NEWS

പോലീസ് നിയമ ഭേദഗതി ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാവും ,പിൻവലിക്കണമെന്ന് സുനിൽ പി ഇളയിടം

സൈബർ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായി പോലീസ് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി (118 -A) ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുന്ന ഒന്നാണെന്ന് വാഗ്മിയും ചിന്തകനുമായ സുനിൽ പി ഇളയിടം .ഭേദഗതി ഉടൻ പിൻവലിക്കണമെന്ന് സുനിൽ പി ഇളയിടം ഫേസ്ബുക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു .

സുനിൽ പി ഇളയിടത്തിന്റെ ഫേസ്ബുക് കുറിപ്പ് –

സൈബർ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായി പോലീസ് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി (118 -A) ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുന്ന ഒന്നാണ്.
നിശ്ചയമായും ആളുകളുടെ സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതാണ്.,

സാമൂഹ്യമാധ്യമങ്ങളിലെ അത്യന്തം ഹീനമായ അധിക്ഷേപങ്ങൾ തടയേണ്ടത് അനിവാര്യവും അതിനായുള്ള നിയമനിർമ്മാണം സ്വാഗതാർഹവുമാണ്. എന്നാൽ , അതിനായുള്ള നടപടികൾ അഭിപ്രായസ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്ന നിലയിലാവരുത്. പുതിയ ഭേദഗതിയിൽ അത്തരത്തിൽ ദുരുപയോഗം ചെയ്യാവുന്നതും വിപരീതഫലം ഉളവാക്കാവുന്നതുമായ വ്യവസ്ഥകളുണ്ട്. അത് പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ സർക്കാർ തയ്യാറാകണം.

Back to top button
error: