NEWS

എംപിമാർക്കും എംഎൽഎമാർക്കും വിദ്യാഭ്യാസ യോഗ്യത വേണം ,ഭരണ ഘടനയിൽ ഉൾപ്പെടുത്താതെ പോയതിന് ഡോ .രാജേന്ദ്ര പ്രസാദ് പശ്ചാത്തപിക്കുന്ന രണ്ട് കാര്യങ്ങൾ

ഇന്ന് ഇന്ത്യൻ ഭരണഘടനാ ദിനം ആണ് .1949 നവംബർ 26 ന് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി സ്വീകരിക്കുമ്പോൾ വിട്ടുപോയ രണ്ടു കാര്യങ്ങളെ കുറിച്ച് ചെയർമാൻ ഡോ .രാജേന്ദ്ര പ്രസാദ് പശ്ചാത്തപിച്ചിരുന്നു .

ഡോ .രാജേന്ദ്ര പ്രസാദിന്റെ ആദ്യ പശ്ചാത്താപം ജനപ്രതിനിധികളുടെ വിദ്യാഭ്യാസം സംബന്ധിച്ചായിരുന്നു .”ജനപ്രതിനിധികൾക്ക് ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത വേണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു .”രാജേന്ദ്ര പ്രസാദ് പറഞ്ഞു .

“ഭരണം നിർവഹിക്കുന്നവർക്കും അതിനു സഹായിക്കുന്നവർക്കും ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത നിർദേശിക്കുന്നുണ്ട് .എന്നാൽ ഭരണകർത്താക്കൾക്ക് അത് ബാധകമാക്കിയില്ല .”

“രണ്ടാമത്തെ എന്റെ പശ്ചാത്താപം എന്ന് പറയുന്നത് സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടന ഏതെങ്കിലും ഇന്ത്യൻ ഭാഷയിൽ നിർമ്മിക്കാൻ ആയില്ല എന്നതാണ് .രണ്ട് വിഷയങ്ങൾക്കും ധാരാളം പരിമിതികൾ ഉണ്ടായിരുന്നു .എന്നിരുന്നാലും എന്റെ പശ്ചാത്താപം അങ്ങിനെ തുടരുന്നു .”ഡോ രാജേന്ദ്ര പ്രസാദ് വ്യക്തമാക്കി .

Back to top button
error: