സ്വകാര്യ ചിത്രങ്ങൾ പുറത്ത്‌ വിടുമെന്ന് യുവാവിന്റെ ഭീഷണി ,ഹസിന്റെ പരാതിയിൽ അറസ്റ്റ്

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാനെ ഭീഷണിപ്പെടുത്തിയ കേസിൽ കൊൽക്കത്തയിൽ യുവാവിനെ അറസ്റ്റ് ചെയ്തു .രണ്ടു മാസമായി യുവാവ് ഭീഷണിപ്പെടുത്തുന്നുണ്ട് എന്നാണ് ഹസിന്റെ പരാതി .

ഹസിൻ ജഹാന്റെ വീട്ടിൽ സഹായിയായി നിന്നിരുന്ന ആൾ ആണ് ആദ്യം വിളിച്ചത് .പിന്നീട് ഇവരുടെ മകൻ ആണെന്ന് പറഞ്ഞ് ഒരു യുവാവ് വിളിക്കാൻ തുടങ്ങി .സ്വകാര്യ ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തും ,മൊബൈൽ നമ്പർ വെളിയിൽ വിടും എന്നൊക്കെ ആയിരുന്നു ഭീഷണി എന്നാണ് പരാതി .

ആദ്യമൊക്കെ യുവാവിന്റെ ഭീഷണി വകവെക്കാതിരുന്ന ഹസിൻ ഭീഷണി പതിവായപ്പോൾ പോലീസിനെ സമീപിക്കുക ആയിരുന്നു .ഭീഷണി സന്ദേശങ്ങൾ വന്നിരുന്ന ഫോണുകൾ പിന്തുടർന്ന് യുവാവിനെ പോലീസ് പിടികൂടി .ജോലിക്കാരി എന്ന് പറഞ്ഞിരുന്ന സ്ത്രീക്കായി പോലീസ് അന്വേഷിക്കുകയാണ് .

ഷമിയുമായി പിരിഞ്ഞ് താമസിക്കുന്ന ഹസിൻ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു .ഷമിക്കെതിരെ പോലീസിലും പരാതി നൽകി ഹസിൻ.അയോധ്യ വിഷയത്തിൽ പ്രതികരിച്ചും ഹസിൻ മാധ്യമ ശ്രദ്ധയിൽ വന്നിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *