NEWS

രാഷ്ട്രീയ പ്രതികാരവുമായി മുന്നോട്ടു പോയാല്‍ സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടി വരും:  രമേശ് ചെന്നിത്തല

തിരുവനന്തപുരം: അറസ്റ്റ് കൊണ്ടും കള്ളക്കേസുകൊ ണ്ടും യു ഡി എഫിനെ തകര്‍ക്കാമെന്ന് ഈ സര്‍ക്കാര്‍ വിചാരിക്കേണ്ടന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണം നടത്തുന്നതില്‍ ആര്‍ക്കും പരാതിയില്ല. എന്നാല്‍  തദ്ദേശ സ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് നോമിനേഷന്‍ കൊടുക്കുന്ന സമയത്ത് രാഷ്ട്രീയ പ്രേരിതമായി നടത്തിയ അറസ്റ്റിനെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്. ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രതികാരവുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെങ്കില്‍ സര്‍ക്കാര്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വിജിലന്‍സ് ഉദ്യേഗസ്ഥരില്‍ സമ്മര്‍ദ്ധം ചെലുത്തി അറസ്റ്റ് ചെയ്യാനും കള്ളക്കേസെടുക്കാനും മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെടുകയാണ്.  ഇത്തരത്തില്‍ കള്ളക്കേസുകൊണ്ട് യു ഡി എഫിനെ  തര്‍ക്കാരമെന്നാണ് ഇടതു മുന്നണിയും സര്‍ക്കാരും ആഗ്രഹിക്കുന്നതെങ്കില്‍ അത് കയ്യില്‍ വച്ചാല്‍ മതി.  സര്‍ക്കാരിന്റെ അഴിമതിക്കഥകളും കൊള്ളകളും കൂടുതല്‍ ശക്തിയോടെ  പ്രതിപക്ഷം പുറത്ത് കൊണ്ടുവരും.  കൂടുതല്‍ ശക്തിയോടെ സര്‍ക്കാരിനെതിരായ പോരാട്ടം  പ്രതിപക്ഷം നയിക്കുകയും ചെയ്യും. പാര്‍ട്ടി സെക്രട്ടറിയായിയിരുന്ന   ആളുടെ  മകന്‍ മയക്ക് മരുന്ന് കള്ളക്കടത്ത് കേസില്‍  ജയിലില്‍ പോയ സംഭവത്തിലും, സ്വര്‍ണ്ണക്കള്ളക്കടത്തിലും മുഖം നഷ്ടപ്പെട്ട സി പി എമ്മും സര്‍ക്കാരും  ഇതില്‍ നിന്നെല്ലാം ശ്രദ്ധ തിരിച്ച് വിടാന്‍ വേണ്ടിയാണ്  യു ഡി എഫ് നേതാക്കള്‍ക്കെതിരെ അറസ്റ്റും  കള്ളക്കേസുകളും ചുമത്തുന്നത്.  

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളും മുഖ്യമന്ത്രിയും തമ്മിലുള്ള ഗാഡമായ ബന്ധത്തിന്റെ തെളിവാണ്   സ്വപ്നാ  സുരേഷിന്റെ പുറത്ത് വന്ന ഫോണ്‍ സംഭാഷണം. ശിവശങ്കരനും ഇത് തന്നെ പറഞ്ഞത്. ശിവശങ്കരനും സ്വപ്‌നാ സുരേഷും മുഖ്യമന്ത്രിയെയും മുഖ്യമന്ത്രി ഇവരെയും സംരക്ഷിക്കാന്‍  ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വപ്‌ന സുരഷിനെ അറസ്റ്റ് ചെയ്യാന്‍ പോയപ്പോഴും ഇത്തരത്തിലൊരു ശബ്ദരേഖ പുറത്ത് വന്നിരുന്നു. അന്നും സര്‍ക്കാരിനെ സംരക്ഷിക്കാനാണ് അവര്‍ ശ്രമിച്ചത്. സ്വപ്‌നാ  സുരേഷും ശിവശങ്കരനും നിരന്തരമായി സര്‍ക്കാരിനെ    സംരക്ഷിക്കുകയാണ്. അവര്‍ക്കെതിരെ ഒന്നും പറയാതെ മുഖ്യമന്ത്രിയും അവരെ സംരക്ഷിക്കുന്നു. ഇതിന്റെ അര്‍ത്ഥം എല്ലാവര്‍ക്കും മനസിലാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
 
സി എ ജി റിപ്പോര്‍ട്ട്  പുറത്ത് വിട്ട സംഭവത്തില്‍ ധനകാര്യമന്ത്രി തോമസ് ഐസ്‌ക് സ്വയം അപഹാസ്യനായിരിക്കുകയാണെന്നും ചട്ടലംഘനത്തിന് സ്പീക്കര്‍ അദ്ദേഹത്തിനെതിരെ  നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Back to top button
error: