NEWS

മാധ്യമ മാരണ ഭേദഗതി പിൻവലിക്കണം: കേരള പത്രപ്രവർത്തക യൂണിയൻ

സൈബർ ബുള്ളിയിങ് തടയാനന്ന പേരിൽ മുഴുവൻ മാധ്യമങ്ങളെയും കൂ ച്ചുവിലങ്ങിടുന്ന പൊലീസ് നിയമ ഭേദഗതി അങ്ങയറ്റം അപലപനീയമാണെന്ന് കേരള പത പ്രവർത്തക യൂണിയൻ. എതിർ ശബ്ദങ്ങളെ കേസിൽ കുടുക്കാനും പീഡിപ്പിക്കാനും പൊലീസിനും ഭരണകൂടത്തിനും അനിയന്ത്രിതമായ അധികാരങ്ങൾ നൽകുന്നതാണ് ഈ ഭേദഗതി.

ഏതുവിധത്തിലുള്ള വാർത്താപ്രചാരണവും കുറ്റകൃത്യമാക്കാവുന്ന നിയമ വ്യവസ്ഥ അപകടകരമായ രീതിയിൽ ദുരുപയോഗത്തിനു സാധ്യതകൾ ഉൾക്കൊള്ളുന്നതാണ്. പരാതിയില്ലെ ങ്കിലും പൊലീസിന് സ്വമേധയാ കേസ് എടുക്കാമെന്നു വരുന്നത് കേരളത്തിലുടനീളമുള്ള മാധ്യമ പ്രവർത്തകർ വാർത്തയുടെ പേരിൽ പൊലീസ് സ്റ്റേഷനുകളും കോടതികളും കയറിയി റങ്ങേണ്ടി വരുന്ന നാളുകളിലേക്കാവും വഴി തെളിയിക്കുക. തീർത്തും ജനാധിപത്യ വിരുദ്ധമാ യ സാഹചര്യമാണ് ഇതിലൂടെ സംജാതമാവുക, മാധ്യമ സ്വാതന്ത്യത്തിനും ജനാധിപത്യത്തി നും വെല്ലുവിളിയാവുന്ന മാധ്യമ മാരണ നിയമ ഭേദഗതി പിൻവലിക്കാൻ സർക്കാർ ഇനിയെങ്കി ലും തയാറാവണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി റജിയും ജനറൽ സെക്രട്ട റി ഇ.എസ് സുഭാഷും ആവശ്യപ്പെട്ടു.

Back to top button
error: