Month: December 2020
-
Lead News
ജയിലില്‍ ഭീഷണി; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ജയിലില്‍ ഭീക്ഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി . സ്വപ്നയെ ജയിലില്‍ വച്ച് ഭീഷണിപ്പെടുത്തിയവരെ കണ്ടെത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് ഉത്തരവ്. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നുള്ള പൊതു താല്‍പര്യ ഹര്‍ജിയില്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഫോര്‍ട്ട് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് അന്വേഷണ ചുമതല. അതേ സമയം സ്വപ്നയ്ക്ക് ജയിലില്‍ ഭീക്ഷണിയില്ലെന്നാണ് ജയില്‍ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Read More » -
Lead News
പ്രദീപിന്റെ അപകടമരണമല്ല; ഫോണ്‍ വിദഗ്ധസംഘം പരിശോധിക്കണമെന്ന് ഭാര്യ
മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഭാര്യ രംഗത്ത്. പ്രദീപിന്റെ മരണം അപകട മരണമാണെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ആരോ അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്നും ഭാര്യ പറഞ്ഞു. ലോറി മാത്രമല്ല, സമീപത്ത് ഉണ്ടായിരുന്ന വാഹനങ്ങളുടെ വിവരങ്ങളും പരിശോധിക്കണം. പ്രൊഫഷണല്‍ ആയ കാരണങ്ങളാല്‍ ശത്രുക്കള്‍ ഉണ്ടായിരുന്നു എന്നും പ്രദീപിന്റെ ഭാര്യ പറഞ്ഞു. അവസാന ദിവസങ്ങളില്‍ പ്രദീപ് വളരെ അസ്വസ്ഥന്‍ ആയിരുന്നു. കഴിഞ്ഞ 3 മാസമായി അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍, ഫോണ്‍ രേഖകള്‍ എന്നിവ പരിശോധിക്കണം. ഫോണ്‍ വിദഗ്ധ സംഘം പരിശോധിക്കണം. ഒന്നും കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. പ്രദീപിന്റെ ഭാര്യ പറഞ്ഞു. ഹണി ട്രാപ് കേസില്‍ കൊടുത്ത ഹര്‍ജി പിന്‍വലിക്കാന്‍ സമ്മര്‍ദം ഉണ്ടായിരുന്നു. ആ ഹര്‍ജി പിന്‍വലിച്ചു എന്ന് പ്രദീപിന്റെ മരണശേഷമാണ് അറിഞ്ഞത്. അത് ദുരൂഹമാണ്. അക്കാര്യവും അന്വേഷിക്കണമെന്നും പ്രദീപിന്റെ ഭാര്യ പറഞ്ഞു. അതേസമയം, പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് അഭിപ്രായപ്പെടുന്നത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്നാണ് പോലീസ് അത്തരമൊരു നിഗമനത്തിലെത്തിച്ചേര്‍ന്നത്. അതേസമയം,…
Read More » -
Lead News
കഫീല്‍ ഖാന്‍ എതിരായ കേസ്; യോഗി സര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി
ഡോ. കഫീല്‍ ഖാന്‍ എതിരായ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനു സുപ്രീം കോടതിയില്‍ തിരിച്ചടി. അലിഗഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് പ്രകോപനപരമായി പ്രസംഗിച്ചെന്ന കേസില്‍ ഡോ.കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കാനാകില്ലെന്നു സുപ്രീംകോടതി വിധി. കഫീല്‍ ഖാനെ ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) തടവില്വച്ചതിനെതിരായ അലഹാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരേയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഒരു കരുതല്‍ തടങ്കല്‍ മറ്റൊരു കേസില്‍ ഉപയോഗപ്പെടുത്താന്‍ പാടില്ലെന്നും ഖാനെതിരായ മറ്റു ക്രിമിനല്‍ കേസുകള്‍ തുടരുന്നതിനു തടസമില്ലെന്നും ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ദേശസുരക്ഷാ നിയമം ചുമത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച ഡോ. കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ അലഹാബാദ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അലിഗഢ് സര്‍വകലാശാലയില്‍ കഴിഞ്ഞ ഡിസംബര്‍ 10ന് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ജനുവരി 29 മുതല്‍ ജയിലില്‍ കഴിയുകയായിരുന്നു കഫീല്‍ ഖാന്‍. എന്നാല്‍ ഈ പ്രസംഗത്തില്‍ അക്രമമോ, വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന ഒന്നുമില്ല. ദേശീയ ഐക്യത്തിന്…
Read More » -
Lead News
കര്‍ഷകര്‍ക്ക് സമരം ചെയ്യാം: സുപ്രീംകോടതി
