ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ഡപ്യൂട്ടി എസ്പി തൂങ്ങിമരിച്ചനിലയില്‍. 2014 ബാച്ച് കെഎസ്പിഎസ് ഓഫിസര്‍ വി. ലക്ഷ്മി(31)യെയാണ് പടിഞ്ഞാറന്‍ ബെംഗളൂരുവിലെ അന്നപൂര്‍ണേശ്വരി നഗറിലെ സുഹൃത്തിന്റെ വീട്ടില്‍ ബുധനാഴ്ച തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
മകളുടെ മരണം കൊലപാതകമാണെന്ന് ലക്ഷ്മിയുടെ പിതാവ് ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് മരണത്തിനു തൊട്ടുമുന്‍പ് ലക്ഷ്മിയുമായി ഇടപഴകിയ രണ്ടു സൃഹൃത്തുക്കള്‍ക്കെതിരെ പിതാവ് പരാതിയും നല്‍കി. പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 2017ലാണ് ലക്ഷ്മി സര്‍വീസില്‍ കയറിയത്.