തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ആശുപത്രി വിട്ടു. ഭയപ്പെടത്തക്ക ഒന്നുമില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു രജനിയെ ഡിസ്ചാര്‍ജ് ചെയ്തത്. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദം സാധാരണ നിലയില്‍ ആയിട്ടുണ്ടെന്നും സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.
രക്തസമ്മര്‍ദത്തിലെ ഏറ്റക്കുറച്ചിലിനെ തുടര്‍ന്ന് ഡിസംബര്‍ 25ന് രാവിലെയാണ് രജനിയെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണ്ണാത്തെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്ത് ദിവസമായി ഹൈദരാബാദിലാണ് രജീനികാന്ത്. ഇതിനിടയിലാണ് ആരോഗ്യനില വഷളായത്.