87 ലക്ഷം മുടക്കി ശരീരം മുഴുവന്‍ ടാറ്റു; വൈറലായി ഡ്രാഗണ്‍ ഗേള്‍

രീരത്തില്‍ ടാറ്റു ചെയ്യുന്നത് യുവാക്കള്‍ക്കിടയില്‍ ഇപ്പോളൊരു ട്രെന്റായി മാറിയിരിക്കുകയാണ്. അത്തരത്തില്‍ 87 ലക്ഷം രൂപ മുടക്കി ശരീരം മുഴുവന്‍ ടാറ്റു ചെയ്ത ഒ്രരു യുവതിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ഓസ്‌ട്രേലിയക്കാരിയായ ആംബര്‍ ബ്രിയന്ന ലൂക്ക് എന്ന യുവതിയാണ് ശരീരത്തിന്റെ രൂപവും നിറവും ഭാവവും മാറ്റാന്‍ 87 ലക്ഷം രൂപ ചെലവില്‍ ടാറ്റൂവും ശസ്ത്രക്രിയകളും ചെയ്തത്. ഈ രൂപമാറ്റത്തോടെ ആരാധകര്‍ക്കിടയില്‍ ഡ്രാഗണ്‍ ഗേള്‍ എന്നാണ ഈ യുവതി അറിയപ്പെടുന്നത്. ശ

രീരം മുഴുവന്‍ പച്ചകുത്തിയ യുവതി മുടിക്ക് നീല നിറമാണ് നല്‍കിയിരിക്കുന്നത്. കൂടാതെ കൃഷ്ണമണിയുടെ നിറം മാറ്റാനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നാഴ്ച്ചയാണ് ആംബറിന് കാഴ്ച്ച നഷ്ടപ്പെട്ടത്. കൂടാതെ നാവിലും ശരീരത്തിന്റെ പിന്‍ഭാഗത്തും 51 ലക്ഷം രൂപ ചെലവാക്കി ശസ്ത്രക്രിയയിലൂടെ രൂപമാറ്റം വരുത്തി.

കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടയില്‍ 36 ലക്ഷം രൂപ ചെലവഴിച്ച് 600 ടാറ്റൂവാണ് യുവതി ശരീരം മുഴുവന്‍ ചെയ്തിരിക്കുന്നത്.

അതേസമയം, 2019ല്‍ ഓസ്ട്രേലിയയിലെ ആംബറിന്റെ വസതിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയിരുന്നു. കോടതിയില്‍ കുറ്റം സമ്മതിച്ച ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ഗുരുതരമായ കുറ്റമായതിനാല്‍ കടുത്ത ജയില്‍ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം.

എന്നാല്‍, കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്ന ആംബറിന്റെ അഭിഭാഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് കേസ് പരിഗണിക്കുന്നത് കോടതി ഫെബ്രുവരി 17ലേക്ക് മാറ്റിയിരിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *