NEWS

ബൈക്ക് യാത്രികനുമായി വാക്കുതർക്കം, പിന്നാലെ ഓടിച്ച് ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച് ഓട്ടോറിക്ഷ, ഞെട്ടിക്കുന്ന വീഡിയോ

മുംബൈയിലെ ഗോവാന്തി എന്ന സ്ഥലത്താണ് ഈ ഞെട്ടിക്കുന്ന സംഭവം. ബൈക്ക് യാത്രികനുമായി വാഗ്വാദത്തിനുശേഷം ബൈക്കിന്റെ പിന്നാലെ ഓടിച്ച് ഓട്ടോറിക്ഷ കൊണ്ട് ബൈക്ക് യാത്രികനെ ഇടിച്ചു ഇടുന്ന വീഡിയോ വൈറൽ ആണ്.

സംഭവവുമായി ബന്ധപ്പെട്ട് സൽമാൻ സയ്യിദ് എന്ന ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. 34 കാരനാണ് ഓട്ടോറിക്ഷ ഡ്രൈവർ.

ബൈക്ക് യാത്രികന് പരിക്ക് സാരമില്ല. കിഷോർ കർഡക്ക് ആണ് ഓട്ടോറിക്ഷ കൊണ്ട് ഇടിയേറ്റ് വീണ ബൈക്ക് യാത്രികൻ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: