Lead NewsNEWS

പൊതുമധ്യത്തില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമം; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ്‌

കൊച്ചി: നഗരത്തിലെ ഷോപ്പിം​ഗ് മാളിൽ വച്ച് രണ്ട് ചെറുപ്പക്കാർ തന്നെ അപമാനിക്കാൻ ശ്രമിച്ചെന്ന് മലയാളത്തിലെ യുവനടിയുടെ വെളിപ്പെടുത്തൽ. കൊച്ചിയിലെ പ്രമുഖ ഷോപ്പിം​ഗ് മാളിൽ വച്ചാണ് സംഭവം. സമൂഹമാധ്യമത്തിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. 

ഇന്നലെ രാത്രിയാണ് ഇതു സംബന്ധിച്ച പോസ്റ്റ് നടി ഇൻസ്റ്റ​ഗ്രാമിലൂടെ പരസ്യപ്പെടുത്തിയത്. കുടുംബവുമൊത്ത് ഷോപ്പിം​ഗിനെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായത്. ശരീരത്തിൽ സ്പർശിച്ച ശേഷം ചെറുപ്പക്കാർ തന്നെ പിന്തുടർന്നെന്നാണ് നടി പറയുന്നത്. ഇതു സംബന്ധിച്ച് പരാതി നൽകാനില്ലെന്നും നടിയും കുടുംബവും വ്യക്തമാക്കി. 

Signature-ad

അതേസമയം, യുവനടിയുടെ വെളിപ്പെടുത്തലില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ രിശോധിച്ചതിന് ശേഷം കേസ് എടുക്കുന്ന കാര്യം ആലോചിക്കുമെന്നും കളമശ്ശേരി സിഐ മാധ്യമങ്ങളോട് പറഞ്ഞു.

Back to top button
error: