Month: November 2020

  • NEWS

    സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു

    തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ് ഡിസംബര്‍ 8 മുതല്‍ നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. 3 ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 8 ഒന്നാം ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നിങ്ങനെയും, ഡിസംബര്‍ 10 രണ്ടാം ഘട്ടത്തില്‍ കോട്ടയം, എറണാകുളം തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നിങ്ങനെയും , ഡിസംബര്‍ 14 മൂന്നാം ഘട്ടത്തില്‍ മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് എന്നിങ്ങനെയുമാണ് തെരഞ്ഞെടുപ്പുകള്‍ നടക്കുക. 2.72 കോടി വോട്ടർമാരാണുള്ളത്. 1.29 കോടി പുരുഷൻമാരും 1.41 കോടി സ്ത്രീകളും 282 ട്രാൻസ്ജെൻഡേഴ്സും വോട്ടർ പട്ടികയിലുണ്ട്. ഈ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കാത്തവർക്ക് ഒക്ടോബർ 27 മുതൽ നാല് ദിവസം അവസരം നൽകി. അവരെ കൂടി ചേർത്ത് നവംബർ പത്തിന് പുതുക്കിയ പട്ടിക പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12ന് പുറപ്പെടുവിക്കും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാവും തിരഞ്ഞെടുപ്പ്. പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി…

    Read More »
  • NEWS

    ഉത്ര വധക്കേസ്; പ്രതി സൂരജിന്റെ ജാമ്യാപേക്ഷ തള്ളി

    കൊച്ചി: കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. വിചാരണയ്ക്ക് മുന്നോടിയായി ജയിലിന് പുറത്ത് മൂന്നു ദിവസം അഭിഭാഷകനുമായി ചര്‍ച്ച നടത്താന്‍ കോടതി അനുമതി നല്‍കി. നവംബര്‍ 13 മുതല്‍ മൂന്നു ദിവസത്തേയ്ക്കാണ് അനുമതി. ഓരോ ദിവസവും അഭിഭാഷകനുമായി ചര്‍ച്ച നടത്തിയ ശേഷം ജയിലിലേക്ക് കൊണ്ടുപോകണം. കഴിഞ്ഞ ഓഗസ്റ്റ് പതിനാലിനാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കൊലനടത്തുന്നതിനായി സൂരജ് വിഷപാമ്പുകളെക്കുറിച്ച് പഠനം വരെ നടത്തിയിരുന്നു. ചിറക്കര സ്വദേശിയും പാമ്പുപിടുത്തകാരനുമായ സുരേഷിന്റെ കയ്യില്‍ നിന്നാണ് പാമ്പുകളെ വാങ്ങിച്ചത്. ഏപ്രില്‍ രണ്ടിന് അടൂരിലെ വീട്ടില്‍ വച്ച് സൂരജ് ഉത്രയെ അണലിയെ കൊണ്ട് കടിപ്പിച്ചു. പക്ഷെ ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്ന് ചികിത്സയില്‍ ആയിരിക്കുമ്പോള്‍ മെയ് ആറിന് രാത്രിയില്‍ വീണ്ടും മൂര്‍ഖനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ച്ചയായി രണ്ട് പ്രാവശ്യം പാമ്പ് കടിച്ച സംഭവത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കി. അഞ്ചല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട്…

    Read More »
  • LIFE

    ഇത് കാശിന്റെ അഹങ്കാരമല്ല, കനിവാണ് സ്‌നേഹമാണ് സന്തോഷമാണ്: ഗോപി സുന്ദര്‍

    മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പലപ്പോഴും പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വളര്‍ത്തുനായ്ക്കളെ നോക്കാന്‍ ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഗോപി സുന്ദര്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിനെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പണത്തിന്റെ അഹങ്കാരമാണ് ഗോപി സുന്ദറിനെന്നായിരുന്നു പ്രധാന വിമര്‍ശനങ്ങളിലൊന്ന് ഇപ്പോഴിതാ ഈ പരിഹാസങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കാശുകൂടിയിട്ടുള്ള കഴപ്പല്ല സർ, സോഷ്യൽ മീഡിയ ഇരുവശമുളള നാണയമാണ് .എത്രത്തോളം പോസിറ്റിവിറ്റിയുണ്ടോ അത്രത്തോളം നെഗറ്റിവിറ്റിയുമുണ്ടാകും . പ്രശംസയുടെ അതേ അളവിൽ തന്നെ തെറിവിളിയും കിട്ടും. സോഷ്യൽ മീഡിയയുടെ തലോടൽ വേണ്ടുവോളം കിട്ടിയിട്ടുള്ള ആളാണ് ഞാൻ. അത്രതന്നെയോ അതിലധികമോ തല്ലലും കിട്ടിയിട്ടുണ്ട്. അത് രണ്ടും അതേ സ്പിരിറ്റിൽ തന്നെയാണ് ഉൾക്കൊള്ളാറുള്ളത്. വ്യക്തിപരമായോ ,തൊഴിൽ പരമായോ ഉള്ള ഒരു വിമർശനത്തിനും പ്രതികരിക്കാറില്ല. പ്രശംസകളിൽ കൂടുതൽ സന്തോഷിക്കാറുമില്ല. ഇവിടെ പ്രതികരിച്ചു കൊണ്ട് നാല് വരി എഴുതുന്നത്…

    Read More »
  • NEWS

    വിശ്വാസികളായ സ്ത്രീകളെ വീഴ്ത്തും, ലൈംഗികതക്ക് നിർബന്ധിക്കും, ജയകൃഷ്ണൻ മേനോൻ പോറ്റെക്കാട് എന്ന പ്രവാസിക്കെതിരെ എഴുത്തുകാരിയുടെ പരാതി-NewsThen Exclusive Video

    സന്യാസി ചമഞ്ഞ് വീട്ടിൽ താമസിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്ന് ജയകൃഷ്ണൻ മേനോൻ പോറ്റേക്കാട് എന്ന പ്രവാസിക്കെതിരെ പരാതി. എഴുത്തുകാരിയും യാത്രികയുമാണ് പരാതിക്കാരി.ജയകൃഷ്ണൻ മേനോനെ പരിചയപ്പെട്ടതിനെ കുറിച്ചും പിന്നീട് ഉണ്ടായ സംഭവങ്ങളെ കുറിച്ചും അവർ തന്നെ പറയുന്നു. ബിസിനസ് തുടങ്ങാൻ കൂടെ കൂടാം എന്നായിരുന്നു ജയകൃഷ്ണൻ മേനോന്റെ വാഗ്ദാനം. ഇതുപ്രകാരം എഴുത്തുകാരിയുടെ വീട്ടിലെത്തിയ ജയകൃഷ്ണൻ ഒരു ദിവസം താമസിക്കാൻ അനുമതി തേടി. പിന്നീടുണ്ടായ സംഭവം എഴുത്തുകാരി ഇങ്ങനെ വിവരിക്കുന്നു.

    Read More »
  • VIDEO

    ഡല്‍ഹിയെ പിഴുതെറിഞ്ഞ് മുംബൈ ഇന്ത്യന്‍സ്‌

    Read More »
  • NEWS

    തടവുകാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് 15 ലക്ഷം , പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള ധനസഹായത്തിന് 5 ലക്ഷം

    തിരുവനന്തപുരം: ജയിലില്‍ കഴിയുന്നവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് 15 ലക്ഷം രൂപയും, പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള ധനസഹായത്തിന് 5 ലക്ഷം രൂപയും അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം നടപ്പിലാക്കി വരുന്ന പ്രൊബേഷന്‍ സേവനങ്ങളുടെ ഭാഗമായാണ് തടവുകാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായവും പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള ധനസഹായവും അനുവദിക്കുന്നത്. കുടുംബത്തിലെ അന്നദാതാക്കള്‍ ജയിലിലാവുമ്പോള്‍ കുറ്റമൊന്നും ചെയ്യാത്ത കുട്ടികളുടെ പഠനം മുടങ്ങിപ്പോവാറുണ്ട്. അങ്ങനെ പഠനം തടസമാകാതിരിക്കാനാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. തടവുകാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം കുടുംബനാഥന്‍ ജയിലില്‍ കഴിയുന്നതുമൂലം വനിതകള്‍ ഗൃഹനാഥകളായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കും, വനിതാ തടവുകാരുടെ കുട്ടികള്‍ക്കും വിദ്യാഭ്യാസ ധനസഹായം നല്‍കി വരുന്ന പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും, 1 മുതല്‍ 5 വരെ ക്ലാസിലുള്ള കുട്ടികള്‍ക്കും പ്രതിമാസം 300 രൂപാ വീതവും 6 മുതല്‍ 10 വരെ ക്ലാസിലുള്ള കുട്ടികള്‍ക്ക് 500 രൂപാ വീതവും,…

    Read More »
  • LIFE

    ‘കനകം കാമിനി കലഹം’ തുടങ്ങി

    സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കനകം കാമിനി കലഹം ചിത്രീകരണം ആരംഭിച്ചു. നിവിന്‍ പോളി പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ഗ്രേസ് ആന്റണിയാണ് നിവിന്‍ പോളിയുടെ നായികയായി എത്തുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനായിരുന്നു രതീഷിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം. ആദ്യ ചിത്രം വാണിജ്യപരമായും കലാപരമായും മികച്ച അഭിപ്രായങ്ങള്‍ നേടിയിരുന്നു. ചിത്രത്തിലെ പ്രകടനവും പരിഗണിച്ചാണ് സുരാജ് വെഞ്ഞാറമൂടിന് ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത്. പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് കനകം കാമിനി കലഹം നിര്‍മ്മിക്കുന്നത്. രതീഷ് ബാലാകൃഷ്ണ പൊതുവാള്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് വിനോദ് ഇല്ലമ്പള്ളിയാണ്.

    Read More »
  • NEWS

    അഴിമതി പ്രോത്സാഹിപ്പിക്കുന്നതിന് സ്പീക്കര്‍ നിയമസഭാ സമിതിയെ കരുവാക്കിതില്‍ പ്രതിഷേധിച്ച് സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്

    തിരുവനന്തപുരം: സര്‍ക്കാരിന്റെ സ്വാര്‍ത്ഥ താല്പര്യം സംരക്ഷിക്കുന്നതിനും അഴിമതി പ്രോത്സാഹിപ്പിക്കുന്നതിനും നിയമസഭാ സമിതിയെ കരുവാക്കിയ സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കത്ത് നല്‍കി. ലൈഫ്മിഷന്‍ അഴിമതിയന്വേഷണവുമായി ബന്ധപ്പെട്ട്  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പദ്ധതിയുടെ രേഖകള്‍ ആവശ്യപ്പെട്ടത് നിയമസഭയുടെ അവകാശങ്ങളിന്മേലുള്ള കടന്നു കയറ്റമായി ചിത്രീകരിച്ച് ഇ.ഡി  ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം ആരായാന്‍  സഭയുടെ പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റി  തീരുമാനിച്ച സംഭവത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്. രാജ്യത്തെ ഒരു നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമാനുസൃതം ഇ.ഡി നടത്തുന്ന അന്വേഷണം നിയമസഭയുടെ അവകാശങ്ങിന്മേലുള്ള കടന്നു കയറ്റമാവുന്നതെങ്ങനെയെന്ന് മനസിലാവുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്കുള്ള കത്തില്‍ ചൂണ്ടിക്കാട്ടി. നിയമസഭാ സമിതിയുടെ അധികാര പരിധിയില്‍ വരാത്തതാണ് ഈ വിഷയം. എന്നിട്ടും ഇക്കാര്യത്തില്‍ ജെയിംസ് മാത്യൂവിന്റെ  നോട്ടീസ് ലഭിച്ചയുടന്‍ അതില്‍ പ്രഥമ ദൃഷ്ട്യാ അവകാശ ലംഘന പ്രശ്‌നം ഉള്‍ക്കൊള്ളുന്നുണ്ടോ എന്ന് പോലും പരിശോധിക്കാതെ സ്പീക്കര്‍ സമിതിക്ക് റഫര്‍ ചെയ്തതും കമ്മിറ്റി ഇക്കാര്യത്തില്‍…

    Read More »
  • NEWS

    കൊല്ലത്ത് പതിമൂന്നുകാരിയെ പീഡിപ്പിച്ച് മുത്തച്ഛന്‍

    കൊല്ലം: പതിമൂന്നുകാരിയെ മുത്തച്ഛന്‍ പീഡിപ്പിച്ചു. കൊല്ലം കടയ്ക്കലാണ് സംഭവം. പെണ്‍കുട്ടിക്ക് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പീഡനവിവരം അറിഞ്ഞത്. സംഭവത്തില്‍ കടയ്ക്കല്‍ പാങ്ങലുകാട് ഓട്ടോ ഡ്രൈവറായ 60കാരനാണ് സ്വന്തം പേരക്കുട്ടിയെ പീഡിപ്പിച്ചത്. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടി നിലവില്‍ വീട്ടുകാരുടെ സംരക്ഷണയിലാണ്.

    Read More »
  • NEWS

    പാര്‍ക്കിന്‍സണ്‍സ് രോഗം; പുടിന്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് സൂചന

    റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് സൂചന. പാര്‍ക്കിന്‍സണ്‍സ് രോഗത്തെ തുടര്‍ന്ന് ചികിത്സയിലായതിനാലാണ് സ്ഥാനമൊഴിയുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. പുടിനോട് കുടുംബം പൊതപരംഗത്ത് നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടെന്നും കാമുകി അലീന കബേവയും രണ്ട് പെണ്‍മക്കളും സ്ഥാനമൊഴിയാന്‍ പ്രേരിപ്പിച്ചെന്നുമുളള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെയാണ് പുടിന് പാര്‍ക്കിന്‍സണ്‍സ് രോഗം കണ്ടെത്തിയത്. പേനയടക്കം വസ്തുക്കള്‍ മുറുകെ പിടിക്കുമ്പോള്‍ വേദന അനുഭവപ്പെടുകയും ചലിക്കുന്നതിന് പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാര്‍ക്കിന്‍സണ്‍സ് സ്ഥിരീകരിച്ചത്.

    Read More »
Back to top button
error: