Month: November 2020
-
NEWS
രാജീവ് ഗാന്ധി വധക്കേസ്; പ്രതി പേരറിവാളന് പരോള്‍
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോള്‍ അനുവദിച്ചു. രണ്ടാഴ്ചത്തേക്ക് മദ്രാസ് ഹൈക്കോടതിയാണ് പരോള്‍ അനുവദിച്ചത്. പേരറിവാളന്റെ ജയില്‍ മോചനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനത്തിന് 2 വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതില്‍ സുപ്രീം കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു വധത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം 20 വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തതിനെയും ജസ്റ്റിസ് എല്‍.നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചിരുന്നു. 2018 സെപ്റ്റംബറിലാണ് തമിഴ്‌നാട് പേരറിവാളനുള്‍പ്പെടെ കേസിലെ 7 പ്രതികളെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചത്. ഇനിയും ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണി പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ പ്രതികളില്‍ പേരറിവാളന്റെയും മറ്റു 2 പേരുടെയും ദയാഹര്‍ജി രാഷ്ട്രപതി തീര്‍പ്പാക്കുന്നതിലുണ്ടായ കാലതാമസം കണക്കിലെടുത്ത് വധശിക്ഷ ജീവപര്യന്തം തടവാക്കാന്‍ സുപ്രീം കോടതി 2014ല്‍ തീരുമാനിച്ചിരുന്നു.
Read More » -
NEWS
ചില്‍ ഡൊണാള്‍ഡ് ചില്‍; ട്രംപിനൊരു മധുരപ്രതികാരം
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൊടി പൊടിക്കുകയാണ് അവസാനനിമിഷത്തിലേക്ക് കടക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബൈഡനാണ് മുന്‍തൂക്കം. ഇപ്പോഴിതാ പ്രസിഡന്റ് ട്രംപിനെതിരെ പരിഹാസ പ്രസ്താവനയുമായി പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ് തുന്‍ബര്‍ഗ്. കാലാവസ്ഥ പ്രതിസന്ധിക്കും ആഗോളതാപനത്തിനുമെതിരെ സമരം നയിക്കുന്ന പതിനാറ് വയസ്സുകാരിയായ ഗ്രേറ്റ തുന്‍ബര്‍ഗിനെ ആരും തന്നെ മറന്നുകാണില്ല. എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളില്‍ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ പരിസ്ഥിതിക്കായി സമരം ഇരുന്നാണ് ഗ്രേറ്റയെ ലോകം ശ്രദ്ധിച്ചത്. മാത്രമല്ല യു.എന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ ക്ഷണിക്കപ്പെട്ട ഈ മിടുക്കി നടത്തിയ പ്രസംഗവും ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യാഴാഴ്ച്ചയാണ് ട്രംപ് വോട്ടെണ്ണല്‍ നിര്‍ത്തിവെക്കൂ വോട്ടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും പറഞ്ഞ് രംഗത്തെത്തിയത്. ” പരിഹാസ്യം. ഡൊണാള്‍ഡ് നിര്‍ബന്ധമായും തന്റെ കോപം നിയന്ത്രിക്കാന്‍ പഠിക്കണം. എന്നിട്ട് ഒരു സുഹൃത്തിനൊപ്പം പഴയകാല സിനിമ കാണാന്‍ പോവൂ.. ചില്‍ ഡൊണാള്‍ഡ് ചില്‍..”- എന്നാണ് ഗ്രെറ്റ പരിഹാസരൂപേണ ട്വീറ്റ് ചെയ്തത്. തനിക്ക് ലഭിച്ച ഒരു മധുരപ്രതികാരം വീട്ടുകയായിരുന്നു…
Read More » -
NEWS
വേട്ടയാടല്‍ ആണവകാശമായിരുന്നില്ല: പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
പണ്ട് മുതല്‍ക്കേ നമ്മള്‍ കേട്ട് ശീലിച്ചൊരു വാക്യമാണ് അടുക്കളയാണ് പെണ്ണിന്റെ ലോകമെന്ന്. ഇന്ന് ലോകത്ത് പല മേഖലകളിലേക്കും സ്ത്രീസാന്നിധ്യം കടന്നു വരുന്നുണ്ടെങ്കിലും പെണ്ണിനെ കൊണ്ട് പറ്റില്ലാ എന്ന പേരില്‍ സമൂഹം അതിര് കല്‍പ്പിച്ചിരിക്കുന്ന ചിലയിടങ്ങളുണ്ടെന്ന് പറയാതെ വയ്യ. ചരിത്രത്തില്‍ ഒരിടത്തും ഒരു സ്ത്രീ വേട്ടയാടിയതായി രേഖപ്പെടുത്തിയിട്ടില്ല എന്ന ധാരണയെ പൊളിച്ചെഴുതുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. തെക്കേ അമേരിക്കയിലെ ആന്‍ഡ്‌സ് പര്‍വ്വത നിരകളില്‍ കണ്ടെത്തിയ സ്ത്രീകളുടെ ശവക്കുഴികളില്‍ നിന്നുമാണ് ഞെട്ടിക്കുന്ന പുതിയ വാര്‍ത്തകള്‍ പുറത്തു വരുന്നത്. 9000 വര്‍ഷത്തോളം പഴക്കമുള്ള വേട്ടയാടിയിരുന്ന സ്ത്രീകളുടെ ജൈവാവശിഷടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഡാവിസിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ പ്രകാരം പ്രാചീന കാലത്ത് പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും വേട്ടയാടിയിരുന്നുവെന്ന് തെളിയിക്കപ്പെടുകയാണ്. വേട്ടയാടല്‍ പുരുഷന്റെ മാത്രം കുത്തകയായിരുന്നു എന്ന് വിശ്വസിച്ചിരുന്ന ഒരു വിഭാഗത്തിന്റെ ധാരണകളെ പൊളിക്കുന്നതാണ് പുതിയ കണ്ടെത്തലെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ റാന്‍ഡി ഹാസിന്റെ വെളുപ്പെടുത്തല്‍. പെറുവിലെ വിലാമയ പട്ജക്‌സ പര്‍വ്വതനിരയില്‍ നിന്നാണ് ഉത്ഖനനത്തിനിടയിലാണ് ശവക്കുഴികളില്‍ നിന്നും…
Read More » -
NEWS
നടിയെ ആക്രമിച്ച കേസ്; വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടിവെച്ചു
കൊച്ചി: നനടിയെ ആക്രമിച്ച കേസിൽ വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി.നവംബര്‍ 16 വരെയാണ് നീട്ടിയത്. കേസില്‍ ഹാജരാകുന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ കോവിഡ് നീരീക്ഷണത്തില്‍ ആയതിനാലാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. അതുവരെ സ്റ്റേ തുടരും. കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ആക്രമിക്കപ്പെട്ട നടിയും സമര്‍പ്പിച്ച ഹര്‍ജികളാണ് പരിഗണനയിലുളളത്. നേരത്തെ വെള്ളിയാഴ്ച വരെ വിചാരണ നിര്‍ത്തിവെക്കാനാണ് കോടതി ഉത്തരവിട്ടത്. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും സര്‍ക്കാറും കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് നടി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. തന്നെ ദിലീപിന്‍റെ അഭിഭാഷകന്‍ അധിക്ഷേപിച്ച് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ കോടതി ഇടപെട്ടില്ല, പല പ്രധാന വസ്തുതകളും കോടതി രേഖപ്പെടുത്തിയിരുന്നില്ല, നിരവധി അഭിഭാഷകരുടെ മുന്നിലാണ് തന്നെ വിസ്തരിച്ചത്, അഭിഭാഷകരെ കോടതി നിയന്ത്രിച്ചില്ല, ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് കോടതി അധിക്ഷേപിച്ചെന്ന് കേസിലെ 7ാം സാക്ഷിയായ നടി തന്നോട് പറഞ്ഞു തുടങ്ങിയ കാര്യങ്ങളാണ് നടി ഹൈക്കോടതിയെ അറിയിച്ചത്.
Read More » -
NEWS
ഇനി സാമ്പത്തിക ഇടപാടും; ‘വാട്‌സാപ്പ് പേ’ വരുന്നു
രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട മെസേജിങ് ആപ്പായ വാട്സാപ്പിലൂടെ പണമടയ്ക്കാനും സംവിധാനം ഒരുങ്ങുന്നു. എപ്പോഴും വ്യത്യസ്തമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന വാട്ട്‌സാപ്പില്‍ ഇപ്പോഴിതാ സാമ്പത്തിക ഇടപാടും നടത്താന്‍ വാട്‌സാപ്പ് പേ വരുന്നു. ഇതിനായി നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതിയും ലഭിച്ചുകഴിഞ്ഞു. യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റര്‍ഫെയ്സ് അഥവാ യുപിഐയിലൂടെയാണ് വാട്സാപ് പേ പ്രവര്‍ത്തിക്കുക. തുടക്കത്തില്‍ ഏകദേശം 2 കോടി ആള്‍ക്കാര്‍ക്കായിരിക്കും വാട്സാപ് പേ ഉപയോഗിക്കാന്‍ അനുമതി ലഭിക്കുക. ഘട്ടംഘട്ടമായി ഫീച്ചര്‍ തങ്ങളുടെ ഉപയോക്താക്കളിലേക്ക് എത്തിക്കാനാണ് കമ്പനിക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ, ആമസോണ്‍ പേ തുടങ്ങിയവയ്ക്കൊപ്പമായിരിക്കും ഇനി വാട്സാപ് പേയുടെ സ്ഥാനം. രാജ്യത്തെ പണമിടപാടുകളില്‍ 30 ശതമാനം വരെ നടത്താനാണ് യുപിഐ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്കു നല്‍കിയിരിക്കുന്ന അനുമതി. എന്നാല്‍, അന്തിമാനുമതി നല്‍കേണ്ടത് ആര്‍ബിഐ ആണ്. ഇതു താമസിയാതെ ലഭിച്ചേക്കുമെന്നു തന്നെയാണ് കരുതുന്നത്. 2018 ഫെബ്രുവരിയില്‍ തുടങ്ങിയ വാട്സാപ്പിന്റെ പെയ്മെന്റ് സിസ്റ്റത്തെ പൈലറ്റ് ഘട്ടം എന്നാണ് വിളിച്ചിരുന്നത്. 10 ലക്ഷം…
Read More » -
NEWS
അതിർത്തിതർക്കം; ഇന്ത്യാ–ചൈന ചർച്ച ഇന്ന്, നിര്‍ണായകം
ലഡാക്ക്: അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യ-ചൈന കോര്‍ കമാന്‍ഡര്‍മാരുടെ ചര്‍ച്ച ഇന്ന്. യഥാര്‍ഥ നിയന്ത്രണരേഖയിലെ ചുഷൂളില്‍ നടക്കുന്ന ചര്‍ച്ചയില്‍ ലഫ്റ്റ്‌നന്റ് ജനറല്‍മാരായ ഹരീന്ദര്‍ സിങ്, ഇന്ത്യന്‍ സംഘത്തെ നയിക്കുന്ന മലയാളിയായ ലഫ്റ്റന്റ് ജനറല്‍ പി.ജി.കെ. മേനോന്‍ എന്നിവര്‍ പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയ പ്രതിനിധി ജോയ്ന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവയും ചര്‍ച്ചയില്‍ പങ്കെടുക്കും. സൈനികതലത്തിലെ ഏഴാമത്തെ ചര്‍ച്ചയാണിത്. ഇതിന് മുന്‍പ് നടന്ന ചര്‍ച്ചകളിലൊന്നും പ്രശ്‌നം പരിഹരിച്ചിരുന്നില്ല. ഇരുപക്ഷത്തെയും സൈനിക പിന്മാറ്റമാണ് ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം. അതേസമയയം, സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ചൈന ആദ്യം പിന്‍മാറണമെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. ചര്‍ച്ച ഇന്നും പരാജയപ്പെട്ടാല്‍ മൈനസ് 40 ഡിഗ്രി താപനില വരെ താഴുന്ന അതിശൈത്യത്തിലും സൈനികര്‍ക്ക് അതിര്‍ത്തിയില്‍ നിലയുറപ്പിക്കേണ്ടി വരും.
Read More » -
NEWS
24 മണിക്കൂറിനിടെ 47,638 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കോവിഡ് ബാധിതതരുടെ എണ്ണം 84 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,638 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 670. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 84,11,724 കോവിഡ് കേസുകളാണ്. ഇതില്‍ നിലവില്‍ ചികിത്സയിലുളളത് 5,20,773 പേരാണ്. ഇതുവരെ മരണപ്പെട്ടത് 1,24,985 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്. ആകെയുളള മരണത്തില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
Read More » -
LIFE
ഗ്ലാമര്‍ ലുക്കില്‍ പ്രിയ വാര്യര്‍: ഫോട്ടോ ഷൂട്ട് തരംഗമാകുന്നു
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലൗ എന്ന സിനിമയിലുടെ മലയാള സിനിമാമേഖലയിലേക്ക് കടന്നു വന്ന താരമാണ് പ്രിയ വാര്യര്‍. മാണിക്യമലരായ എന്ന തുടങ്ങുന്ന ഒറ്റ ഗാനം കൊണ്ട് തന്നെ താരം ഇന്ത്യയിലെ തന്നെ ഏറ്റവും സെന്‍സേഷനലായ വ്യക്തിയായി മാറിയിരുന്നു. ഗാനത്തിന് ലഭിച്ച സ്വീകാര്യത മൂലം ചിത്രത്തിന്റെ തിരക്കഥ പോലും തിരത്തുന്ന സാഹചര്യത്തിലേക്ക് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ എത്തിയിരുന്നു ഇപ്പോള്‍ സോഷ്യല് മീഡിയയില്‍ സജീവമായി ചര്‍ച്ച ചെയ്യുന്നത് താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമര്‍ ഫോട്ടോ ഷൂട്ടിനെപ്പറ്റിയാണ്. ബോളിവുഡ് നടിമാരോട് കിടപിടക്കുന്ന മോഡേണ്‍ വേഷത്തിലാണ് താരം ഫോട്ടോ ഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അസാനിയ നസ്രിന്‍ ഡിസൈന്‍ ചെയ്ത വസ്ത്രത്തിലാണ് താരം എത്തിയത്. ഫോട്ടോഷൂട്ടിന് വേണ്ടി പ്രിയ വാര്യരെ മേക്കപ്പ് ചെയ്തത് സാംസണ്‍ ലേയാണ്. ചിത്രങ്ങള്‍ പകര്‍ത്തിയത് വഫാറയാണ്. ശ്രീദേവി ബംഗ്ലാവ് എന്ന ആദ്യ ബോളിവുഡ് ചിത്രത്തിന്റെ റിലീസ് ഉടന്‍ നടക്കാനാരിക്കെയാണ് താരം പുതിയ ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്.
Read More » -
NEWS
ഡോക്ടറെ നഗ്‌നനാക്കി യുവതിക്കൊപ്പം നിര്‍ത്തി വീഡിയോ ഷൂട്ടു ചെയ്തു… തുടര്‍ന്ന് അഞ്ചുലക്ഷം ആവശ്യപ്പെട്ട് ഭീഷണി; കൊച്ചിയിൽ സ്ത്രീ അടക്കം മൂന്നുപേർ അറസ്റ്റിൽ
കൊച്ചി: കൊച്ചിയില്‍ ഡോക്ടറെ ഹണിട്രാപ്പില്‍ പെടുത്തി നഗ്‌നനാക്കുകയും യുവതിക്കൊപ്പം നിര്‍ത്തി വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. തുടര്‍ന്ന് സംഘം അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട് ഡോക്ടറെ ഭീഷണിപ്പെടുത്തി. ഇതുസംബന്ധിച്ച് കളമശേരി സ്വദേശിയായ ഡോക്ടറുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും സ്ത്രീയടക്കം മൂന്നുപേര്‍ അറസ്റ്റിലാകുകയും ചെയ്തു. നായരമ്പലം പുഞ്ചേപ്പാലത്തിനടുത്ത് പുല്ലാരിപ്പാടം വീട്ടില്‍ അനുപമ രഞ്ജിത്ത് (22), മരട് തുരുത്തി മംഗലപ്പിള്ളി വീട്ടില്‍ റോഷ്വിന്‍ (23), വാഴക്കുളം മാറമ്പിള്ളി താണിപ്പറമ്പില്‍ ജംഷാദ് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നാം പ്രതി മുഹമ്മദ് അജ്മലും നാലാം പ്രതി വിനീഷും പൊലീസിന് പിടികൊടുക്കാതെ ഒളിവിലാണ്. ഇവരെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജിതമാക്കി. കൊച്ചിയിലെ സ്വകാര്യാസ്പത്രിയില്‍ ഡോക്ടറായ കളമശേരി സ്വദേശി ജേക്കബ് ഈപ്പന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഒക്ടോബര്‍ 21ന് രാത്രി 10.30നാണ് സംഭവം. സ്ഥലക്കച്ചവടത്തിന്റെ കാര്യങ്ങള്‍ പറയുന്നതിന് ഡോ.ജേക്കബ് ഈപ്പനെ മുഹമ്മദ് അജ്മല്‍ ഇടപ്പള്ളിയിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. അജ്മല്‍ പുറത്തിറങ്ങിയ സമയം മറ്റുള്ളവര്‍ ആയുധങ്ങളുമായി അതിക്രമിച്ചു കയറി. തോക്കും…
Read More » -
NEWS
ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡ്; രാജ്യത്തെ വന്‍ സാമ്പത്തിക കുംഭകോണമെന്ന് ആദായനികുതി വകുപ്പ്
തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ചിലെ റെയ്ഡിനെ തുടര്‍ന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ചര്‍ച്ചിന്റേത് വന്‍ സാമ്പത്തിക കുംഭകോണമെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി. ഡല്‍ഹിയിലും കേരളത്തിലുമായി കണക്കില്‍പ്പെടാത്ത അഞ്ച് കോടിയോളം രൂപയാണ് പിടിച്ചെടുത്തത്. ഡല്‍ഹിയിലെ ഓഫീസില്‍ നിന്ന് മൂന്നേമുക്കാല്‍ കോടി രൂപയും കേരളത്തിലെ ഓഫീസുകളില്‍ നിന്ന് ഒന്നേകാല്‍ കോടി രൂപയുമാണ് കണക്കില്‍പ്പെടാത്തതായി പിടിച്ചെടുത്തത്. 57 ലക്ഷം രൂപയോളം വാഹനത്തില്‍ നിന്നും ബാക്കിയുള്ളത് വിവിധ ഓഫീസുകളില്‍ നിന്നുമാണ് കണ്ടെടുത്തത്. 5 വര്‍ഷത്തിനുളളില്‍ വിദേശ സഹായവുമായി എത്തിയത് 6000 കോടിയെന്നാണ് ആദായ നികുതിവകുപ്പിന്റെ പ്രാഥമിക നിഗമനം. വിദേശസഹായ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണമെന്നാണ് ബിലീവേഴ്‌സ് ചര്‍ച്ചുമായി ബന്ധപ്പെട്ട റെയ്ഡില്‍ ആദായ നികുതി വകുപ്പ് പറയുന്നത്. ചാരിറ്റിക്ക് ലഭിക്കുന്ന തുക അതിനായി തന്നെ ഉപയോഗിക്കണമെന്നും കണക്കുകള്‍ സര്‍ക്കാരിനെ കാണിക്കണമെന്നുമാണ് നിയമം. എന്നാല്‍ ചാരിറ്റിക്ക് ലഭിച്ച തുക റിയല്‍ എസ്‌റ്റേറ്റ് മേഖലയിലാണ് ചര്‍ച്ച് നിക്ഷേപിച്ചിരിക്കുന്നതെന്ന് ആദായനികുതി വകുപ്പ് പറഞ്ഞു. ഇന്നലെ രാവിലെ മുതലാണ് ബിലീവേഴ്‌സ്…
Read More »