Lead NewsNEWS

നാലംഗകുടുംബം മരിച്ചനിലയില്‍

ചിറയിന്‍കീഴ്: നാലംഗകുടുംബാംഗം മരിച്ചനിലയില്‍. കിഴുവിലം മുടപുരം ശിവകൃഷ്ണപുരത്തിനു സമീപം വട്ടവിള വിളയില്‍വീട്ടില്‍ സുബി (51), ഭാര്യ ദീപകുമാരി(41), മക്കളായ അഖില്‍(17), ഹരിപ്രിയ(13) എന്നിവരെയാണു വീട്ടിലെ കിടപ്പുമുറികളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ടാണു ദുരന്തം പുറംലോകമറിഞ്ഞത്. സന്ധ്യയ്ക്കു വെളിച്ചം കാണാത്താതിനെത്തുടര്‍ന്ന് വീട്ടിലന്വേഷിച്ചെത്തിയ സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് വിവരമറിയുന്നത്. വിഷം നല്‍കിയ വളര്‍ത്തു നായയെ അവശനിലയിലും കണ്ടെത്തി. കടക്കെണിയിലാണെന്നും ജീവനൊടുക്കുകയാണെന്നുമുള്ള കത്തു പൊലീസിനു ലഭിച്ചു.

Signature-ad

ഗള്‍ഫിലായിരുന്ന സുബി ഒന്നരവര്‍ഷങ്ങള്‍ക്കു മുന്‍പാണ് ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് അടുത്തിടെ കുറക്കടയില്‍ പുതിയ ഒരു കട തുടങ്ങിയിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: