Month: November 2020
-
NEWS
വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്; ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് മക്കള്‍സെല്‍വം വിജയ് സേതുപതി. വിത്യസ്തമാര്‍ന്ന വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന പ്രിയപ്പെട്ട താരം മലയാളത്തില്‍ മാര്‍ക്കോണി മത്തായി എന്ന ജയറാം ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തിലേക്ക് വീണ്ടും ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. നവാഗതയായ ഇന്ദു വി.എസ്. സംവിധാനം ചെയ്യുന്ന 19(1)(a) എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരവിന് ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. ചിത്രത്തില്‍ നായിക നിത്യ മേനോനാണ്. കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീത സംവിധാനവും മനേഷ് മാധവന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രം തികച്ചും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുരോഗമിക്കുന്നത്. സോഷ്യല്‍-പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ എത്തുന്ന ചിത്രം നിത്യ ചെയ്യുന്ന പേരില്ലാത്ത പെണ്‍കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെയാണ് കഥ പറയുന്നത്. എന്നാല്‍ കഥ നില്‍ക്കുന്നത് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിലുമാണ്.
Read More » -
NEWS
കെ ഫോണിനെ വിടാതെ കേന്ദ്ര അന്വേഷണം
കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണിലേക്കും .ഇ ഡി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ആണ് ഇത് സംബന്ധിച്ച സൂചനകൾ ഉള്ളത് .ഇത് ആദ്യമായാണ് കെ ഫോണിന്റെ പേര് ഒരു അന്വേഷണ ഏജൻസി പരസ്യമായി ഉന്നയിക്കുന്നത് . മുഖ്യമന്ത്രിയുടെ സെക്രട്ടറി ആയിരുന്ന എം ശിവശങ്കർ ഐ എ എസ് കെ ഫോൺ വിവരങ്ങൾ സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന് ചോർത്തി എന്നാണ് ഇ ഡിയുടെ ആരോപണം .ഇ ഡി വീണ്ടെടുത്ത ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ ഇതിനു തെളിവാണെന്ന് ഇ ഡി ചൂണ്ടിക്കാട്ടുന്നു . സംസ്ഥാന ഐടി സെക്രട്ടറിയോട് ഇ ഡി ആവശ്യപ്പെട്ട നാല് പദ്ധതികളുടെ വിശദ വിവരങ്ങളിൽ കെ ഫോണിന് ആണ് പ്രാധാന്യം .കെ ഫോൺ വിഭാവനം ചെയ്തപ്പോൾ മുതൽ ശിവശങ്കർ ആണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് .പദ്ധതിയുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെയും സ്വപ്നയുടെയും ഇടപെടലുകൾ ദുരൂഹം ആണെന്നാണ് അന്വേഷണ ഏജൻസിയുടെ നിഗമനം .
Read More » -
NEWS
കോടിയേരി മാറി നിൽക്കുമോ ?സിപിഐഎം ചർച്ചയിൽ
ഇന്നും നാളെയുമായി നടക്കുന്ന സിപിഐഎം യോഗങ്ങളിൽ മാറിനിൽക്കാനുള്ള സന്നദ്ധത സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അറിയിച്ചേക്കുമെന്നു സൂചന .ആരോഗ്യനില കണക്കിലെടുത്ത് വിശ്രമത്തിനു അനുവദിക്കണമെന്നാകും അഭ്യർത്ഥന .ഇക്കാര്യത്തിൽ നിർണായക തീരുമാനം നാളെയ്ക്കകം സിപിഐഎം എടുക്കും . നേരത്തെ തന്നെ മാറിനിൽക്കാം എന്ന നിർദേശം കോടിയേരി മുന്നോട്ട് വച്ചിരുന്നു .എന്നാൽ അത് പാർട്ടി തള്ളി .സെക്രട്ടേറിയറ്റ് അംഗങ്ങൾ കൂട്ടായി ചുമതല വഹിക്കാം എന്നായിരുന്നു തീരുമാനം .എന്നാൽ പുതിയ സാഹചര്യത്തിൽ കോടിയേരിയുടെ ആവശ്യം അംഗീകരിക്കപ്പെടാൻ സാധ്യത ഏറെയാണ് . കേന്ദ്ര അന്വേഷണ ഏജൻസികൾ വളയുമ്പോൾ സർക്കാർ തന്നെ പ്രതിരോധത്തിൽ ആണ് .ഇതിനു പിന്നാലെയാണ് ബിനീഷ് കോടിയേരിയുടെ അറസ്റ്റ് ഉണ്ടാകുന്നത് .ഈ വിഷയത്തെ പരസ്യമായി ഇറങ്ങി പ്രതിരോധിക്കാൻ കോടിയേരിയുടെ ആരോഗ്യം അനുവദിക്കുന്നില്ല .സെക്രട്ടറിയായി തുടരുകയും ഊർജിത പ്രതിരോധ രംഗത്ത് നിന്ന് മാറി നിൽക്കുകയും ചെയ്താൽ അത് വേറെ വ്യാഖ്യാനങ്ങൾക്ക് വഴിവെക്കും .അത് തടയുകയാണ് ലക്‌ഷ്യം .
Read More » -
NEWS
ട്രംപിനെ കൈവിടാൻ അമേരിക്ക ,ബൈഡന് നിർണായക ലീഡ്
അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ചാഞ്ചാടുന്ന സംസ്ഥാനങ്ങൾ നിലവിലെ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ കൈവിടുമെന്ന സൂചന ശക്തം .ഇഞ്ചോടിഞ്ച് ആവേശപ്പോരാട്ടത്തിൽ വോട്ടെണ്ണിത്തീരാനുള്ള എല്ലാ സംസ്ഥാനങ്ങളും കൂടെ നിന്നാൽ പോലും ട്രംപ് അധികാരം നിലനിർത്താൻ സാധ്യതയില്ല . 2016 ൽ ട്രംപിന്റെ കൂടെ നിന്ന അഞ്ചു ചാഞ്ചാട്ട സംസ്ഥാനങ്ങൾ ആണ് ബൈഡന്റെ കൈ പിടിച്ചത് .നിലവിൽ 264 ഇലക്റ്ററൽ വോട്ടുള്ള ബൈഡനൊപ്പം 6 ഇലക്ടറൽ വോട്ടുള്ള നെവാഡ ,11 ഇലക്ടറൽ വോട്ടുള്ള അരിസോണ തുടങ്ങിയ സംസ്ഥാനങ്ങൾ നിൽക്കുമെന്നാണ് റിപ്പോർട്ട് .അങ്ങിനെയെങ്കിൽ കേവല ഭൂരിപക്ഷമായ 270 എന്ന മാന്ത്രിക സംഖ്യ ബൈഡൻ സുഖമായി കടക്കും . 538 ഇലക്ടറൽ വോട്ടുകളിൽ 270 വോട്ടുകൾ ആണ് ജയിക്കാൻ വേണ്ടത് .ട്രംപിന് 214 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് ലഭിച്ചത് .270 ലേക്ക് 56 വോട്ടിന്റെ കുറവാണു ഉള്ളത് .ലീഡ് ചെയ്യുന്ന ഏതെങ്കിലും ഒരു സംസ്ഥാനത്തിൽ വിജയിച്ചാൽ ബൈഡന് പ്രസിഡണ്ട് ആകാം . നിലവിൽ ഒപ്പത്തിനൊപ്പമുള്ള ജോർജിയയും മുന്നിലുള്ള നോർത്ത്…
Read More » -
NEWS
മുംബൈ ഇന്ത്യൻസ് ഐ പി എൽ ഫൈനലിൽ
പതിമൂന്നാമത് ഐപിഎൽ ഫൈനലിൽ എത്തുന്ന ആദ്യ ടീം ആയി മുംബൈ ഇന്ത്യൻസ് .ഡൽഹി ക്യാപിറ്റൽസിനെ മുംബൈ ഇന്ത്യൻസ് 57 റൺസിനാണ് തകർത്തത് .കഴിഞ്ഞ വർഷത്തെ കിരീട ജേതാവ് ആണ് മുംബൈ ഇന്ത്യൻസ് . ആദ്യം ബാറ്റ് ചെയ്ത മുംബൈ 201 റൺസ് വിജയലക്ഷ്യം മുന്നോട്ട് വച്ചു .നിശ്ചിത ഓവറിൽ 8 വിക്കറ്റിന് 143 റൺസ് എടുക്കാൻ മാത്രമേ ഡൽഹിയ്ക്ക് കഴിഞ്ഞുള്ളു .നാല് വിക്കറ്റ് വീഴ്ത്തിയ ബുമ്രയും അർദ്ധ സെഞ്ചുറികൾ നേടിയ ഇഷാൻ കിഷനും സൂര്യകുമാർ യാദവുമാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത് . തോറ്റെങ്കിലും ഡൽഹിയുടെ ഫൈനൽ പ്രതീക്ഷ അവസാനിച്ചിട്ടില്ല .എലിമിനേറ്ററിൽ ജയിക്കുന്ന ടീമിനോട് ഏറ്റുമുട്ടി വിജയം നേടിയാൽ ഡൽഹിയ്ക്ക് ഫൈനലിൽ മുംബൈയെ നേരിടാം .
Read More » -
NEWS
അച്ഛന്റെ പാർട്ടിയെ തള്ളി നടൻ വിജയ് ,താൻ രാഷ്ട്രീയത്തിലേക്ക് ഇല്ല
ഫാൻസ് അസോസിയേഷനെ പാർട്ടിയായി രജിസ്റ്റർ ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകി എന്ന വാർത്തയ്ക്ക് പിന്നാലെ താൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന പ്രഖ്യാപനവുമായി ഇളയ ദളപതി വിജയ് .ഇപ്പോൾ അപേക്ഷ നൽകിയിരിക്കുന്ന പാർട്ടിയുമായി തനിയ്ക്ക് ബന്ധമില്ല .തന്റെ പേരോ ചിത്രമോ ഉപയോഗിച്ചാൽ നിയമ നടപടിയെന്നും താരം മുന്നറിയിപ്പ് നൽകി . അഖിലേന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിലാണ് പാർട്ടി രജിസ്റ്റർ ചെയ്യാൻ അപേക്ഷ കൊടുത്തത് എന്നാണ് പുറത്ത് വന്ന വാർത്ത .അച്ഛൻ എസ് എ ചന്ദ്രശേഖർ ജനറൽ സെക്രട്ടറി ,’അമ്മ ശോഭ ട്രെഷറർ എന്നിങ്ങനെയാണ് ഭാരവാഹികൾ ആയി കൊടുത്തിരിക്കുന്നത് .നിലവിൽ വിജയ് ഫാൻസ് അസോസിയേഷനെ നിയന്ത്രിക്കുന്നത് സംവിധായകൻ കൂടിയായ അച്ഛൻ ചന്ദ്രശേഖറാണ് . വിജയുടെ രാഷ്ട്രീയ പ്രവേശത്തെ വീണ്ടും ചർച്ചയാക്കിയത് ചന്ദ്രശേഖർ തന്നെയാണ് .ജനം ആവശ്യപ്പെടുമ്പോൾ ഫാൻസ് അസോസിയേഷനെ പാർട്ടിയാക്കി മാറ്റും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന .ബിജെപിയിൽ ചേരുമോ എന്ന വാർത്തയ്ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു .
Read More » -
NEWS
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതൻ കൂടി കേന്ദ്ര എജൻസികളുടെ റഡാറിൽ ,സർക്കാരിനെയും സിപിഐഎമ്മിനെയും ലക്ഷ്യമിടുന്നത് 7 ഏജൻസികൾ
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതൻ കൂടി കേന്ദ്ര ഏജൻസികളുടെ റഡാറിൽ എന്ന് സൂചന .എം ശിവശങ്കറിനും സി എം രവീന്ദ്രനും പിന്നാലേയാണ് ഒരാളെ കൂടി കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്നത് .സി എം രവീന്ദ്രന്റെ മൊഴി എടുത്തതിനു ശേഷം ഇയാളുടെ മൊഴി രേഖപ്പെടുത്താൻ ആണ് കേന്ദ്ര ഏജൻസികൾ ആലോചിച്ചിരുന്നത് .എന്നാൽ രവീന്ദ്രൻ കോവിഡ് ബാധിതൻ ആയതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ഏജൻസികൾ തീരുമാനം മാറ്റുമോ എന്ന് വ്യക്തമല്ല . സ്വർണക്കടത്ത് കേസിൽ തുടങ്ങിയ അന്വേഷണം എന്നാൽ മറ്റു സ്ഥലങ്ങളിലേക്കും നീങ്ങുകയാണ് .സർക്കാരിനും സിപിഐഎമ്മിനുമെതിരെ 7 ഏജൻസികൾ ആണ് അന്വേഷണം നടത്തുന്നത് .സിബിഐ ,ഇൻകം ടാക്സ് ,ഐ ബി ,എൻസിബി ,എൻഐഎ ,കസ്റ്റംസ് ,റോ എന്നിവയുടെ അന്വേഷണങ്ങൾ ആണ് വിവിധ തലങ്ങളിൽ പുരോഗമിക്കുന്നത് . സ്വർണക്കടത്ത് കേസിലെ അന്വേഷണം മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കരനിൽ അവസാനിക്കും എന്ന് കരുതിയിടത്ത് നിന്നാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കൂടി ഇ ഡിയുടെ മുന്നിൽ…
Read More » -
NEWS
സി എം രവീന്ദ്രന് കോവിഡ് ,നാളെ ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകില്ല
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കോവിഡ് .നാളെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പിൽ സി എം രവീന്ദ്രൻ ഹാജരാകില്ല വീട്ടിൽ വിശ്രമമാണ് രവീന്ദ്രൻ . സി എം രവീന്ദ്രന് ഇ ഡി ഹാജരാകാൻ നോട്ടീസ് നല്കിയതിൽ സർക്കാരിന് ആശങ്ക ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞു .സംസ്ഥാനത്ത് ചിലർക്ക് ചില മോഹങ്ങളുണ്ട് അതിന്റെ ഭാഗമായി ചില പ്രവചനങ്ങളും നടക്കുന്നുണ്ട് .അതിൽ കഴമ്പുണ്ടെന്ന് തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു . അന്വേഷണ ഏജൻസികൾക്ക് ചിലത് അറിയാൻ ഉണ്ടാകും എന്നും അതിന്റെ ഭാഗമായി വിളിപ്പിച്ചതാകും എന്നും മുഖ്യമന്ത്രി പറഞ്ഞു .സി എം രവീന്ദ്രനെ വളരെ കാലമായി അറിയാം .പാർലമെന്ററി ഓഫീസിൽ പ്രവർത്തിച്ച വ്യക്തിയാണ് .നല്ല പരിചയം ദീഘനാളായി ഉണ്ട് .അതിനാൽ അദ്ദേഹത്തിൽ പൂർണ വിശ്വാസം ഉണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി .
Read More » -
കേന്ദ്ര ഏജൻസികൾക്കെതിരേ പിണറായി ,വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നു
സംസ്ഥാന സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .വിവാദങ്ങൾക്ക് പിന്നാലെ പോകാൻ അല്ല സർക്കാരിന് താല്പര്യം .വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയാണ് ലക്‌ഷ്യം . വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയാണ് കേന്ദ്ര ഏജൻസികളുടെ ലക്ഷ്യം .എന്നാൽ ഏറ്റെടുത്തിരിക്കുന്ന വികസന പ്രവർത്തനങ്ങളിൽ നിന്ന് പുറകോട്ട് പോകാൻ ഇല്ല .നാടിന്റെ വികസനം തുരങ്കം വെയ്ക്കാൻ രാഷ്ട്രീയം കളിക്കുകയാണ് ചിലരെന്നും മുഖ്യമന്ത്രി പറഞ്ഞു . ബിനീഷ് കോടിയേരിക്കെതിരെയുള്ള അന്വേഷണം വ്യക്തിപരമാണ് .ഇ ഡിയുടെ വീട് റെയ്ഡ് ചെയ്യൽ സംബന്ധിച്ച് കുടുംബത്തിന് പരാതിയുണ്ടെങ്കിൽ നേരിടാം .മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇ ഡി വിളിപ്പിച്ചതിൽ ആശങ്ക ഇല്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി .
Read More » -
NEWS
നന്ദന ഷാജു ” Std. X-E 99 Batch “
പ്രശസ്ത താരദമ്പതികളായ ഷാജു ശ്രീധര്‍-ചാന്ദിനിയുടെ മകള്‍ നന്ദന ഷാജു നായികയാവുന്ന ചിത്രമാണ് ” Std.X-E 99 Batch “. ജോഷി ജോണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇന്ന് ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ച് നടന്നു. മിനി മാത്യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിനി മാത്യു ,ഡേവിഡ് ജോണ്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നോയല്‍ ഗീവര്‍ഗ്ഗീസ്,സലീംകുമാര്‍,കിച്ചു ടെല്ലസ്,കോട്ടയം നസീര്‍,ചെമ്പില്‍ അശോകന്‍,ബിറ്റോ ഡേവീസ്, ശ്രീജിത്ത്പെരുമന, സുജിത്, അനീഷ്, അസ്ഹര്‍, അനീഷ് ഗോപാല്‍,ചിനു കരുവിള,ഗീതി സംഗീത എന്നിവരാണ് മറ്റു താരങ്ങള്‍. ഛായാഗ്രഹണം മധേഷ് നിര്‍വ്വഹിക്കുന്നു. രഞ്ജിത്ത് ചിറ്റാഡേ എഴുതിയ വരികള്‍ക്ക് അരുണ്‍ രാജ് സംഗീതം പകരുന്നു.കോ പ്രൊഡ്യൂസര്‍-മധേഷ്,സെല്‍വ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ബിനോയ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് പറവൂര്‍,കല-കോയാസ്, മേക്കപ്പ്-ലിബിന്‍ മോഹനന്‍,വസ്ത്രാലങ്കാരം-അയ്യപ്പന്‍ ആര്‍ നാഥ്,സ്റ്റില്‍സ്-ശ്രീനി മഞ്ചേരി,പരസ്യക്കല-മനു ഡാന്‍വിസി, എഡിറ്റര്‍-ഷാജു വി ഷാജി, അസോസിയേറ്റ് ഡയറക്ടര്‍-സിജോ ജോസഫ്,പ്രൊജക്റ്റ് കോ ഒാര്‍ഡിനേറ്റര്‍-രാജീവ് എസ്,സൗണ്ട്-രഞ്ജു രാജ് മാത്യു. നവംബര്‍ 26ന് കോട്ടയത്ത് ചിത്രീകരണം ആരംഭിക്കുന്നു.
Read More »