NEWS

ബിഹാര്‍ വിദ്യാഭ്യാസമന്ത്രി രാജിവെച്ചു

ബിഹാര്‍ വിദ്യാഭ്യാസമന്ത്രി രാജിവെച്ചു. മന്ത്രി മേവ്‌ലാല്‍ ചൗധരിയാണ് രാജിവെച്ചത്.

അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മേവ്‌ലാലിനെതിരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു ഇതിന് പിന്നാലെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ രാജി.

Signature-ad

ഭഗല്‍പുര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരിക്കേ അനധികൃത നിയമനങ്ങള്‍ നടത്തി അസി. പ്രൊഫസറെയും ജൂനിയര്‍ സയന്റിസ്റ്റിനെയും നിയമിച്ചെന്നായിരുന്നു മേവ്ലാലിനെതിരായ ആരോപണം. ഈ സംഭവത്തില്‍ മേവ്ലാലിനെ നേരത്തെ ജെ.ഡി.യുവില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു.

ജെ.ഡി.യു അംഗമായ മേവ്ലാല്‍ ചൗധരി താരാപുര്‍ മണ്ഡലത്തില്‍നിന്നാണ് നിയമസഭയിലെത്തിയത്. പിന്നീട് നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കുകയും ചെയ്തു.

Back to top button
error: