NEWS

അഭയാ കേസിൽ വഴിത്തിരിവായ നാർക്കോ അനാലിസിസ് വീഡിയോയിൽ വൈദികരും സെഫിയും നടത്തിയ വെളിപ്പെടുത്തലുകൾ ഇങ്ങനെ

കത്തോലിക്കാസഭയ്ക്ക് മാനഹാനി ഉണ്ടാക്കിയ സംഭവമാണ് സിസ്റ്റർ അഭയ വധക്കേസ്. ഈ കേസിൽ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചിരുന്നു. കേരളത്തിൽ നാർക്കോ അനാലിസിസ് വീഡിയോ ആദ്യമായി ടെലിവിഷൻ പ്രേക്ഷകർ കാണുന്നത് ഈ കേസിൽ കൂടെയാണ്. അവിഹിത ബന്ധങ്ങളും കൊലപാതകവും പ്രതികളിൽനിന്ന് തന്നെ പുറത്തുവന്നത് കേരളത്തെ ഞെട്ടിച്ചു. ടെലിവിഷൻ ചാനലുകൾ നാർകോ അനാലിസിസ് വീഡിയോ സംപ്രേഷണം ചെയ്തു.


എറണാകുളം സിജെഎം കോടതിയിൽ നാർക്കോ അനാലിസിസ് ഫലം കൈമാറിയതിനു പിന്നാലെയാണ് വീഡിയോകൾ ചോർന്നത്. കോടതി വെറുതെ വിട്ട ജോസ് പുതൃക്കയിലും ഈ വീഡിയോയിൽ കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്.മർഡർ,മർഡർ എന്ന് പുതൃക്കയിൽ ആവർത്തിക്കുന്നുണ്ട്. അഭയയെ അടിച്ചു കൊല്ലുകയായിരുന്നു എന്നും ഫാദർ പുതൃക്കയിൽ പറയുന്നു. രണ്ടോമൂന്നോ പേരാണ് അഭയയെ കിണറ്റിലേക്ക് തള്ളിയത് എന്നും പുതൃക്കയിൽ മറുപടി നൽകി. ഈ സംഭവത്തിനുശേഷം താൻ കോമ്പൗണ്ട് ചാടിക്കടന്ന് പുറത്തുപോവുകയായിരുന്നു പുതൃക്കയിൽ പറയുന്നു.

താനാണ് വൈദികർക്ക് വാതിൽ തുറന്നു നല്കിയത് എന്ന്‌ സെഫി പരിശോധനയിൽ പറയുന്നു. വാതിൽ തുറന്നപ്പോൾ തോമസ് കോട്ടൂർ വന്നുവെന്ന്‌ ഇവർ പറയുന്നത് ലോകം തരിച്ചിരുന്നു കേട്ടു. അഭയയെ അടിച്ചത് താനാണെന്നും കോടാലി പോലുള്ള വസ്തുവായിരുന്നു അതിന് ഉപയോഗിച്ചിരുന്നത് എന്നും കന്യാസ്ത്രി മറുപടി നൽകി. അഭയയുടെ തലയിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു എന്നും സെഫി നാർക്കോ അനാലിസിസിൽ പറയുന്നു.

തന്റെ വിദ്യാർഥിയാണ് അഭയ എന്ന തോമസ് കോട്ടൂർ സമ്മതിക്കുന്നു. നാണം കുണുങ്ങിയും അന്തർമുഖയും ആയിരുന്നു അഭയ എന്നും തോമസ് കോട്ടൂർ പറയുന്നുണ്ട്.

പ്രതികളുടെ സമ്മതത്തോടെയാണ് നാർക്കോ അനാലിസിസ് പരിശോധന നടത്തിയത്. എങ്കിലും ഇത് പ്രതികൾക്കെതിരെ തെളിവായി സ്വീകരിക്കാൻ സാധിക്കില്ല എന്നായിരുന്നു കോടതിയുടെ നിലപാട്.

Back to top button
error: