കൊച്ചി: കോവിഡ് രോഗി മരിച്ചനിലയില്‍. തൃക്കാക്കര കണ്ണമ്പുഴ പള്ളിപ്പാട്ട് റോഡ് സ്വദേശി ലൂയിസ് തോമസിനെയാണ് (61) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
രണ്ട് ദിവസം മുമ്പാണ് കോവിഡ് പോസിറ്റാവ് ആയ ഇയാളെ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. രാത്രി 12.30 വരെ ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. രാവിലെ ആറുമണിയോടെ ചെന്നപ്പോള്‍ കിടപ്പുമുറിയില്‍ത്തന്നെ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു.