NEWS

ഒളിച്ചോടിയ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 38 വോട്ട്

ണ്ണൂരില്‍ തിരഞ്ഞെടുപ്പിനിടെ ഒളിച്ചോടിയ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 38 വോട്ട്. കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി ആതിരയാണ് പ്രചരണചൂടിനിടെ രണ്ടരവയസ്സുളള കുട്ടിയേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത്. ഇവിടെ 706 വോട്ടുകള്‍ നേടിയ സിപിഎമ്മിലെ രേഷ്മ സജീവനാണ് വിജയിച്ചത്.

ബേഡഡുക്ക സ്വദേശിയായ യുവാവിനൊപ്പം സ്ഥാനാര്‍ത്ഥി ഒളിച്ചോടിയ സ്ഥാനാര്‍ത്ഥി പിന്നീട് അയാളുമായി വിവാഹം കഴിച്ചിരുന്നു.

Signature-ad

യുവതിയുടെ ഭര്‍ത്താവ് തൊട്ടടുത്ത വാര്‍ഡിലെ സ്ഥാനാര്‍ഥിയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ജില്ലയില്‍ പര്യടനം നടത്തുന്ന വേളയിലാണ് സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന പരാതിയുമായി പിതാവ് പേരാവൂര്‍ പോലീസിനെ സമീപിച്ചത്.

വിവാഹത്തിനുമുമ്പ് യുവതി ബേഡഡുക്ക സ്വദേശിയും ആയി പ്രണയത്തിലായിരുന്നുവത്രേ. പിന്നീട് കാമുകന്‍ ജോലി ആവശ്യങ്ങള്‍ക്കായി ഗള്‍ഫിലേക്ക് പോവുകയും യുവതി മറ്റൊരു വിവാഹത്തിന് തയ്യാറാവുകയും ചെയ്തു. എന്നാല്‍ കാമുകന്‍ മടങ്ങി വന്നതോടെ വീണ്ടും ബന്ധം തുടങ്ങുകയായിരുന്നു.

ചില രേഖകള്‍ എടുക്കാന്‍ വീട്ടില്‍ പോകുന്നു എന്നായിരുന്നു ഭര്‍ത്താവിനോട് യുവതി പറഞ്ഞത്. എന്നാല്‍ യുവതി മടങ്ങി എത്താത്ത സാഹചര്യത്തില്‍ വീട്ടുകാര്‍ അന്വേഷണം നടത്തുകയായിരുന്നു. അപ്പോഴാണ് ഒളിച്ചോടിയ വിവരം പുറത്ത് അറിയുന്നത്.

Back to top button
error: