Month: December 2020
-
Lead News
സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586, പത്തനംതിട്ട 543, കൊല്ലം 494, മലപ്പുറം 466, തൃശൂര്‍ 374, ആലപ്പുഴ 357, പാലക്കാട് 303, തിരുവനന്തപുരം 292, കണ്ണൂര്‍ 266, വയനാട് 259, ഇടുക്കി 214, കാസര്‍ഗോഡ് 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 76,13,415 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2930 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന്…
Read More » -
Lead News
അഭയ കേസും കത്തോലിക്കാ സഭയും -എബ്രഹാം മാത്യുവിന്റെ അവലോകനം -വീഡിയോ
അഭയ കേസ് തെളിയിക്കാൻ ക്രൈസ്തവ സമുദായത്തിൽ നിന്നുള്ളവരുടെ മുൻകൈ ശ്രദ്ധേയമാണ്.കേസ് തെളിയിക്കാൻ മുന്നിട്ട് നിന്ന ജോമോൻ പുത്തൻപുരക്കലും സി ബി ഐ മുൻ ഡി വൈ എസ് പി വർഗീസ് പി തോമസുമൊക്കെ ഇവരിൽ ചിലർ മാത്രം. സഭയുടെ ജീർണതയ്‌ക്കെതിരെ സഭയിൽ നിന്ന് തന്നെ ഉയർന്നു വന്ന നവീകരണ ശ്രമം ആയാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ എബ്രഹാം മാത്യു ഇതിനെ വിലയിരുത്തുന്നത്. പുരോഹിതന്മാർ പ്രതിസ്ഥാനത്ത് വരുന്ന കേസുകൾ പൊതുസമൂഹം വളരെ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. ഫ്രാൻസിസ് മാർപ്പാപ്പയുടെ നവീകരണ ശ്രമങ്ങളുടെ തുടർച്ച എന്ന നിലയിൽ തന്നെ ഈ സംഭവ വികാസങ്ങളെയും വിലയിരുത്താം. മതങ്ങൾക്കുള്ളിലെ സ്വയം നവീകരണവും ചർച്ചയുമെല്ലാം സമൂഹത്തിന്റെ തന്നെ മുന്നോട്ടുള്ള സഞ്ചാരത്തെ അടയാളപ്പെടുത്തുന്നു.
Read More » -
NEWS
കോട്ടയത്ത് പ്രതീക്ഷിച്ച വിജയം നേടാനായില്ല:ബിജെപി
തദ്ദേശ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേതിലും കൂടുതല്‍ സീറ്റ് നേടാന്‍ ബിജെപിക്ക് ആയെങ്കിലും പ്രതീക്ഷിച്ച വിജയത്തിലേക്കെത്താന്‍ ആയില്ലെന്ന് ബിജെപിയുടെ ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ജില്ലയില്‍ 300 സീറ്റുകള്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആകെ നേടാനായത് 121 സീറ്റുകളാണ്. കോട്ടയം ജില്ലയില്‍ ബിജെപി യുടെ ശക്തി കേന്ദ്രമായ ചിറക്കടവ് പഞ്ചായത്തില്‍ ഭരണം നഷ്ടപ്പട്ടിരുന്നു. എന്നാല്‍ പള്ളിക്കത്തോട്, മുത്തോലി പഞ്ചായത്തുകളില്‍ ഭരണത്തില്‍ എത്താന്‍ കഴിഞ്ഞത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വിജയമായി വേണം കണക്കാക്കാന്‍. 110 ഓളം വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയെന്നതും ശ്രദ്ധേയമാണ്. ചിറക്കടവ് പഞ്ചായത്തില്‍ ഇടത്-വലത് കക്ഷികള്‍ ബിജെപിക്കെതിരെ ഒന്നിച്ചതാണ് പരാജയത്തിന് കാരണമെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. പ്രചാരണത്തില്‍ തങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് പരാതിയുണ്ട്. സ്ഥാനാര്‍ത്ഥികളെ വൈകി പ്രഖ്യാപിച്ചതും തോല്‍വിയിലേക്കെത്തിച്ചതിന്റെ കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെ പ്രകടന പത്രിക കൃത്യമായി ജനങ്ങളിലേക്കെത്തിക്കാന്‍ പോലും സാധിച്ചില്ല എന്നതും മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നു
Read More » -
Lead News
നടൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നടൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദത്തിൽ കാര്യമായ വ്യതിയാനം വന്നത് ആണ് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കാരണം. കഴിഞ്ഞ 10 ദിവസമായി ഹൈദരാബാദിൽ ഷൂട്ടിൽ ആയിരുന്നു രജനീകാന്ത്. ഇന്ന് രാവിലെയാണ് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെറ്റിലെ കുറച്ചുപേർക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. ഡിസംബർ 22ന് നടത്തിയ ടെസ്റ്റിൽ രജനികാന്ത് കോവിഡ് നെഗറ്റീവ് ആയിരുന്നു. അതിനുശേഷം നിരീക്ഷണത്തിൽ ആയിരുന്നു. കോവിഡ് രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും രക്തസമ്മർദ്ദത്തിൽ വ്യതിയാനം വന്നത് ആണ് ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കാരണം. രക്തസമ്മർദ്ദം സാധാരണ ഗതിയിൽ ആകുന്നതുവരെ ആശുപത്രിയിൽ തുടരും. നിലവിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിൻ.
Read More » -
LIFE
ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ
ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ ആകും. മുടവൻമുകൾ വാർഡിൽ നിന്നുള്ള കൗൺസിലറാണ് ആര്യ. 21 വയസ്സുകാരിയായ ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്തത് ഇന്നു ചേർന്ന തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആണ്. ബാലസംഘം സംസ്ഥാന പ്രസിഡന്റ് ആണ്. ബിരുദ വിദ്യാർത്ഥിനി ആണ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആണ് ആര്യ.
Read More » -
NEWS
കടല്‍ കാണാന്‍ ഇനി പോലീസ് കനിയണം
കോവിഡ് മഹാമാരി നിലിനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ പ്രധാനപ്പെട്ട ബീച്ചുകളില്‍ അനിയന്ത്രിമായ ആള്‍ക്കൂട്ടങ്ങളുണ്ടാവാനുള്ള സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങി കേരള പോലീസ്. ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ബീച്ചില്‍ തിരക്ക് കൂടിയാല്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. വന്‍ തോതില്‍ വാഹനങ്ങളില്‍ ആളുകളെത്തിയാല്‍ ബീച്ചിലേക്കുള്ള പ്രവേശന കവാടം അടയക്കുമെന്നും പോലീസ് അറിയിച്ചു. സ്ഥലവാസികള്‍ക്ക് മാത്രമേ പിന്നീട് അകത്തേക്ക് പ്രവേശനമുണ്ടാവു. രാത്രികാലത്ത് ആര്‍ക്കും ബീച്ചില്‍ നില്‍ക്കുവാന്‍ അനുവാദം ഉണ്ടായിരിക്കുന്നതല്ല. കോവിഡ് നിബന്ധനകള്‍ക്ക് ശേഷം വൈപ്പിന്‍ അടക്കമുള്ള ബീച്ചുകളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ തിരക്ക് കുറവായിരുന്നുവെങ്കിലും പിന്നീട് ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് ആളുകള്‍ ക്രമാതീതമായി വന്നു തുടങ്ങുന്നു എന്ന് മനസിലാക്കിയ ശേഷമാണ് പോലീസിന്റെ ഭാഗത്ത് നിന്നുള്ള പുതിയ നീക്കം. പുതുവത്സരത്തിലും കനത്ത നിയന്ത്രണങ്ങളുണ്ടാകുമെന്ന് പോലീസ് അറിയിച്ചു
Read More » -
NEWS
ഉത്രവധക്കേസില്‍ നിര്‍ണായക സാക്ഷിമൊഴി
കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്രവധക്കേസില്‍ നിര്‍ണായക സാക്ഷിമൊഴി. ഉത്രയെ കൊലപ്പെടുത്തുവാനായി ഭര്‍ത്താവ് സൂരജിന് പാമ്പ് പിടുത്തക്കാരന്‍ ചാവരുകാവ് സുരേഷ് അണലിയെ കൈമാറുന്നത് കണ്ടതായി സാക്ഷിമൊഴി. വനം വകുപ്പിന്റെ റെസ്‌ക്യു സംഘത്തിലുള്ള പ്രേംജിത്താണ് കേസിലെ നിര്‍ണായ മൊഴി നല്‍കിയിരിക്കുന്നത്. ഉത്രവധക്കേസിന്റെ വിചാരണ നടക്കുന്ന ആറാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജിന് മുന്‍പിലാണ് പ്രേംജിത്ത് മൊഴി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 26 -ാം തീയതി സുരേഷിനൊപ്പം അടൂരിനടുത്ത് ഒരു ബോധവത്കരണ ക്ലാസ്സിന് പോയിരുന്നുവെന്നും ഈ യാത്രയില്‍ വെച്ചാണ് സൂരജിനെ കാണുന്നത്. അന്നേ ദിവസമാണ് സുരേഷ് സൂരജിനെ തനിക്ക് പരിചയപ്പെടുത്തിയത്. കുറച്ച് ദൂരം പിന്നിട്ട ശേഷം സുരേഷ് അണലിയെ ഇട്ടിരുന്ന ജാര്‍ സൂരജിന് കൈമാറുന്നത് താന്‍ കണ്ടുവെന്നാണ് പ്രേംജത്തിന്റെ മൊഴി. ഇതിന് പ്രതിഫലമായി സൂരജ് സുരേഷിന് പണവും കൈമാറിയിരുന്നു. പിന്നീട് സൂരജ് സുരേഷിനെ വിളിച്ച് പാമ്പിനെ പറമ്പില്‍ തിരയണെന്ന് പറഞ്ഞിരുന്നു. ഒരുപാട് അന്വേഷിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. പകരം മറ്റൊരു പാമ്പിനെ നല്‍കുകയും ചെയ്തിരുന്നു. അഞ്ചലില്‍ പാമ്പ്…
Read More » -
Lead News
കോൺഗ്രസിനെ വെട്ടിലാക്കി ലീഗിന്റെ അടുത്ത നീക്കം, ലീഗ് കൂടുതൽ സീറ്റ് ചോദിക്കുമെന്ന് ഇടി മുഹമ്മദ് ബഷീർ
നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ഉറപ്പുവരുത്താൻ മുസ്ലിംലീഗ്. യുഡിഎഫിനോട് കൂടുതൽ സീറ്റ് ചോദിക്കും എന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. ഇക്കാര്യത്തിൽ സമവായ ചർച്ചകൾ യുഡിഎഫ് നേരത്തെതന്നെ പൂർത്തിയാക്കുമെന്നാണ് ഇടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. അധികാരം പിടിക്കാൻ പി കെ കുഞ്ഞാലിക്കുട്ടി വരുന്നുവെന്ന് ആക്ഷേപം ശരിയല്ല. എസ്ഡിപിഐ -സിപിഐ എം സഖ്യം നിലനിന്നു എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ ധവളപത്രം പുറത്തിറക്കുമെന്നും ഇടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. നേരത്തെ എംപി സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നത് സംബന്ധിച്ച് ലീഗ് നേതൃയോഗം തീരുമാനം എടുത്തിരുന്നു. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതികരണമാണ് എൽഡിഎഫിൽ നിന്നും ബിജെപിയിൽ നിന്നും ഉണ്ടായത്.
Read More » -
NEWS
പന്തളത്ത് സിപിഎം-സിപിഐ വിവാദം
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ ഇടത് പക്ഷ ജനാധിപത്യ മുന്നണിക്ക് പന്തളം നഗരസഭ കിട്ടാക്കനിയായി നില്‍ക്കുകയാണ്. നഗരസഭയില്‍ പലയിടത്തും സിപിഎം വോട്ട് മറിച്ചെന്ന ആരോപണവുമായി സിപിഐ രംഗത്തെത്തിയിരിക്കുകയാണ്. നഗരസഭയിലെ കനത്ത തോല്‍വിയെക്കുറിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കുവാനും മണ്ഡലം കമ്മിറ്റിക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. പന്തളം നഗരസഭയില്‍ സിപിഐ 7 വാര്‍ഡുകളില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായത് 1 സീറ്റില്‍ മാത്രമാണ്. ഗ്രാമപഞ്ചായത്തുകളിലും മുന്‍പത്തേത് പോലെ ശോഭിക്കാന്‍ പാര്‍ട്ടിക്ക് ആയില്ല. കേരളമൊട്ടാകെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കിയ പശ്ചാത്തലത്തിലും ജില്ലയില്‍ സിപിഐക്ക് നേരിടേണ്ടി വന്നത് കനത്ത തിരിച്ചടിയാണ്. തോല്‍വിക്ക് പിന്നിലെ കൃത്യമായ കാരണമെന്താണ് പരിശോധിക്കും
Read More » -
NEWS
കര്‍ഷക പ്രതിഷേധത്തില്‍ ഇന്ത്യയെ ആശങ്കയറിയിക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രിക്ക് കത്ത്
കര്‍ഷക പ്രക്ഷോഭം രാജ്യമെങ്ങും അലയടിക്കുമ്പോള്‍ അതിന്റെ പ്രതിഫലനം വിദേശ രാജ്യങ്ങളിലുമുണ്ടാകുന്നുവെന്ന കാര്യം വിസ്മരിച്ചു കൂടാ. കര്‍ഷക സമരത്തെ അനുകൂലിച്ച് പല വിദേശ നേതാക്കളും ഇന്ത്യയെ ആശങ്കയറിയിച്ചപ്പോഴും ഇത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും പുറത്ത് നിന്നുളളവര്‍ ഇതില്‍ ഇടപെടണ്ട എന്ന നിലപാടായിരുന്നു കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ്എന്നാലിപ്പോള്‍ പ്രമീള ജയപാല്‍ അടക്കമുള്ള യു.എസ് പ്രതിനിധികള്‍ കര്‍ഷക സമരത്തിലുള്ള ആശങ്ക ഔദ്യോഗികമായി അമേരിക്ക ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയെ അറിയിക്കണമെന്ന ആവശ്യവുമായി യു.എസ് വിദേശ കാര്യസെക്രട്ടറിക്ക് കത്ത് നല്‍കിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ എത്തിയിട്ടുള്ള സിഖുകാരടക്കമുള്ള ഇന്ത്യന്‍ ജനത കര്‍ഷക പ്രതിഷേധത്തില്‍ വേദനിക്കുന്നുവെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പഞ്ചാബിലുള്ള തങ്ങളുടെ ബന്ധുക്കളുടെ ജീവിത സാഹചര്യത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും കത്തെഴുതിയവര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി ബന്ധപ്പെട്ട് ഈ വിഷയത്തിലുള്ള നിലപാട് അറിയിക്കണമെന്നാണ് കത്തിലെ ആവശ്യം. സമാധാനമായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് യു.എസ് പ്രതിനിധികള്‍ വ്യക്തമാക്കി
Read More »