TRENDING

“രാജ്യത്തിന് തന്നെ അഭിമാനമാണ് ടീച്ചർ “വ്‌ളോഗ് ലീഡർ ഓഫ് ദി ഇയർ പുരസ്‌കാരം പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ

പ്രമുഖ ഫാഷൻ ലൈഫ് സ്റ്റൈൽ മാഗസിൻ വ്‌ളോഗിന്റെ “ലീഡർ ഓഫ് ദ ഇയർ “പുരസ്‌കാരം ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് .നടൻ ദുൽഖർ സൽമാൻ ആണ് പ്രഖ്യാപനം നടത്തിയത് .രാജ്യത്തിനാകെ അഭിമാനമാണ് ടീച്ചർ എന്ന് ദുൽഖർ പറഞ്ഞു .

https://fb.watch/21tOc83Nmd/

കോവിഡ് ,നിപ തുടങ്ങിയ മഹാമാരികൾക്കെതിരായ പോരാട്ടത്തെ കുറിച്ച് ദുൽഖർ എടുത്തു പറഞ്ഞു .”ഞങ്ങളുടെ സംസ്ഥാനം മികച്ച കൈകളിൽ ആണെന്ന് ഞങ്ങൾക്കറിയാമായിരുന്നു .ഒരു മാഗസിൻ ടീച്ചറെ റോക്ക്സ്റ്റാർ എന്നാണ് വിളിച്ചത് .ഈ അവാർഡ് പ്രഖ്യാപിക്കാൻ പോലും ഞാൻ അർഹനല്ല .ആദരവോടെ സന്തോഷത്തോടെ ഈ പ്രഖ്യാപനം നടത്തുകയാണ് .”ദുൽഖർ അവാർഡ് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു .

പുരസ്‌കാരം ലഭിച്ചതിൽ സന്തോഷം ഉണ്ടെന്ന് ശൈലജ ടീച്ചർ പറഞ്ഞു .പുരസ്‌കാരം തന്റെ ടീമിന് സമർപ്പിക്കുക ആണെന്നും അവർ വ്യക്തമാക്കി .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button