NEWS

ചെന്നിത്തലയുടെ പേരിലുള്ള അന്വേഷണം പ്രഹസനം: ബിജു രമേശ്

ബാര്‍കോഴ കേസ് ഒത്തു തീര്‍പ്പാക്കി പ്രശ്‌ന പരിഹാരിത്തിന് മുഖ്യമന്ത്രിയടക്കം ശ്രമിക്കുന്നതായി ബാറുടമ ബിജു രമേശിന്റെ ആരോപണം. കെ.എം മാണിക്കെതിരായി ആരോപണം ഉന്നയിച്ചപ്പോള്‍ പിന്മാറരുതെന്ന് പറഞ്ഞത് ഇന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ്. തനിക്കെതിരെ കള്ളക്കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ കോടിയേരിയെ കണ്ടിരുന്നു. എന്നാല്‍ കെ.എം മാണി വീട്ടിലെത്തി കണ്ടതോടെ കാര്യങ്ങളുടെ ഗതി മാറിയെന്നും കേസ് ഒത്തു തീര്‍പ്പാക്കിയെന്നും ബിജു രമേശ് പറയുന്നു.

രമേശ് ചെന്നിത്തലയുടെ നേരെ തിരിയുന്ന വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും വെറും പ്രഹസനമായി ഇതവസാനിക്കാനാണ് സാധ്യതയെന്നും ബിജു രമേശ് പറഞ്ഞു. രമേശ് ചെന്നിത്തലയെ ഉപദ്രവിക്കരുതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതുകൊണ്ടാണ് 164 മൊഴിയില്‍ അദ്ദേഹത്തിന്റെ പേര് പറയാതിരുന്നത്. ആഭ്യന്ത്ര മന്ത്രിയായിരുന്നപ്പോള്‍ ചെന്നിത്തല നേരിട്ട് വിളിച്ചതായും തന്നെ ഉപദ്രവിക്കരുതെന്ന് പറഞ്ഞതായും ബിജു രമേശ് പറയുന്നു. ബാര്‍ കോഴ കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.

Back to top button
error: