Month: November 2020
-
LIFE
മുഖ്യമന്ത്രിയ്ക്ക് നല്കാൻ ആകുന്നത് ഉറപ്പു മാത്രം ,പോലീസ് നിയമ ഭേദഗതി സിപിഎം പ്രഖ്യാപിത നയം തള്ളുന്നത്
സൈബർ ആക്രമങ്ങൾ തടയാൻ നിയമപരമായ നടപടികൾ ഉണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ വാക്കുകൾ കൈയ്യടിയോടെ സ്വീകരിക്കപ്പെട്ടു .എന്നാൽ ആ പ്രഖ്യാപനത്തിന്റെ ചുവടു പിടിച്ച് കൊണ്ടുവന്ന ഓർഡിനൻസ് വെളുക്കാൻ തേച്ചത് പാണ്ടായ പോലെ ആയി . മാധ്യമങ്ങളെ അടക്കം കേസിന്റെ പരിധിയിൽ ആക്കിയ പോലീസ് നിയമ ഭേദഗതിയുടെ ഉദ്ദേശ ശുദ്ധിയാണ് ചോദ്യം ചെയ്യപ്പെടുന്നത് .സിപിഎം പോളിറ്റ് ബ്യൂറോയുടെ പ്രഖ്യാപിത നിലപാടിനെ തള്ളുന്നതാണ് പുതിയ നിയമ ഭേദഗതി .പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി നിയമം ദുരുപയോഗം ചെയ്യില്ലെന്ന പ്രസ്‍താവനയുമായി രംഗത്തെത്തി എങ്കിലും അത് പ്രസ്താവന മാത്രമായി നിലകൊള്ളുകയാണ് . ഏറെ ദുരുപയോഗം ചെയ്യാൻ സാധ്യത ഉള്ളതും പൊലീസിന് ഇല്ലാത്ത അധികാരം നൽകുന്നതുമാണ് പുതിയ ഭേദഗതി .ഒരാളുടെ മനസിന് വിഷമം വന്നാൽ വർത്തയ്ക്കും അത് നൽകിയ മാധ്യമ സ്ഥാപനത്തിനും എതിരെ സ്വമേധയാ കേസ് എടുക്കാൻ വഴിയൊരുക്കുന്നതാണ് പുതിയ ഭേദഗതി .വാർത്തയിൽ പരാമർശിക്കപ്പെട്ടയാൾ പരാതിക്കാരൻ ആവണമെന്ന നിർബന്ധവുമില്ല . ഡിജിറ്റൽ മാധ്യമങ്ങളെ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിനു കീഴിൽ ആക്കിയ…
Read More » -
NEWS
പോലീസ് നിയമ ഭേദഗതി ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാവും ,പിൻവലിക്കണമെന്ന് സുനിൽ പി ഇളയിടം
സൈബർ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായി പോലീസ് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി (118 -A) ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുന്ന ഒന്നാണെന്ന് വാഗ്മിയും ചിന്തകനുമായ സുനിൽ പി ഇളയിടം .ഭേദഗതി ഉടൻ പിൻവലിക്കണമെന്ന് സുനിൽ പി ഇളയിടം ഫേസ്ബുക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു . സുനിൽ പി ഇളയിടത്തിന്റെ ഫേസ്ബുക് കുറിപ്പ് – സൈബർ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായി പോലീസ് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി (118 -A) ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുന്ന ഒന്നാണ്. നിശ്ചയമായും ആളുകളുടെ സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതാണ്., സാമൂഹ്യമാധ്യമങ്ങളിലെ അത്യന്തം ഹീനമായ അധിക്ഷേപങ്ങൾ തടയേണ്ടത് അനിവാര്യവും അതിനായുള്ള നിയമനിർമ്മാണം സ്വാഗതാർഹവുമാണ്. എന്നാൽ , അതിനായുള്ള നടപടികൾ അഭിപ്രായസ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്ന നിലയിലാവരുത്. പുതിയ ഭേദഗതിയിൽ അത്തരത്തിൽ ദുരുപയോഗം ചെയ്യാവുന്നതും വിപരീതഫലം ഉളവാക്കാവുന്നതുമായ വ്യവസ്ഥകളുണ്ട്. അത് പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ സർക്കാർ തയ്യാറാകണം.
Read More » -
NEWS
കടുവയുടെ ജഡത്തിനരികെ രണ്ട് കുഞ്ഞുങ്ങൾ
മൈസുരുവിൽ പെൺകടുവയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് രണ്ട് കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തി .പത്തു ദിവസം മാത്രം പ്രായമുള്ളതാണ് കുഞ്ഞുങ്ങൾ .കുഞ്ഞുങ്ങളെ വനംവകുപ്പിന്റെ സംരക്ഷണയിൽ ആക്കി . മുതുമലൈ കടുവ സങ്കേത പരിധിയിലെ സിങ്കര റേഞ്ചിലാണ് സംഭവം .ബന്ദിപ്പൂർ സങ്കേതത്തിന്റെ അതിർത്തിയും ഇതിനടുത്താണ് . വെള്ളിയാഴ്ച വൈകീട്ടാണ് പെൺകടുവയുടെ മൃതദേഹം കണ്ടെത്തുന്നത് .പിറ്റേന്ന് പുലർച്ചെ പോസ്റ്റ്‌മോർട്ടത്തിനായി എത്തുമ്പോൾ കടുവക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കുകയായിരുന്നു .തുടർന്ന് നടത്തിയ തിരച്ചിലിൽ രണ്ടു കുഞ്ഞുങ്ങളെ കണ്ടെത്തി . വിഷം ഉള്ളിൽ ചെന്നാണ് പെൺകടുവ ചത്തത് എന്നാണ് പ്രാഥമിക നിഗമനം .കുഞ്ഞുങ്ങൾ വലുതായാൽ കാട്ടിൽ വിടാൻ ആണ് പദ്ധതി .
Read More » -
NEWS
തിരുത്താൻ സർക്കാർ ,കോടതി കയറ്റാൻ പ്രതിപക്ഷം
കേരള പോലീസ് നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ തിരുത്തലുകൾക്ക് സർക്കാർ തയ്യാറാവുന്നുവെന്ന് സൂചന .സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യ നടത്തുന്ന അധിക്ഷേപം എന്ന തരത്തിൽ ഭേദഗതി വരുത്താൻ ആണ് സർക്കാർ ആലോചിക്കുന്നത് . ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന ആവശ്യം സിപിഎമ്മിലും ശക്തമാണ് .വിഷയം ദേശീയ തലത്തിലും ഉന്നയിക്കപ്പെട്ടതോടെ സംസ്ഥാന പാർട്ടിയ്ക്ക് സമ്മർദ്ദമേറി .ഇനി യെച്ചൂരി മനുഷ്യാവകാശത്തെ കുറിച്ച് എന്തുപറയും എന്നാണ് പി ചിദംബരം ചോദിച്ചത് . സൈബറിടത്തെ വ്യക്തിഹത്യയ്ക്ക് മാത്രമേ ഈ നിയമം പ്രയോഗിക്കപ്പെടുകയുള്ളൂവെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെയോ നിഷ്പക്ഷ അഭിപ്രായ പ്രകടനത്തെയോ ഭേദഗതി ബാധിക്കില്ല എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും പ്രവർത്തിയിൽ വരുത്തേണ്ടവർക്ക് അമിത സ്വാതന്ത്ര്യം നൽകുന്നതാണ് നിയമത്തിലെ വാക്കുകൾ .ഏതു മാധ്യമത്തിലായാലും അപകീർത്തിപരമായി വന്നാൽ കേസ് എന്നതാവും സ്ഥിതി . ഭരണഘടനയുടെ അതിർത്തിക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന സാമ്പ്രദായിക മാധ്യമങ്ങളെ അല്ല വ്യക്തിഗത ചാനലുകളെയാണ് നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വാക്കാൽ പറയുന്നുണ്ടെങ്കിലും നിയമം നിയമമായി നിൽക്കുന്നിടത്തോളം പ്രസ്താവന കൊണ്ട് ഗുണം ഇല്ലെന്നു…
Read More » -
LIFE
കേരളത്തെ കാത്തിരിക്കുന്നത് കേസുകളുടെ പെരുമഴ ,ചെറിയ മാനസിക വിഷമം പോലും എഫ് ഐ ആർ ആകാം
പോലീസ് നിയമ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ കേരളത്തിൽ കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുമെന്ന് നിയമ വിദഗ്ധർ .ഏതു വിനിമയോപാധി വഴിയുള്ള ആശയവിനിമയവും കേസിലേക്ക് നയിക്കാം .കോഗ്നിസിബിൾ വകുപ്പായതിനാൽ കേസെടുക്കാൻ കാലതാമസവും പാടില്ല . സമൂഹ മാധ്യമങ്ങളിലെ ചെറിയ തർക്കങ്ങൾ വരെ കേസിലേക്കെത്താം .അപകീർത്തിയ്ക്ക് വിധേയനായ ആളുടെ വസ്തുവിന് ഹാനിയുണ്ടാക്കുന്നതും കേസിന്റെ പരിധിയിൽ വരാ,എന്നിരിക്കെ കമ്പനികൾക്ക് അവർക്കെതിരെയുള്ള പരാതികൾ വരെ കേസിലേക്ക് മാറ്റാം . ഒരാൾക്കെതിരെയുള്ള പരാമർശം അയാൾക്കോ അയാൾക്ക് താല്പര്യമുള്ള മറ്റാർക്കെങ്കിലുമോ മനോവിഷമമുണ്ടാക്കിയാലും കേസിലേക്കെത്താം .കേരള പോലീസ് ആക്ടിൽ സുപ്രീം കോടതി റദ്ദാക്കിയ 118 ഡി വകുപ്പിന്റെ പ്രഹര ശേഷി പോലീസ് നിയമ ഭേദഗതിയ്ക്കുണ്ട് . 2015 ൽ സുപ്രീംകോടതി ഐ ടി നിയമത്തിലെ 66 എ ഭരണഘടനവിരുദ്ധമെന്നു പറഞ്ഞ് റദ്ദ് ചെയ്യുമ്പോൾ കേരള പോലീസ് നിയമത്തിലെ 118 ഡി കൂടി റദ്ദ് ചെയ്യുക ആയിരുന്നു .നിയമത്തിൽ പ്രയോഗിച്ചിരുന്ന വാക്കുകളുടെ അവ്യക്തത സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു .സമാനമാണ് പുതിയ ഭേദഗതിയും .
Read More » -
NEWS
കൊവിഡ് രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീടുകളിലേക്കെത്തും: തെരഞ്ഞെടുപ്പ് കമ്മീഷണർ
കൊവിഡ് രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീടുകളിലേക്കെത്തും. ആരോഗ്യവകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കുമാണ് കമ്മീഷൻ സൗകര്യമൊരുക്കുന്നത്. തപാൽ വോട്ടിനായി പ്രത്യേകം അപേക്ഷിക്കേണമെന്ന് നിർബന്ധമില്ലെന്നും സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്ക്കരൻ പറഞ്ഞു. കൊവിഡ് രോഗികൾക്ക് തപാൽ വോട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും എങ്ങനെ അപേക്ഷ നൽകുമെന്നതുൾപ്പടെ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതിന് പരിഹാരമായാണ് ഉദ്യോഗസ്ഥർ രോഗികളുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി വാങ്ങാൻ തീരുമാനിച്ചത്. വോട്ടിനായി അപേക്ഷിക്കണമെന്ന് നിർബന്ധമില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ പറഞ്ഞു. അധ്യക്ഷപദവിലെ സംവരണം മാറ്റണമെന്ന കോടതി ഉത്തരവ് നടപ്പാക്കും. ഗ്രാമപഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലുമാണ് മാറ്റമുണ്ടാകുക. സർക്കാരിന്റെ ഏതെങ്കിലും ഓദ്യോഗികസ്ഥാനം വഹിക്കുന്നവർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക നൽകുന്നതിന് തൊട്ട് മുൻപ് രാജി വച്ചാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്ലാസ്റ്റിക് പൂർണ്ണമായും നിരോധിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു
Read More » -
NEWS
മാധ്യമ മാരണ ഭേദഗതി പിൻവലിക്കണം: കേരള പത്രപ്രവർത്തക യൂണിയൻ
സൈബർ ബുള്ളിയിങ് തടയാനന്ന പേരിൽ മുഴുവൻ മാധ്യമങ്ങളെയും കൂ ച്ചുവിലങ്ങിടുന്ന പൊലീസ് നിയമ ഭേദഗതി അങ്ങയറ്റം അപലപനീയമാണെന്ന് കേരള പത പ്രവർത്തക യൂണിയൻ. എതിർ ശബ്ദങ്ങളെ കേസിൽ കുടുക്കാനും പീഡിപ്പിക്കാനും പൊലീസിനും ഭരണകൂടത്തിനും അനിയന്ത്രിതമായ അധികാരങ്ങൾ നൽകുന്നതാണ് ഈ ഭേദഗതി. ഏതുവിധത്തിലുള്ള വാർത്താപ്രചാരണവും കുറ്റകൃത്യമാക്കാവുന്ന നിയമ വ്യവസ്ഥ അപകടകരമായ രീതിയിൽ ദുരുപയോഗത്തിനു സാധ്യതകൾ ഉൾക്കൊള്ളുന്നതാണ്. പരാതിയില്ലെ ങ്കിലും പൊലീസിന് സ്വമേധയാ കേസ് എടുക്കാമെന്നു വരുന്നത് കേരളത്തിലുടനീളമുള്ള മാധ്യമ പ്രവർത്തകർ വാർത്തയുടെ പേരിൽ പൊലീസ് സ്റ്റേഷനുകളും കോടതികളും കയറിയി റങ്ങേണ്ടി വരുന്ന നാളുകളിലേക്കാവും വഴി തെളിയിക്കുക. തീർത്തും ജനാധിപത്യ വിരുദ്ധമാ യ സാഹചര്യമാണ് ഇതിലൂടെ സംജാതമാവുക, മാധ്യമ സ്വാതന്ത്യത്തിനും ജനാധിപത്യത്തി നും വെല്ലുവിളിയാവുന്ന മാധ്യമ മാരണ നിയമ ഭേദഗതി പിൻവലിക്കാൻ സർക്കാർ ഇനിയെങ്കി ലും തയാറാവണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി റജിയും ജനറൽ സെക്രട്ട റി ഇ.എസ് സുഭാഷും ആവശ്യപ്പെട്ടു.
Read More » -
LIFE
“ജോസഫ് എന്ന അച്ഛാ ജോക്കുട്ടന് മരണമില്ല “
കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻമന്ത്രിയുമായ പി ജെ ജോസഫിന്റെ മകനുമായ ജോമോൻ ജോസഫിന് ആദരാഞ്ജലി അർപ്പിച്ച് തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ് സുദീപ് സമൂഹമാധ്യമത്തിൽ എഴുതിയ വൈകാരിക കുറിപ്പ് വൈറലായി .ജോക്കുട്ടന്റെ ഓർമ്മകൾ പി ജെ ജോസഫ് എന്ന അച്ഛനെ ഏറ്റവും മികച്ച മനുഷ്യനും ഏറ്റവും നല്ല പൊതുപ്രവർത്തകനും ആക്കിതത്തീർക്കുമെന്നു ഉറച്ചു വിശ്വസിക്കുന്നുവെന്ന് കുറിപ്പിൽ എസ് സുദീപ് വ്യക്തമാക്കുന്നു . എസ് സുദീപിന്റെ ഫേസ്ബുക് പോസ്റ്റ് – എല്ലാ അഹങ്കാരങ്ങളും അസ്തമിച്ചു പോകുന്ന ചില സമയങ്ങളുണ്ട്. അതിലൊന്ന് മരണമൊഴി രേഖപ്പെടുത്തലാണ്. ശരീരം മുഴുവൻ വെന്തു കരിഞ്ഞിട്ടുണ്ടാവും. അന്തരീക്ഷത്തിൽ മനുഷ്യമാംസം വെന്ത ഗന്ധം നിറയും. ശരീരത്തിൽ പേരിനൊരു പുതപ്പു മാത്രവും. അന്നേരവും ഓർമ്മയ്ക്കും ബുദ്ധിക്കും യാതൊരു തകരാറും കാണില്ല. ഒരു ജീവിതം മുഴുവൻ അവർ നിസംഗരായി നമുക്കു മുന്നിൽ തുറന്നു വയ്ക്കും. സ്വർഗവാതിൽപടിയിൽ നിൽക്കുവോർ കള്ളം പറയില്ലെന്നതാണു വിശ്വാസം. ഒടുക്കം ഒപ്പിടാൻ കഴിയാതെ, വിരലടയാളം പതിക്കാൻ വെന്തു കരിഞ്ഞ വിരലുകൾക്കാവതില്ലാതെ……
Read More » -
NEWS
നേതാക്കളുടെ പഞ്ചനക്ഷത്ര സംസ്കാരം കോൺഗ്രസ് പാർട്ടിയെ തോൽവിയിലേക്ക് നയിച്ചു ,ആഞ്ഞടിച്ച് ഗുലാം നബി ആസാദ്
പഞ്ച നക്ഷത്ര സംസ്കാരമുള്ള നേതാക്കളാണ് കോൺഗ്രസിനെ തോൽവിയിൽ നിന്ന് തോൽവിയിലേക്ക് നയിച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ പാർട്ടി നേതാവുമായ ഗുലാം നബി ആസാദ് .നേതാക്കൾക്ക് യാഥാർഥ്യ ബോധം നഷ്ടമായതും തോൽവിയുടെ ആക്കം കൂട്ടി . “തെരഞ്ഞെടുപ്പ് രംഗത്ത് പോലും പഞ്ച നക്ഷത്ര സംസ്കാരം ആണ് .ഇപ്പോഴത്തെ നേതാക്കളുടെ ഒരു പ്രശ്‌നം പാർട്ടി ടിക്കറ്റ് കിട്ടിയാൽ ആദ്യം ഒരു പഞ്ചനക്ഷത്ര ഹോട്ടൽ ബുക്ക് ചെയ്യുക എന്നതാണ് .ദുർഘടം പിടിച്ച വഴി അവർ തെരെഞ്ഞെടുക്കുകയെ ഇല്ല .പഞ്ച നക്ഷത്ര സംസ്കാരം ഉപേക്ഷിച്ചില്ലെങ്കിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് വിജയം നേടാനേ പോകുന്നില്ല .”ഗുലാം നബി ആസാദ് പറഞ്ഞു . കോൺഗ്രസിൽ നേതൃമാറ്റം വേണം എന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളിൽ ഒരാളാണ് ഗുലാം നബി ആസാദ് . #WATCH | I'm giving a clean chit to Gandhis as they can't do much right now due to #COVID. There's…
Read More »