NEWS
പാലാരിവട്ടം പാലം അഴിമതി; കണ്‍സള്‍ട്ടന്‍സി ഉടമ അറസ്റ്റില്‍
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിലെ കണ്‍സള്‍ട്ടന്‍സി ഉടമ അറസ്റ്റില്‍. നാഗേഷ് കണ്‍സള്‍ട്ടന്‍സി ഉടമ വിവി നാഗേഷാണ് അറസ്റ്റിലായത്.
ഇന്നലെ മുതല്‍ നാഗേഷിനെ വിജിലന്‍ കോട്ടയത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. നാഗേഷിനെ ഇന്ന് തന്നെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്ഡ ഹാജരാക്കും. സീനിയര്‍ കണ്‍സള്‍ട്ടന്റ് മഞ്ജുനാഥിനെ വിജിലന്‍സ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
17 ലക്ഷം രൂപയാണ് നാഗേഷ് കണ്‍സള്‍ട്ടന്‍സി പാലത്തിന്റെ രൂപകല്‍പ്പനയ്ക്കായി കൈപ്പറ്റിയത്. പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം അതിന്റെ രൂപകല്‍പ്പനയാണെന്ന് വിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പദ്ധതിയുടെ രൂപകല്‍പനയിലെ അഴിമതിയും മറ്റും വിജിലന്‍സ് അന്വേഷണ പരിധിയിലേക്ക് കൊണ്ടുവന്നത്.