നടി അനുശ്രീ വോട്ടു തേടിയ കോൺഗ്രസ് സ്ഥാനാർഥി തോറ്റമ്പി

ചലച്ചിത്രതാരം അനുശ്രീ പ്രചാരണത്തിന് ഇറങ്ങിയ വാർഡിൽ യുഡിഎഫിന് വൻ തോൽവി. ചെന്നീർക്കര പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ആണ് കോൺഗ്രസ് സ്ഥാനാർഥി റിനോയ് വർഗീസിന് വേണ്ടി അനുശ്രീ പ്രചാരണത്തിന് ഇറങ്ങിയത്. എന്നാൽ റിനോയ് വർഗീസ് ദയനീയമായി തോറ്റു. യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ ആണ് അനുശ്രീ പങ്കെടുത്തത്.

ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി സിപിഎമ്മിന്റെ എം ആർ മധുവാണ് വിജയിച്ചത്.മധുവിന് 411 വോട്ടുകൾ ലഭിച്ചു. സ്വതന്ത്രനായി മത്സരിച്ച രഞ്ജൻ പുത്തൻപുരയ്ക്കൽ ആണ് രണ്ടാമതെത്തിയത്. 400 വോട്ടുകളാണ് രഞ്ജന് ലഭിച്ചത്. അങ്ങനെ മധു 11 വോട്ടുകൾക്ക് വിജയിച്ചു. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥിയായ റിനോയ് വർഗീസ് കാതങ്ങളോളം പുറകിലായിരുന്നു. 132 വോട്ടുകൾ മാത്രമാണ് റിനോയ് വർഗീസിന് ലഭിച്ചത്.

നടി അനുശ്രീയെ പ്രചാരണത്തിന് ഇറക്കി കൂടുതൽ വോട്ട് നേടി ജയിക്കാം എന്നായിരുന്നു യുഡിഎഫിന്റെ പ്രതീക്ഷ. യുഡിഎഫ് പ്രവർത്തകരോടൊത്തുള്ള അനുശ്രീയുടെ സെൽഫി തരംഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *