കർഷകർ മുന്നോട്ട് തന്നെ ,[പോലീസ് ജലപീരങ്കി പ്രയോഗം അവസാനിപ്പിക്കാൻ ലോറിയുടെ മുകളിൽ കയറിയ കർഷകന്റെ പോരാട്ട വീര്യം അതുപറയും

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ ഡൽഹിയിലേക്ക് മാർച്ച് നടത്തുന്ന കർഷകരെ പിന്തിരിപ്പിക്കാൻ ആവുന്നതൊക്കെ ചെയ്യുന്നുണ്ട് ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര -സംസ്ഥാന സർക്കാരുകൾ .കൊടും തണുപ്പിൽ ആണ് കർഷക മാർച്ച് .അതിനെ തടയാൻ പോലീസ് ഉപയോഗിക്കുന്നതോ ജലപീരങ്കിയും .കർഷകർ നനയുന്നു എന്ന് മാത്രമല്ല അവർക്ക് പിന്നീട് ഉടുക്കാനുള്ള വസ്ത്രങ്ങളും ശേഖരിച്ചു വച്ചിട്ടുള്ള ഭക്ഷണവും കൊടും തണുപ്പിൽ തീ കായാനുള്ള സാമഗ്രികളുമെല്ലാം നനയുകയാണ് .

ഈ പശ്ചാത്തലത്തിൽ ആണ് പഞ്ചാബിൽ നിന്നുള്ള ഒരു കർഷകൻ പോലീസിന്റെ ജലപീരങ്കി നിർത്തിക്കാൻ രണ്ടും കല്പിച്ച് അത് ഘടിപ്പിച്ചിട്ടുള്ള വാഹനത്തിൽ കയറിയത് വാഹനത്തിൽ കയറിയ കർഷകൻ പോലീസ് നോക്കി നിൽക്കെ ജലപീരങ്കി ഓഫ് ചെയ്ത് ഹീറോ ആകുകയും ചെയ്തു കർഷകൻ .ആ വീഡിയോ ഇപ്പോൾ വൈറൽ ആണ് .

കർഷകൻ ജലപീരങ്കി ഓഫ് ചെയ്തതോടെ പോലീസ് തടസം മറികടന്ന് മാർച്ച മുന്നോട്ട് ചലിച്ചു .അംബാലയിൽ നിന്നുള്ള നവദീപ് സിങ് ആണ് കർഷകരുടെ ഹീറോ ആയത് .

Leave a Reply

Your email address will not be published. Required fields are marked *