യമന്ത്രിയ്ക്ക് അഭിവാദ്യം അർപ്പിച്ച് മാർ കൂറിലോസ്

    എൽ ഡി എഫ് വിജയത്തിന്റെ ശില്പി മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കുറിലോസ്.ഫേസ്ബുക് കുറിപ്പിലാണ് പ്രതികരണം. ഡോ. ഗീവർഗീസ് മാർ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ – ഇത് ജനങ്ങളുടെ വിജയം ചില മാധ്യമങ്ങൾ വളഞ്ഞിട്ട് ആക്രമിച്ചു… പ്രതിപക്ഷം നിരന്തരം വേട്ടയാടി… പക്ഷെ ജനങ്ങൾ ഒപ്പം നിന്ന് സംരക്ഷിച്ചു. അപവാദ വ്യവസായം അല്ല മറിച്ചു ജനങ്ങളുടെ ജീവിതത്തോടൊപ്പം നില്കുന്നതാണ് യഥാർത്ഥ രാഷ്ട്രീയം എന്ന് കേരളം വീണ്ടും തെളിയിച്ചു ഈ വിജയം പിണറായി വിജയൻ എന്ന ശക്തനായ നേതാവിന്റെ ഉജ്വല വിജയമാണ് LDF നു അഭിവാദ്യങ്ങൾ

    Read More »
  • NEWS

    സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍ സ്ഥാനാര്‍ത്ഥിക്ക് തോല്‍വി

    സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ അഡ്വ. വിബിത ബാബുവിന് പരാജയം. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായിരുന്നു വിബിത ബാബു. എല്‍.ഡി.എഫിലെ സി.കെ. ലതാകുമാരിയാണ് ഇവിടെ വിജയിച്ചത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വിബിത ബാബു മൂന്നാമതായിരുന്നു. ബി.ജെ.പി. സ്ഥാനാര്‍ത്ഥിയാണ് ആദ്യറൗണ്ടുകളില്‍ മല്ലപ്പള്ളി ഡിവിഷനില്‍ മുന്നിട്ടുനിന്നത്. പിന്നീട് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി വ്യക്തമായ മുന്നേറ്റം നേടി ഒന്നാമതെത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുണ്ടുടത്ത് നല്ല ഫാഷനില്‍ വോട്ട് ചോദിക്കുന്ന വിബിതയായിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം. ഒരു കൂട്ടര്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് യോജിച്ച വേഷമല്ലിതെന്ന് പറയുമ്പോഴും സ്ഥാനാര്‍ത്ഥി ആയതുകൊണ്ട് നല്ല വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നായിരുന്നു വിബിതയുടെ പക്ഷം. പുതിയ കാലത്ത് മത്സരിക്കുമ്പോള്‍ നമ്മള്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളണമെന്നും വിബിത പറഞ്ഞിരുന്നു. വിബിതയെപ്പോലെ തന്നെ കേരളമൊട്ടാകെ പല സ്ഥാനാര്‍ത്ഥികളും കൈയ്യടി നേടിയിരുന്നെങ്കിലും കൂട്ടത്തില്‍ ഏറ്റവും കൈയ്യടി നേടിയത് വിബിത തന്നെയായിരുന്നു. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നും ബിരുദമെടുത്ത വിബിത തിരുവല്ലയിലാണ് പ്രാക്ടീസ്…

    Read More »
  • NEWS

    കോട്ടയം നഗരസഭയിലെ വിജയികൾ

    തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോട്ടയം നഗരസഭയിലെ വിജയികള്‍ ഇവരാണ്… യു.ഡി.എഫ് – 21 എൽ.ഡി.എഫ് – 21 എൻ.ഡി.എ – 8 സ്വതന്ത്രൻ – 2 1. സാബു മാത്യൂ. ഗാന്ധിനഗർ നോർത്ത് – UDF 2.മുഹമ്മദ്ദ് ഷെരീഫ്. (ഷാജി ) സംക്രാന്തി – UDF 3.ലിസി കുര്യൻ. പാറമ്പുഴ- UDF 4.സിന്ധു ജയകുമാർ. പള്ളിപ്പുറം – LDF 5. വിനു ആർ.മോഹൻ. നട്ടാശ്ശേരി- NDA 6. ദിവ്യ സുജിത്ത്. പുത്തേട്ട് – NDA 7. ഷൈനി. കുമാരനല്ലൂർ – LDF 8. അനിൽ കുമാർ T.R ടെമ്പിൾ വാർഡ് – NDA 9. T.C റോയി. SH മൗണ്ട് – UDF 10. ആഷ്ലി ഷാജി. പുല്ലേരിക്കുന്ന്-LDF 11. M. S വേണുക്കുട്ടൻ മള്ളൂശ്ശേരി-LDF 12. ഷൈനി ഫിലിപ്പ്. നാഗമ്പടം – UDF 13. സിൻസി പാറേൽ. നാഗമ്പടം സൗത്ത് – UDF 14. മോളിക്കുട്ടി സെബാസ്ത്യൻ മുള്ളൻകുഴി-…

    Read More »
  • NEWS

    കന്നിയങ്കത്തില്‍ വിജയം കുറിച്ച് രേഷ്മ

    തദ്ദേശ തിരഞ്ഞെടുപ്പില്‍ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി കന്നിയങ്കം കുറിച്ച രേഷമ മറിയം റോയ്ക്ക് വിജയം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയെന്നും ഇരുപത്തിയൊന്ന് വയസ്സ് പൂര്‍ത്തിയായി തൊട്ടടുത്ത ദിവസം നോമിനേഷന്‍ നല്‍കിയ കേരളത്തിലെ ആദ്യ സ്ഥാനാര്‍ത്ഥി എന്നുമുളള പേരിലൂടെ സമൂഹമാധ്യമങ്ങളില്‍ ഇടം നേടിയ താരമായിരുന്നു രേഷ്മ. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ രേഷ്മയ്ക്ക് 450 വോട്ടുകള്‍ ലഭിച്ചപ്പോള്‍ മുന്‍ പഞ്ചായത്തംഗമായ യു.ഡി.എഫ്. സ്ഥാനാര്‍ഥി സുജാത മോഹന് 380 വോട്ട് മാത്രമാണ് നേടാനായത്. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റാണ് രേഷ്മ മറിയം റോയ് പിടിച്ചെടുത്തത്. വോട്ടവകാശം പതിനെട്ടാണെങ്കിലും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെങ്കില്‍ ഇരുപത്തിയൊന്ന് വയസ്സുതികയണം. നവംബര്‍ 18നാണ് രേഷ്മയ്ക്ക് 21 വയസ്സുതികഞ്ഞത്. നോമിനേഷന്‍ നല്‍കേണ്ട അവസാന തിയതി പത്തൊന്‍പതും. രേഷ്മയുടെ പത്രിക സമര്‍പ്പണം അവസാന തീയതി വരെ നീളുമെങ്കിലും രേഷ്മ പ്രചരണ രംഗത്ത് നേരത്തെ തന്നെ സജീവമായി കഴിഞ്ഞിരുന്നു. തികഞ്ഞ വിജയപ്രതീക്ഷയില്‍ ചുറുചുറുക്കോടെ തന്നെയായിരുന്നു താരം. ഡിഗ്രി പഠനകാലത്ത്…

    Read More »
  • NEWS

    കാൽനൂറ്റാണ്ടിനുശേഷം ഉമ്മൻ‌ചാണ്ടിയുടെ പുതുപ്പള്ളി ചുവന്നു

    എൽഡിഎഫിന്റെ തേരോട്ടത്തിൽ പിടിച്ചുനിൽക്കാനാവാതെ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി. പുതുപ്പള്ളി പഞ്ചായത്ത് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. 25 വർഷത്തിനുശേഷമാണ് ഭരണമാറ്റം. കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു പുതുപ്പള്ളി. ഏഴ് സീറ്റാണ് എൽഡിഎഫ് പുതുപ്പള്ളിയിൽ നേടിയത്. രണ്ട് എൽഡിഎഫ് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. യുഡിഎഫിന് ആറു സീറ്റും ബിജെപിക്ക് മൂന്നു സീറ്റും ആണ് നേടാനായത്. 2018 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 11 സീറ്റുണ്ടായിരുന്നു. ഇത് വ്യക്തമായ ഭൂരിപക്ഷം ആയിരുന്നു.

    Read More »
  • Lead News

    തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ കോൺഗ്രസിൽ കലാപം, എല്ലാ അമ്പുകളും മുല്ലപ്പള്ളിക്ക്‌ നേരെ

    തെരഞ്ഞെടുപ്പ് പരാജയം കോൺഗ്രസിൽ ആഭ്യന്തര കലഹത്തിൽ വഴിയൊരുക്കുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എതിരെയാണ് ആരോപണ ശരങ്ങൾ. യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്നതിനും അതിനനുസരിച്ച് പ്രവർത്തിക്കുന്നതിനും നേതൃത്വം പരാജയപ്പെട്ടു എന്നാ ആരോപണമാണ് ഉയരുന്നത്. സംഘടന അടിസ്ഥാനപരമായി ദുർബലമായിരിക്കുന്നതും ഗുണമില്ലാത്തവരെ ഉൾപ്പെടുത്തി ജംബോ കമ്മിറ്റികൾ രൂപീകരിച്ചതുമാണ് പാർട്ടിക്ക് തിരിച്ചടിയായത് എന്ന നിലയിൽ ഉള്ള പ്രതികരണങ്ങൾ ആണ് വരുന്നത്. കെ സുധാകരനും ടി എൻ പ്രതാപനും പരസ്യമായിത്തന്നെ പ്രതികരണം നടത്തിക്കഴിഞ്ഞു. കോൺഗ്രസിന് സംഘടനയെ ഇല്ല എന്ന മട്ടിലായിരുന്നു കെ സുധാകരന്റെ പ്രതികരണം. താൻ ഇത് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും നേതൃത്വത്തിന് സാധാരണ ജനങ്ങളുമായി ബന്ധമില്ല എന്നും ആണ് ടി എൻ പ്രതാപന്റെ പ്രതികരണം. വിഡി സതീശൻ, കെ വി തോമസ്, കെ മുരളീധരൻ, പി ജെ കുര്യൻ തുടങ്ങിയവരും പരസ്യ പ്രതികരണമായി രംഗത്ത് വരുമെന്നാണ് സൂചന. സ്വന്തം തട്ടകത്തിൽ തിരിച്ചടിയേറ്റത് ഉമ്മൻചാണ്ടിയെ ദുർബലനാക്കുന്നു. സ്വന്തം വാർഡിൽ പോലും യു ഡി എഫ് സ്ഥാനാർഥി തോറ്റു…

    Read More »
  • NEWS

    പൂഞ്ഞാറില്‍ ഷോണ്‍ ജോര്‍ജിന് വിജയം

    തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കോട്ടയം ജില്ലാപഞ്ചായത്തിലേക്ക് ജനപക്ഷം സ്ഥാനാര്‍ത്ഥിയും പിസി ജോര്‍ജിന്റെ മകനുമായ അഡ്വ. ഷോണ്‍ ജോര്‍ജിന് വിജയം. പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നാണ് ഷോണ്‍ ജനവിധി തേടിയത്. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് ഷോണിന്റെ അട്ടിമറി വിജയം. ഷോണടക്കം നാല് പേരാണ് ജനപക്ഷത്തിനുവേണ്ടി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.വി.ജെ ജോസ് വലിയവീട്ടിലിനെയാണ് ഷോണ്‍ പരാജയപ്പെടുത്തിയത്.

    Read More »
  • NEWS

    കെ. സുരേന്ദ്രന്റെ സഹോദരന്‍ പരാജയപ്പെട്ടു

    ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സഹോദരന്‍ പരാജയപ്പെട്ടു. കോഴിക്കോട് ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ മത്സരിച്ച കെ. ഭാസ്‌കരനാണ് പരാജയപ്പെട്ടത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അസ്സയിനാറാണ് ഇവിടെ വിജയിച്ചത്. 89 വോട്ടിനാണ് സിപിഎം നേതാവായ അസ്സയിനാറിന്റെ വിജയം. യുഡിഎഫ് സ്ഥാനാര്‍ഥി ഷെമീര്‍ നളന്ദ 289 വോട്ട് നേടി.അതേസമയം, സുരേന്ദ്രന്റെ വീട് സ്ഥിതിചെയ്യുന്ന വാര്‍ഡില്‍ ബിജെപിക്കാണ് വിജയം.

    Read More »
Back to top button
error: