അതിർത്തിതർക്കം; ഇന്ത്യാ–ചൈന ചർച്ച ഇന്ന്, നിര്‍ണായകം
ലഡാക്ക്: അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യ-ചൈന കോര്‍ കമാന്‍ഡര്‍മാരുടെ ചര്‍ച്ച ഇന്ന്. യഥാര്‍ഥ നിയന്ത്രണരേഖയിലെ ചുഷൂളില്‍ നടക്കുന്ന ചര്‍ച്ചയില്‍ ലഫ്റ്റ്‌നന്റ് ജനറല്‍മാരായ ഹരീന്ദര്‍ സിങ്, ഇന്ത്യന്‍ സംഘത്തെ നയിക്കുന്ന മലയാളിയായ ലഫ്റ്റന്റ് ജനറല്‍ പി.ജി.കെ. മേനോന്‍ എന്നിവര്‍ പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയ പ്രതിനിധി ജോയ്ന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവയും ചര്‍ച്ചയില്‍ പങ്കെടുക്കും.
സൈനികതലത്തിലെ ഏഴാമത്തെ ചര്‍ച്ചയാണിത്. ഇതിന് മുന്‍പ് നടന്ന ചര്‍ച്ചകളിലൊന്നും പ്രശ്‌നം പരിഹരിച്ചിരുന്നില്ല. ഇരുപക്ഷത്തെയും സൈനിക പിന്മാറ്റമാണ് ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം. അതേസമയയം, സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ചൈന ആദ്യം പിന്‍മാറണമെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.
ചര്‍ച്ച ഇന്നും പരാജയപ്പെട്ടാല്‍ മൈനസ് 40 ഡിഗ്രി താപനില വരെ താഴുന്ന അതിശൈത്യത്തിലും സൈനികര്‍ക്ക് അതിര്‍ത്തിയില്‍ നിലയുറപ്പിക്കേണ്ടി വരും.