NEWS

ഡല്‍ഹിയില്‍ മാസ് ധരിക്കാത്തവര്‍ക്ക് ഇനി 2000 രൂപ പിഴ

ല്‍ഹിയില്‍ മാസ് ധരിക്കാത്തവര്‍ക്ക് പിഴ ഉയര്‍ത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 500ല്‍ നിന്ന് 2000 രൂപയാണ് ഉയര്‍ത്തിയത്.

ഡല്‍ഹിയിലെ എല്ലാ പൊതുസ്ഥലങ്ങളിലും മാസ്‌കുകള്‍ വിതരണം ചെയ്യാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സന്നദ്ധ സംഘടനകളോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Signature-ad

മാസ്‌ക് ധരിക്കുന്നതില്‍ പലരും അശ്രദ്ധ കാണിക്കുന്നുവെന്നും ദീപാവലി ആഘോഷവേളയില്‍ പലരും മാസ്‌ക് ധരിക്കുകയോ ഷോപ്പിങ് നടത്തുമ്പോള്‍ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ബുധനാഴ്ച പുതിയതായി 7486 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഡല്‍ഹിയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 131 പേര്‍ രോഗം ബാധിച്ച് മരിച്ചതോടെ 131 കോവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണസംഖ്യ 7943 ആയി ഉയര്‍ന്നു.

Back to top button
error: