നേതാക്കളുടെ പഞ്ചനക്ഷത്ര സംസ്കാരം കോൺഗ്രസ് പാർട്ടിയെ തോൽവിയിലേക്ക് നയിച്ചു ,ആഞ്ഞടിച്ച് ഗുലാം നബി ആസാദ്
പഞ്ച നക്ഷത്ര സംസ്കാരമുള്ള നേതാക്കളാണ് കോൺഗ്രസിനെ തോൽവിയിൽ നിന്ന് തോൽവിയിലേക്ക് നയിച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ പാർട്ടി നേതാവുമായ ഗുലാം നബി ആസാദ് .നേതാക്കൾക്ക് യാഥാർഥ്യ ബോധം നഷ്ടമായതും തോൽവിയുടെ ആക്കം കൂട്ടി .
“തെരഞ്ഞെടുപ്പ് രംഗത്ത് പോലും പഞ്ച നക്ഷത്ര സംസ്കാരം ആണ് .ഇപ്പോഴത്തെ നേതാക്കളുടെ ഒരു പ്രശ്‌നം പാർട്ടി ടിക്കറ്റ് കിട്ടിയാൽ ആദ്യം ഒരു പഞ്ചനക്ഷത്ര ഹോട്ടൽ ബുക്ക് ചെയ്യുക എന്നതാണ് .ദുർഘടം പിടിച്ച വഴി അവർ തെരെഞ്ഞെടുക്കുകയെ ഇല്ല .പഞ്ച നക്ഷത്ര സംസ്കാരം ഉപേക്ഷിച്ചില്ലെങ്കിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് വിജയം നേടാനേ പോകുന്നില്ല .”ഗുലാം നബി ആസാദ് പറഞ്ഞു .
കോൺഗ്രസിൽ നേതൃമാറ്റം വേണം എന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളിൽ ഒരാളാണ് ഗുലാം നബി ആസാദ് .
#WATCH | I'm giving a clean chit to Gandhis as they can't do much right now due to #COVID. There's no change in our demands. They've agreed to most of our demands. Our leadership should hold elections if they want to become a national alternative & revive the party: G N Azad pic.twitter.com/FOyn8DrIfC
— ANI (@ANI) November 22, 2020