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പുതിയ വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ക്കു സമരം ചെയ്യാമെന്നു സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ന്നാല്‍ മറ്റുള്ളവരുടെ മൗലികാവകാശം ഹനിക്കരുതെന്നും എങ്ങനെ സമരരീതി മാറ്റാനാവുമെന്നു കര്‍ഷക സംഘടനകള്‍ പറയണമെന്നും ലക്ഷ്യം നേരിടാന്‍ ചര്‍ച്ചകളിലൂടെ മാത്രമേ കഴിയൂ എന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി അവധിക്കാല ബെഞ്ചിനു വിട്ട കോടതി, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതുവരെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കരുതെന്നും നിര്‍ദേശിച്ചു. കലാപങ്ങള്‍ ഉണ്ടാക്കാതെ കര്‍ഷകര്‍ക്കു സമരം തുടരാം. പൊലീസ് ഇവരെ തടയരുത്. ഡല്‍ഹിയിലെ റോഡുകള്‍ ബ്ലോക്ക് ചെയ്യുകയോ ജീവനോ വസ്തുക്കള്‍ക്കോ നാശം വരുത്തുകയോ ചെയ്യരുതെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ പറഞ്ഞു. ഡല്‍ഹി അതിര്‍ത്തിയിലുള്ള കര്‍ഷകരുടെ സമരം നീക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഒരു സമിതി വിളിച്ചു ചേര്‍ത്ത് സമാധാനപരമായി പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിലേക്കാണ് സുപ്രീം കോടതി പ്രശ്‌ന പരിഹാരത്തിനായി മാര്‍ഗം ഉപദേശിച്ചത്. ഇരു കൂട്ടര്‍ക്കും അവരുടെ വാദങ്ങള്‍ പൂര്‍ണമായി പറയാനാകണം. അതിനായി നിഷ്പക്ഷരായ ആളുകള്‍ സമിതിയില്‍ വേണമെന്നും…
Read More » -
Lead News
കനത്ത തണുപ്പ്; കര്‍ഷക സമരത്തിനിടെ യുവ കര്‍ഷകന്‍ മരിച്ചു
കനത്ത തണുപ്പിനെ തുടര്‍ന്ന് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരിലൊരാള്‍ മരിച്ചു. പഞ്ചാബ് സ്വദേശിയായ 37കാരനായ കര്‍ഷകനാണ് മരിച്ചത്. മൂന്നു കുട്ടികളുടെ പിതാവാണ്. ഹരിയാനയിലെ ഗുരുദ്വാരയില്‍നിന്നുള്ള സിഖ് ആത്മീയ ആചാര്യന്‍ സന്ത് ബാബ റാം സിങ് കഴിഞ്ഞദിവസം സ്വയം വെടിവച്ചു മരിച്ചിരുന്നു. സര്‍ക്കാരിന്റെ അനീതിക്കെതിരെ രോഷം പ്രകടിപ്പിക്കാനാണു താന്‍ ജീവന്‍ ബലിയര്‍പ്പിക്കുന്നതെന്ന് കുറിപ്പെഴുതിയായിരുന്നു ആത്മഹത്യ. നവംബര്‍ അവസാനത്തോടെ ആരംഭിച്ച പ്രതിഷേധത്തിനിടെ 20 കര്‍ഷകരാണ് ഇതുവരെ മരിച്ചതെന്നാണു റിപ്പോര്‍ട്ട്.അതേസമയം, കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള കര്‍ഷകസമരം 22ാം ദിവസത്തിലേക്ക് കടന്നു.
Read More » -
Lead News
സ്വപ്നയ്ക്ക് ജയിലിൽ ഭീഷണി ഇല്ലെന്ന് ജയിൽ ഡി.ജി.പി ഹൈക്കോടതിയെ അറയിച്ചു
ജയിലിൽ സ്വപ്നയ്ക്ക് സുരക്ഷ ഒരുക്കാൻ ആവശ്യപ്പെടുന്ന എറണാകുളം സി.ജെ.എം കോടതി ഉത്തരവിനെതിരെ ജയിൽ വകുപ്പ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. സാധാരണ തടവുകാർക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും സ്വപ്നയ്ക്കും ജയിയിൽ ലഭിക്കുന്നുണ്ട്. ജയിൽ വകുപ്പിന്‍റെ ഭാഗം കേൾക്കാതെയാണ് കീഴ്കോടതി ഉത്തരവ്. ഇത് ജയിൽ വകുപ്പിന്‍റെ വിശ്വാസ്യത തകർക്കുമെന്നും അപ്പീലിൽ ചൂണ്ടി കാണിച്ചു. അപ്പീൽ ഹർജി ക്രിസ്തുമസ് അവധിക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും.
Read More » -
Lead News
സംഘടന സംവിധാനം അടിമുടി പൊളിച്ച് എഴുതണം: കെ.സുധാകരൻ
കോൺഗ്രസിൻ്റെ സംഘടനാ മെക്കാനിസം മോശമാണ്. ജനാധിപത്യം പുനസ്ഥാപിക്കണം. താൻ കെ പി സി സി പ്രസിഡന്റ് ആയിരുന്നെങ്കിൽ ഈ നിലയിൽ മാറ്റം ഉണ്ടാവും. പ്രവർത്തകർക്ക് മേൽ ആജ്ഞാശക്തിയുള്ള നേതാക്കൾ വേണം. ജനങ്ങളിൽ സ്വാധീനമുള്ള നേതാക്കൾ മുൻനിരയിൽ വരണം. സംഘടന ശക്തിപ്പെടാൻ സ്വന്തം സ്ഥാനം പോലും രാജിവെയ്ക്കാൻ തയ്യാറാണ്. അടുത്താഴ്ച ഡൽഹിയിൽ പോയി കേന്ദ്ര നേതൃത്വത്തെ വിവരങ്ങൾ ധരിപ്പിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. വെൽഫെയർ സംഖ്യം മുന്നണിയിൽ ആഴത്തിൽ ചർച്ച ചെയ്തില്ല. അതുകൊണ്ട് വ്യത്യസ്ഥ പ്രതികരണം ഉണ്ടായി. ജോസ് കെ മാണിയെ തിരിച്ചെടുക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.
Read More » -
Lead News
വീട്ടമ്മയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍
പന്തളം: വീട്ടമ്മയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍. കുരമ്പാല തെക്ക് പറയന്റയ്യത്ത് ഭാഗത്ത് താമസിച്ചു വന്ന സുശീലയുടെ (61) മൃതദേഹമാണ് വഴിയരികില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇടയാടിയില്‍ ജംക്ഷനു സമീപമുളള ഹോട്ടലിന്റെ പിന്‍ഭാഗത്തെ ഉപറോഡിലാണ് മൃതദേഹം കണ്ടത്. ഇവര്‍ അട്ടത്തോട് സ്വദേശിനിയാണെന്നാണ് നിഗമനം. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി നടപടികള്‍ ആരംഭിച്ചു.
Read More » -
Lead News
എസ്.വി പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്
മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ അപകടമരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് ഇതുവരെയുള്ള അന്വേഷണത്തിലാണ് ഈ നിഗമനം. അതേസമയം, ഡ്രൈവറുടെയും വാഹന ഉടമയുടെയും മൊഴികളിലെ വൈരുദ്ധ്യമടക്കം മരണത്തിലെ മറ്റ് ദുരൂഹതകള്‍ നീക്കാന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വെച്ച് പ്രദീപിനെ ഇടിച്ചിട്ട ലോറി നിര്‍ത്താതെ പോയതോടെ വലിയ ദുരൂഹത ഉയര്‍ന്നിരുന്നു. അപകടത്തില്‍ സംശയവുമായി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്ത് വന്നിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് വാഹനം കണ്ടെത്തിയതും ഡ്രൈവറെ പിടികൂടിയതും. ലോറിയില്‍ ലോഡെടുത്തത് മുതലുള്ള സഞ്ചാര വിവരം പോലീസ് ശേഖരിച്ചു. വ്യക്തത വരുത്താന്‍ ഇന്നലെ കൂടുതല്‍ സാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഡ്രൈവറുടെ മൊഴി പരിശോധിച്ച ശേഷമാവും കൂടുതല്‍ നടപടികളെന്നും പോലീസ് പറഞ്ഞു. ആക്രമിക്കപ്പെടുമോ എന്ന ഭയത്താലാണ് അപകട ശേഷം ലോറി നിര്‍ത്താതെ പോയതെന്നാണ് ഡ്രൈവറുടെ മൊഴി. എന്നാല്‍ അപകടം നടന്നത് അറിഞ്ഞില്ലെന്നാണ് വാഹന ഉടമ പറഞ്ഞത് . മൊഴികളിലെ ഈ വൈരുദ്ധ്യവും പൊലീസ് പരിശോധിക്കും. വട്ടിയൂര്‍ കാവില്‍ നിന്നും…
Read More » -
Lead News
കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ അന്തിമഘട്ടത്തില്‍
കോവിഡ് വാക്‌സിനേഷന് വേണ്ടിയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍ അന്തിമഘട്ടത്തിലെത്തി. സര്‍ക്കാര്‍ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലേയും (4064) സ്വകാര്യ മേഖലയിലെ 81 ശതമാനം സ്ഥാപനങ്ങളിലേയും (4557) ജീവനക്കാരുടെ ജില്ലാതല രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. ബാക്കിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും എത്രയും വേഗം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മെഡിക്കൽ വിദ്യാര്‍ത്ഥികള്‍ക്കുമാണ് വാക്‌സിന്‍ ലഭ്യമാക്കുക. മോഡേണ്‍ മെഡിസിന്‍, ആയുഷ്, ഹോമിയോ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലേയും സ്ഥിരവും താത്ക്കാലികവുമായി നിലവില്‍ ജോലി ചെയ്യുന്ന എല്ലാവരേയും ഉള്‍ക്കൊള്ളിക്കുന്നതാണ്. 27,000ത്തോളം ആശ വര്‍ക്കര്‍മാരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍, ദന്തല്‍, നഴ്‌സിംഗ്, പാരാമെഡിക്കല്‍ തുടങ്ങിയ എല്ലാ ആരോഗ്യ വിഭാഗം വിദ്യാര്‍ത്ഥികളേയും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ആരോഗ്യ പ്രവര്‍ത്തകരെ കൂടാതെ ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാരേയും ഐ.സി.ഡി.എസ്. ഉദ്യോഗസ്ഥരേയും ഇതോടൊപ്പം…
Read More »