NEWS
സി എം രവീന്ദ്രനെ ഇന്ന് ഡിസ്ചാർജ് ചെയ്യില്ല ,നാളെ ഇ ഡിയ്ക്ക് മുമ്പിൽ ഹാജരാകില്ല
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇന്ന് ഡിസ്ചാർജ് ചെയ്യില്ല .വിദഗ്ദ്ധ പരിശോധനകൾ തുടരുക ആണെന്നാണ് ഡോക്ടർമാർ പറയുന്നത് .നാളെ ഹാജരാകാൻ ആണ് ഇ ഡി രവീന്ദ്രന് നോട്ടീസ് നൽകിയിരിക്കുന്നത് .ചികിത്സാ രേഖകൾ ഇ ഡിയ്ക്ക് കൈമാറി .
ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി വീണ്ടും ആവശ്യപ്പെട്ടതിന് പിന്നാലെ ബുധനാഴ്ചയാണ് സി എം രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് അനന്തര ചികിത്സയിൽ ആണ് രവീന്ദ്രൻ എന്നാണ് വിശദീകരണം .കോവിഡ് മുക്തനായതിന് പിന്നാലെയാണ് ഇ ഡി രവീന്ദ്രന് വീണ്ടും നോട്ടീസ് നൽകിയത് .