Month: November 2020

  • LIFE

    കോവിഡ് നിരോധനം നീക്കി ,ബ്രിട്ടനിൽ ഇനി കേരള നഴ്‌സുമാർക്ക് ചാകര

    കോവിഡിനെ തുടർന്ന് നിർത്തിവച്ച നഴ്സിങ് റിക്രൂട്ട്മെന്റ് പുനരാരംഭിയ്ക്കാൻ ബ്രിട്ടീഷ് സർക്കാരിൻറെ പച്ചക്കൊടി .നവംബർ -ഡിസംബർ മാസങ്ങളിൽ അതിവേഗ നിയമനത്തിനൊരുങ്ങുകയാണ് ബ്രിട്ടീഷ് അധികൃതർ .ഐ ഇ എൽ ടി എസ് റേറ്റിംഗ് 6 .5 ഉം ബാക്കി 3 വിഷയങ്ങളിൽ 7 സ്‌കോർ ഉള്ളവർക്കും ഒ ഇ ടി റൈറ്റിങ് സി പ്ലസും ബാക്കി വിഷയങ്ങളിൽ ബിയും ഉള്ളവർക്കും അഭിമുഖം പാസായാൽ ജോലി ലഭിക്കും .വീഡിയോ കോൺഫറൻസിങ്ങിലൂടെ ആണ് അഭിമുഖം . നവംബർ, ഡിസംബർ മാസങ്ങളിൽ നടപടികൾ പൂർത്തിയാക്കി ജനുവരി ,ഫെബ്രുവരി മാസങ്ങളിൽ യു കെയിലേക്ക് കൊണ്ടുപോകാൻ ആണ് നടപടി .മികച്ച ശമ്പളവും ആനുകൂല്യങ്ങളുമാണ് വാഗ്ദാനം .കോവിഡിനെ തുടർന്നുണ്ടായ സ്റ്റാഫ് കുറവ് പരിഹരിക്കാൻ ആണ് അതിവേഗ നടപടികൾ . സിസിയു ,ഐസിയു ,എൻഐസിയു ,തിയ്യേറ്റർ നഴ്സസ് ,പീഡിയാട്രിക് വിഭാഗങ്ങളിൽ കൂടി നിയമനമുണ്ട് .280 ലക്ഷം പൗണ്ട് ആണ് ബ്രിട്ടൺ ഇതിനായി മാറ്റിവെക്കുന്നത് .

    Read More »
  • NEWS

    ലക്‌ഷ്യം മുഖ്യമന്ത്രിയെന്ന പ്രചാരണവുമായി സിപിഎം ,മൗനം തുടർന്ന് അന്വേഷണ ഏജൻസികൾ

    സ്വപ്ന സുരേഷിന്റെതെന്ന് പറയപ്പെടുന്ന ശബ്ദരേഖ മുൻനിർത്തി പ്രതിരോധം ചമയ്ക്കുകയാണ് സിപിഎം .മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ ഏജൻസി നിർബന്ധിച്ചുവെന്നാണ് ശബ്ദരേഖയിൽ പറയുന്നത് .ഇതാണ് അന്വേഷണ ഏജൻസികളുടെ ലക്‌ഷ്യം മുഖ്യമന്ത്രിയാണ് എന്ന പ്രചാരണവുമായി സിപിഎം രംഗത്തിറങ്ങാൻ കാരണം .ഇതുവരെ അങ്ങിനെ ഒരു ആരോപണം സിപിഐഎം ഉയർത്തിയിരുന്നില്ല . വികസന പ്രവർത്തങ്ങൾ അട്ടിമറിക്കാൻ അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നുവെന്ന ആരോപണമാണ് സിപിഎം ഇതുവരെ ഉയർത്തിയത് .എന്നാൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ പാർട്ടി അപകടം മണത്തു . ഇതിനു പിന്നാലെ അന്വേഷണം രാഷ്ട്രീയ പ്രേരിതം ആണെന്നും നേതാക്കളുടെ പേര് പറയാൻ അന്വേഷണ ഏജൻസി നിർബന്ധിക്കുന്നുണ്ടെന്നും ശിവശങ്കരൻ വെളിപ്പെടുത്തി .തൊട്ടു പിന്നാലെയാണ് സ്വപ്നയുടേത് എന്ന പേരിൽ ഒരു ശബ്ദരേഖ പുറത്ത് വരുന്നത് .ഇത് രണ്ടും വച്ച് ഏജൻസികളെ പ്രതിരോധിക്കുക എന്ന രാഷ്ട്രീയ തന്ത്രം ആണ് സിപിഎം ഇപ്പോൾ പയറ്റുന്നത് . സർക്കാരിന്റെ പ്രധാന പദ്ധതികൾക്ക് കരാർ നല്കിയതിലാണ് അന്വേഷണ…

    Read More »
  • LIFE

    തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ വിജ്ഞാപനമായി

    തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ വിജ്ഞാപനമായി.കൊവിഡ് രോഗികൾക്ക് ബൂത്തിൽ നേരിട്ട് എത്തി വോട്ടു ചെയ്യാൻ സംവിധാനം ഒരുക്കും.വോട്ടെടുപ്പിന്റെ അവസാന ഒരു മണിക്കൂറാണ് ഇതിനായി മാറ്റിവെക്കുക. അഞ്ച് മണി മുതൽ ആറു മണി വരെ രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും ബൂത്തിൽ എത്താം തപാൽ വോട്ട് വേണ്ടവർക്ക് അതിനുള്ള സൗകര്യവും നൽകും

    Read More »
  • NEWS

    ശബ്ദ സന്ദേശം തന്റെത് ആണോ എന്നുറപ്പില്ല ,സ്വപ്ന ഒഴിയുന്നു

    പുറത്ത് വന്ന ശബ്ദ സന്ദേശത്തിനു തന്റെ ശബ്ദവുമായി സാമ്യം ഉണ്ടെങ്കിലും തന്റേത് തന്നെയാണോ ശബ്ദം എന്ന് ഉറപ്പ് പറയാൻ ആകില്ല എന്ന് സ്വപ്ന സുരേഷ് .ഡി ഐ ജി അജയകുമാറിന് നൽകിയ മൊഴിയിലാണ് സ്വപ്ന ഇക്കാര്യം പറയുന്നത് .ശാരീരിക -മാനസിക അവസ്ഥ മോശം ആയിരുന്നതിനാൽ ഇപ്പോൾ ഒന്നും ഓർമ ഇല്ലെന്നാണ് സ്വപ്നയുടെ വിശദീകരണം .ശബ്ദസന്ദേശം കൃത്രിമമാണോ എന്ന് പരിശോധിക്കണമെന്ന് ഡി ഐ ജിയുടെ റിപ്പോർട്ടിൽ പറയുന്നു . സൈബർ സെൽ ഇക്കാര്യം പരിശോധിക്കണം എന്നാവശ്യപ്പെട്ട് ജയിൽ ഡി ജി പി ഋഷിരാജ് സിങ് ഡി ജി പി ലോക്നാഥ് ബെഹ്റയ്ക്ക് കത്ത് നൽകി .ശബ്ദ സന്ദേശം ആര് എവിടെ വച്ച് റെക്കോർഡ് ചെയ്തു എന്നത് കണ്ടെത്തണം എന്നതാണ് ആവശ്യം . ശബ്ദസന്ദേശം തന്റേത് ആണോ എന്ന് ഉറപ്പില്ലെന്നു സ്വപ്ന പറയാൻ കാരണം ഭാഷ ആണെന്ന് സ്വപ്ന പറഞ്ഞതായി ഡി ഐ ജി രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട് .മലയാളം പഠിച്ചിട്ടില്ലാത്തതിനാൽ താൻ കൂടുതലും…

    Read More »
  • NEWS

    പത്താം തിയ്യതിയിലെ ചോദ്യം ചെയ്യലിന് തുടർച്ചയുമായി ഇ ഡി ,ഇനി കളി വേറെ

    സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .പത്താം തിയ്യതിയിലെ ചോദ്യം ചെയ്യലിന്റെ തുടർച്ച ആയാണ് ചോദ്യം ചെയ്യൽ .കസ്റ്റഡിയിൽ വാങ്ങണോ ജയിലിൽ കാണണോ എന്ന കാര്യത്തിൽ ഇ ഡി ഇതുവരെ തീരുമാനം എടുത്തിട്ടില്ല . പത്താം തിയ്യതിയിലെ ചോദ്യം ചെയ്യലിൽ ഇ ഡിയോട് സ്വപ്ന നിർണായക വിവരങ്ങൾ പറഞ്ഞിരുന്നു .ശിവശങ്കറുമായുള്ള വാട്സാപ്പ് സന്ദേശങ്ങൾ നിരത്തി ചോദ്യം ചെയ്തപ്പോൾ ആണ് സ്വപ്ന പുതിയ കാര്യങ്ങൾ പറഞ്ഞത് .ഇതെല്ലം പറയാൻ തനിക്ക് ഭയമാണ് എന്ന ആമുഖത്തോടെയാണ് സ്വപ്ന ഇത് പറഞ്ഞതെന്നാണ് റിപ്പോർട്ട് . കള്ളപ്പണം വെളുപ്പിക്കൽ നിയമം സെക്ഷൻ 50 പ്രകാരമായിരുന്നു ചോദ്യം ചെയ്യൽ .മൊഴിയെടുക്കലിന് സിവിൽ കോടതിയുടെ പരിരക്ഷ ഉള്ളതിനാൽ ഇനി മൊഴി മാറ്റാൻ ആവില്ല എന്ന പ്രത്യേകതയും ഉണ്ട് .സ്വപ്നയുടേതായി പുറത്ത് വന്ന ശബ്ദരേഖ ഇ ഡി പരിശോധിച്ചു .ഇതിൽ ഇ ഡിയെ കുറിച്ച് പറയുന്നില്ല .എന്നാൽ ശബ്ദരേഖ പുറത്ത് വിട്ട വെബ് പോർട്ടലിന്റെ റിപ്പോർട്ടർ ആണ് ഇക്കാര്യം സൂചിപ്പിക്കുന്നത്…

    Read More »
  • സ്വപ്നയുടെ ശബ്ദരേഖ ,കേന്ദ്ര ഏജൻസികൾ അന്വേഷണത്തിൽ ,സ്വപ്ന പറയുമ്പോൾ മൂളുന്ന പുരുഷൻ ആര് ?

    അന്വേഷണ ഏജൻസികൾ കോടതിയിൽ നൽകിയ മൊഴി ഏറ്റു പറഞ്ഞാൽ കേസിൽ മാപ്പുസാക്ഷിയാക്കാം എന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖയെ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു .ശിവശങ്കരനൊപ്പം യു എ യിൽ പോയി സി എമ്മിന് വേണ്ടി ഫിനാൻഷ്യൽ നെഗോസിയേഷൻസ് നടത്തി എന്ന് പറയാൻ നിർദേശം ലഭിച്ചു എന്നാണ് സന്ദേശത്തിൽ പറയുന്നത് . കസ്റ്റംസ് ,എൻ ഐ എ ,ഇ ഡി ഇവയിൽ ഏത് അന്വേഷണ ഏജൻസിയെ കുറിച്ചാണ് പറയുന്നത് എന്ന് വ്യക്തമല്ല .സ്വപ്ന പറയുമ്പോൾ ഒരു പുരുഷ ശബ്ദം മൂളുന്നത് കേൾക്കാം .നേരിട്ട് സംസാരിക്കുമ്പോൾ റെക്കോർഡ് ചെയ്തത് ആകാൻ ആണ് സാധ്യത എന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം . ഏറ്റവും അടുപ്പമുള്ള ഒരാളോട് സംസാരിക്കുന്ന രീതിയിൽ ആണ് സംസാരം .തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ വച്ചല്ല ശബ്ദം റെക്കോർഡ് ചെയ്തത് എന്നാണ് നിഗമനം .എറണാംകുളം ജില്ലാ ജയിലിൽ വെച്ചോ കോടതിയിൽ കൊണ്ട് വന്നപ്പോൾ നേരിട്ടോ ശബ്ദം റെക്കോർഡ് ചെയ്തത് ആകാനാണ് സാധ്യത എന്നാണ്…

    Read More »
  • NEWS

    തദ്ദേശ തെരഞ്ഞെടുപ്പ്: ആകെ പത്രികകൾ 14,416

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിനായി തിരുവനന്തപുരം ജില്ലയിൽ ലഭിച്ചത് 14,416 നാമനിർദേശ പത്രികകൾ. ഈ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നു (20 നവംബർ) നടക്കും. ആകെ പത്രികകളിൽ 10,772 എണ്ണവും ഗ്രാമ പഞ്ചായത്ത് വാർഡുകളിലാണ്. ബ്ലോക്ക് പഞ്ചായത്തിൽ 1,160 ഉം ജില്ലാ പഞ്ചായത്തിൽ 232 ഉം പത്രികകൾ ലഭിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ ഡിവിഷനുകളിലേക്ക് 1,034 പത്രികകളാണു സമർപ്പിക്കപ്പെട്ടത്. മുനിസിപ്പാലിറ്റികളിൽ 1,218 പത്രികകൾ ലഭിച്ചു. നാമനിർദേശ പത്രികാ സമർപ്പണത്തിന്റെ അവസാന ദിനമായ ഇന്നലെയാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പത്രികകൾ ലഭിച്ചത്. 5348 എണ്ണം. ഗ്രാമ പഞ്ചായത്ത് – 3,876, ബ്ലോക്ക് പഞ്ചായത്ത് – 481, ജില്ലാ പഞ്ചായത്ത് – 105, കോർപ്പറേഷൻ – 417, മുനിസിപ്പാലിറ്റികൾ – 469 എന്നിങ്ങനെയാണു തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിലുള്ള കണക്കുകൾ.

    Read More »
  • NEWS

    സിപിഐഎം എന്നെ ഊരുവിലക്കുമോ 51 വെട്ടുവെട്ടുമോ എന്നറിയില്ല, ചർച്ചാ ബഹിഷ്കരണത്തെ കുറിച്ച് അഡ്വ. ജയശങ്കർ

    ഏഷ്യാനെറ്റ് ചർച്ചയിൽ തന്നെ ബഹിഷ്‌കരിച്ച സിപിഐഎം നിലപാടിനെതിരെ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ രംഗത്ത്. തന്നെ ഊര് വിലക്കുമോ 51 വെട്ട് വെട്ടുമോ എന്നറിയില്ലെന്നു അഡ്വ. ജയശങ്കർ NewsThen- നോട്‌ പ്രതികരിച്ചു. https://youtu.be/36A9073WHL0

    Read More »
  • NEWS

    ഇഡി മേധാവിയുടെ കാലാവധി നീട്ടിയത് ദുരുദ്ദേശ്യത്തോടെ: പ്രശാന്ത് ഭൂഷണ്‍

    നിയമം ലംഘിച്ച് മോഡിസര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെ‌ന്റ് ഡയറക്‌ടറേറ്റ് (ഇഡി) മേധാവി എസ് കെ മിശ്രയുടെ സേവനകാലാവധി നീട്ടിനല്‍കിയത് രാഷ്ട്രീയദുരുദ്ദേശ്യത്തോടെയാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ഇഡിയുടെ പ്രവര്‍ത്തനത്തെ പൂര്‍ണമായും രാഷ്ട്രീയവല്‍ക്കരിച്ചതില്‍ പ്രധാന പങ്ക് മിശ്രയ്ക്കുണ്ട്. ഒട്ടേറെ പ്രതിപക്ഷനേതാക്കളെ കേസില്‍പെടുത്താന്‍ ഇഡിയെ ഉപകരണമാക്കിയതില്‍ മിശ്ര വ്യക്തിപരമായി വലിയ പങ്ക് വഹിച്ചു. കേന്ദ്ര വിജിലന്‍സ് കമീഷന്‍(സിവിസി) നിയമം ലംഘിച്ചാണ് മിശ്രയുടെ സേവനകാലാവധി നീട്ടിയത്. രണ്ട് വര്‍ഷത്തേയ്ക്കാണ് അദ്ദേഹത്തെ ആദ്യം നിയമിച്ചത്. രണ്ട് വര്‍ഷമോ വിരമിക്കല്‍പ്രായം വരെയോ ആണ് സിവിസി നിയമപ്രകാരം ഇഡി ഡയറക്ടറുടെ സേവനകാലാവധി. മിശ്രയുടെ കാര്യത്തില്‍ വിരമിക്കല്‍പ്രായം കഴിഞ്ഞു. ഇഡി ഡയറക്ടറായി രണ്ട് വര്‍ഷം പിന്നിട്ടു. തുടക്കത്തില്‍ രണ്ട് വര്‍ഷത്തേയ്ക്ക് നിയമിച്ച മിശ്രയുടെ കാലാവധി ഇപ്പോള്‍ മുന്‍കാല പ്രാബല്യത്തോടെ മൂന്ന് വര്‍ഷമാക്കി. തികച്ചും നിയമവിരുദ്ധമായ ഈ നടപടിയെ കോടതിയില്‍ ചോദ്യംചെയ്യാന്‍ കഴിയുമെന്നും പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു

    Read More »
  • NEWS

    സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം 338, കണ്ണൂര്‍ 337, ഇടുക്കി 276, പത്തനംതിട്ട 200, കാസര്‍ഗോഡ് 145, വയനാട് 114 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,017 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.54 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 56,88,651 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ഗോമതി അമ്മാള്‍ (98), വെങ്ങാനൂര്‍ സ്വദേശി സുരേഷ് കുമാര്‍ (56), തൊളിക്കോട് സ്വദേശി അസ്മ ബീവി (75), ആലപ്പുഴ കാഞ്ഞിരത്തറ സ്വദേശി മന്ദാകിനി (90), കോട്ടയം ചിങ്ങവനം…

    Read More »
Back to top button
error: