LIFETRENDING

ഗ്ലാമര്‍ ലുക്കില്‍ പ്രിയ വാര്യര്‍: ഫോട്ടോ ഷൂട്ട് തരംഗമാകുന്നു

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലൗ എന്ന സിനിമയിലുടെ
മലയാള സിനിമാമേഖലയിലേക്ക് കടന്നു വന്ന താരമാണ് പ്രിയ വാര്യര്‍. മാണിക്യമലരായ എന്ന തുടങ്ങുന്ന ഒറ്റ ഗാനം കൊണ്ട് തന്നെ താരം ഇന്ത്യയിലെ തന്നെ ഏറ്റവും സെന്‍സേഷനലായ വ്യക്തിയായി മാറിയിരുന്നു. ഗാനത്തിന് ലഭിച്ച സ്വീകാര്യത മൂലം ചിത്രത്തിന്റെ തിരക്കഥ പോലും തിരത്തുന്ന സാഹചര്യത്തിലേക്ക് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ എത്തിയിരുന്നു


ഇപ്പോള്‍ സോഷ്യല് മീഡിയയില്‍ സജീവമായി ചര്‍ച്ച ചെയ്യുന്നത് താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമര്‍ ഫോട്ടോ ഷൂട്ടിനെപ്പറ്റിയാണ്. ബോളിവുഡ് നടിമാരോട് കിടപിടക്കുന്ന മോഡേണ്‍ വേഷത്തിലാണ് താരം ഫോട്ടോ ഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അസാനിയ നസ്രിന്‍ ഡിസൈന്‍ ചെയ്ത വസ്ത്രത്തിലാണ് താരം എത്തിയത്. ഫോട്ടോഷൂട്ടിന് വേണ്ടി പ്രിയ വാര്യരെ മേക്കപ്പ് ചെയ്തത് സാംസണ്‍ ലേയാണ്. ചിത്രങ്ങള്‍ പകര്‍ത്തിയത് വഫാറയാണ്. ശ്രീദേവി ബംഗ്ലാവ് എന്ന ആദ്യ ബോളിവുഡ് ചിത്രത്തിന്റെ റിലീസ് ഉടന്‍ നടക്കാനാരിക്കെയാണ് താരം പുതിയ ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്.

Back to top button
error: