Month: November 2020
-
NEWS
വഴിയോരക്കച്ചവടക്കാരോട് സിഐ മോശമായി പെരുമാറിയ സംഭവം: അന്വേഷണം ആരംഭിച്ചതായി കണ്ണൂർ ജില്ലാ പോലീസ് മേധാവി: റിപ്പോർട്ട് ഇന്ന് ഡിഐജിക്ക് കൈമാറും
https://youtu.be/kEUgk3wOeug വഴിയോര കച്ചവടക്കാരെ സിഐ അസഭ്യ വർഷം നടത്തിയ സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര. ഇന്ന് തന്നെ റിപ്പോർട്ട് ഡിഐജിക്ക് സമർപ്പിക്കുമെന്ന് യതീഷ് ചന്ദ്ര പറഞ്ഞു. റോഡുവക്കിൽ കച്ചവടം നടത്തിയിരുന്നവരെ ഒഴിപ്പിക്കാന്‍ എത്തിയപ്പോഴാണ് ചെറുപുഴ സിഐ ബിനീഷ് കുമാര്‍ ഇവരോട് അപമര്യാദയായി പെരുമാറിയത്. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. ചെറുപുഴ ടൗണിന് സമീപത്ത് റോഡിൽ പഴങ്ങൾ വിറ്റിരുന്നത് വ്യാപാരികൾ ചോദ്യം ചെയ്തു. അവർ പൊലീസിനെ സമീപിച്ച് തെരുവ് കച്ചവടക്കാരെ മാറ്റിത്തരാൻ ആവശ്യപ്പെട്ടു. സ്ഥലത്ത് എത്തിയ ചെറുപുഴ ഇൻസ്പെക്ടർ ബിനീഷ് കുമാർ സിനിമാ സ്റ്റൈലിൽ വണ്ടിയിൽ നിന്ന് ഇറങ്ങി കച്ചവടക്കാരെ വിരട്ടി. ദേഹത്ത് കൈവെച്ച് സംസാരിക്കരുതെന്ന് ഒരു കച്ചവടക്കാരൻ പറഞ്ഞപ്പോഴായിരുന്നു അസഭ്യ വർഷം. കച്ചവടക്കാരിലൊരാൽ ഈ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി സമൂഹ മാധ്യമങ്ങളിലിട്ടു. നിങ്ങളെയെല്ലാം പാഠം പഠിപ്പിക്കുമെന്ന് സിഐയുടെ ആക്രോശവും വീഡിയോയിലുണ്ട്. റോഡ് സൈഡിൽ കച്ചവടം നടത്തിയവർക്ക് പിഴ ചുമത്തിയ പൊലീസ് സംഘം എല്ലാവരെയും…
Read More » -
NEWS
ശിവശങ്കരൻ്റെ ജാമ്യാപേക്ഷ ഡിസംബർ 2 ന് പരിഗണിക്കും.
റിമാന്‍ഡില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തമാസം രണ്ടിലേക്ക് മാറ്റി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയ സാഹചര്യത്തിലാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. സ്വര്‍ണക്കളളക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറടക്ടേറ്റ് കഴിഞ്ഞ മാസം 28-ന് ശിവശങ്കറെ അറസ്റ്റു ചെയ്തത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി എന്‍ഫോഴ്‍സ്‍മെന്‍റിനോട് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. നേരത്തെ ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തളളിയിരുന്നു. തനിക്കെതിരെ തെളിവുകളില്ലെന്നും സ്വപ്ന സുരേഷ് നല്‍കിയ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് അറസ്റ്റെന്നുമാണ് ശിവശങ്കറിന്‍റെ വാദം. എന്നാല്‍ സ്വപ്ന സുരേഷിന്‍റെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ശിവശങ്കറിന്റേതുകൂടിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.
Read More » -
NEWS
മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന
പൗരന്‍റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. അപകീര്‍ത്തികരവും അസത്യജഡിലവും അശ്ലീലം കലര്‍ന്നതുമായ പ്രചാരണങ്ങള്‍ക്കെതിരെ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും പരാതിയും നിലനില്‍ക്കുന്നുണ്ട്. സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടെ നിര്‍ദാക്ഷ്യണ്യം ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സമൂഹത്തില്‍ ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിന്‍റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മേധാവികള്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പോലീസ് ആക്ട് ഭേദഗതി വരുത്തണമെന്ന് ആലോചിച്ചത്. ഭേദഗതി പഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ…
Read More » -
NEWS
സ്വപ്ന സുരേഷ് എന്നെ വിളിച്ചിരുന്നു: ബിജു രമേശ്
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷ് തന്നെ വിളിച്ചിരുന്നുവെന്ന് ബാര്‍ കോഴ കേസ് വിവാദത്തിലെ താരം ബിജു രമേശ് പറയുന്നു. പക്ഷേ അതിന് സ്വര്‍ണക്കടത്ത് കേസുമായി യാതൊരുവിധ ബന്ധവുമില്ല. സ്വപ്‌ന തന്നെ വിളിച്ചത് കോണ്‍സുലേറ്റിലുള്ളവര്‍ക്ക് മദ്യം വേണമെന്നാവശ്യപ്പെട്ടാണെന്നും ബിജു രമേശ് പറഞ്ഞു. സ്വപ്‌നയും താനും അകന്ന ബന്ധുക്കളാണെന്നും ബിജു രമേശ് തുറന്ന് പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പേരിലാണ് മുന്‍മന്ത്രി ബാബു തന്നോട് പണം ആവശ്യപ്പെട്ടതെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടി പറഞ്ഞുവെന്ന് പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. വിജിലന്‍സിന്റെ മൊഴിയെടുപ്പില്‍ വിശ്വാസം നഷ്ടപ്പെട്ടു. മൊഴിയെടുപ്പ് എന്ന പേരില്‍ അവര്‍ക്ക് എന്നില്‍ നിന്നും അറിയേണ്ടത് ഒരു വര്‍ഷം മുന്‍പ് ഞാനിട്ട ഷര്‍ട്ടിന്റെ കളറും, സെക്രട്ടേറിയേറ്റിലെ പടികളുടെ എണ്ണവുമൊക്കെയാണ്. വിജിലന്‍സിന്റെ ചോദ്യം ചെയ്യാല്‍ തമാശ രൂപേണേയാണ്.
Read More » -
NEWS
ബിജെപി ഹൈക്കോടതിയെ സമീപിക്കുന്നു
പോലീസ് ആക്ടിലെ ഭേദഗതിയ്ക്കെതിരെ ബിജെപി ഹൈക്കോടതിയെ സമീപിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് ഹൈക്കോടതിയിൽ ഹർജി നൽകുക. ഭേദഗതി പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് നിയമമെന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്. സൈബർ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായാണ് പോലീസ് നിയമത്തിലെ 118 (എ) വകുപ്പാണ് ഭേദഗതി ചെയ്തത്. എന്നാൽ ഭേദഗതി വ്യക്തിസ്വാതന്ത്ര്യത്തിലും മാധ്യമ സ്വാതന്ത്ര്യത്തിലുമുള്ള കടന്നുകയറ്റമാണെന്ന് വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപി കോടതിയെ സമീപിക്കുന്നത്.
Read More » -
NEWS
പൊലീസ് നിയമഭേദഗതി സർക്കാർ തിരുത്തിയേക്കും
വിവാദമായ പൊലീസ് നിയമഭേദഗതി സർക്കാർ തിരുത്തിയേക്കും. സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപങ്ങൾക്ക് മാത്രം ബാധകമാക്കാനാണ് ആലോചന. സിപിഎമ്മിലും പൊലീസിലും എതിര്പ്പ് ശക്തമായതോടെയാണ് തിരുത്തൽ വരുത്താനുള്ള നീക്കം. നിയമ ഭേദഗതിയിൽ കടുത്ത എതിര്‍പ്പാണ് സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചത്. നിയമഭേദഗതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിൽ കേന്ദ്ര നേതൃത്വം സംസ്ഥാന നേതക്കളോട് സംസാരിച്ചു. തിരുത്തൽ എങ്ങനെ വേണമെന്ന് നാളെയോടെ തീരുമാനിക്കാനാണ് സാധ്യത
Read More » -
NEWS
പൊലീസ് ആക്ട് 118 എ അനുസരിച്ചുള്ള ആദ്യ പരാതി
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ ഫേസ്ബുക്കിൽ അപമാനിക്കാൻ ശ്രമിച്ച വ്യക്തിക്കെതിരെ പൊലീസ് ആക്റ്റ് 118 എ പ്രകാരം കേസ് എടുക്കണം എന്നു പരാതി. പൊലീസ് ആക്ട് 118 എ അനുസരിച്ചുള്ള ആദ്യ പരാതിയാണ് ഇത്. മുസ്ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാൻ ആണ് വലപ്പാട് പൊലീസിൽ പരാതി നൽകിയത്. പരാതി പൊലീസ് സ്വീകരിച്ചു. ഫിറോസിനെ അപകീർത്തിപെടുത്താൻ ലക്ഷ്യമിട്ടു വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. ഒരു ഫേസ്ബുക്ക് പ്രൊഫൈലിലെ വ്യക്തിയ്ക്കെതിരെയാണ് പരാതി. അപകീര്‍ത്തിപ്പെടുത്തിയ പോസ്റ്റിന്‍റെ ലിങ്കും ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. പുതിയ പൊലീസ് ആക്ടിനെതിരെ സംസ്ഥാന വ്യാപകമായി രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഈ പരാതിയെന്നതും ശ്രദ്ധേയമാണ്. പൊലീസ് ആക്ട് 118 എ അനുസരിച്ച് പരാതിക്കാരനില്ലെങ്കിൽ പൊലീസിന് സ്വമേധയാ കേസെടുക്കാം. അറസ്റ്റിന് വാറണ്ടോ മജിസ്ട്രേറ്റിന്‍റെ അനുമതിയോ ആവശ്യവുമില്ല. ശിക്ഷയായി മൂന്നു വർഷം വരെ തടവോ, പതിനായിരം രൂപ വരെ പിഴയോ ഇവയൊരുമിച്ചോ ലഭിക്കാം.
Read More » -
NEWS
മോഹന്‍ലാലിന്റെ ആറാട്ട് തുടങ്ങി
മലയാളത്തിലെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ആറാട്ടിന്റെ ചിത്രീകരണം ആരംഭിച്ചു. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. പുലിമുരുകന് ശേഷം മോഹന്‍ലാലും ഉദകൃഷ്ണയും വീണ്ടും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ആറാട്ടിലെത്തുന്നത്. പാലക്കാടും ഹൈദരബാദുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ചിത്രം ഒരു മാസ് ആക്ഷന്‍ എന്റര്‍ടൈനര്‍ ആയിട്ടാണ് ഒരുങ്ങുന്നത്. പഴയ ബെന്‍സ് കാറും, 2255 എന്ന നമ്പറും ചിത്രത്തില്‍ ഉപയോഗിക്കുന്നതും ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകര്‍ നോക്കി കാണുന്നത്.
Read More » -
NEWS
ആരെയും അകത്താക്കാവുന്ന കരിനിയമം.
മാധ്യമ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനായി കേരള സർക്കാർ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതിയെക്കുറിച്ച് പ്രശസ്ത പത്രപ്രവർത്തകനും മുൻ തെഹൽക്ക മാനേജിംഗ് എഡിറ്റുമായ മാത്യു സാമുവൽ എഴുതുന്നു: വളരെ സിമ്പിൾ ആയിട്ട് പറയാം… എന്താണ് കേരള സർക്കാർ കൊണ്ടുവന്ന കേരള പോലീസ് ആക്ട്…? സാക്ഷാൽ കെ.പി യോഹന്നാൻ… അയാൾ എവിടുന്ന് പണം കൊണ്ടു വന്നു, എങ്ങനെയാണ് അയാൾ പണം സ്വരൂപിച്ചത്, ഈ പണം ഏതൊക്കെ രീതിയിലാണ് അടിച്ചുമാറ്റിയത്… ഞാൻ തെളിവ് ഉൾപ്പെടെ പറയുന്നു… കെ.പി യോഹന്നാൻ്റെ ഒരു ശിങ്കിടി എനിക്കെതിരെ പരാതി കൊടുക്കുന്നു…! നമ്മുക്ക് എല്ലാവർക്കും നല്ലപോലെ അറിയാവുന്ന വസ്തുതയും കാര്യവുമാണ്…നമ്മുടെ കേരള പോലീസിൽ ഒരാളുപോലും കൈക്കൂലിയും പണവും വാങ്ങില്ല….!😜😜 കെ. പി യോഹന്നാൻ 10 ലക്ഷം രൂപ കൈക്കൂലി കൊടുക്കുന്നു…! അവനെ അകത്ത് ഇടണമെന്ന് ഒറ്റ ഡിമാൻഡ്… യാതൊരു വാറണ്ടും ഇല്ല… ഒരു തെളിവുമില്ല.. എന്നെ പൊക്കി അകത്ത് ഇടുന്നു…! അതുപോലെ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ തെളിവ് ഉൾപ്പെടെ ഒരു റിപ്പോർട്ട് കൊടുത്താൽ… അയാളുടെ…
Read More » -
NEWS
5 വര്‍ഷത്തിനിടയില്‍ കസ്റ്റംസ് പിടിച്ചത് ഒന്നേകാല്‍ ടണ്‍ സ്വര്‍ണം
കേരളത്തിലെ വിമാനത്താവളങ്ങള്‍ സ്വര്‍ണക്കടത്ത് കേന്ദ്രമായി മാറിയിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണമാണ് കേരളത്തിലെ 4 വിമാനത്താവളങ്ങളിലൂടെ കടത്തിയിരിക്കുന്നത്. ഏകദേശം 448 കോടി രൂപയോളം വില വരുന്ന അത്രയും സ്വര്‍ണം കൈമാറ്റം ചെയ്തിട്ടുണ്ട്. കോഴിക്കോട് നിന്നും 591 കിലോയും കൊച്ചിയില്‍ നിന്നും 500 കിലോയും തിരുവനന്തപുരത്ത് നിന്നും153 കിലോയുമാണ് പിടിച്ചെടുത്തത്. 230 കിലോയോളം സ്വര്‍ണം വിമാനത്താവളങ്ങളില്‍ നിന്നാല്ലാതെയും പിടിച്ചെടുത്തിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ വരെ മാത്രമുള്ള കണക്കുകളാണിത്. തിരുവനന്തപുരത്തെ നയതന്ത്ര ബാഗേജില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണം ഈ കണക്കില്‍ ഉള്‍പ്പെടുന്നതല്ല.
Read More »