NEWS

ആവേശം ചോരാതെ ദില്ലി ചലോ കർഷക മാർച്ച് മൂന്നാം ദിനം

കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തുന്ന ദില്ലി ചലോ മാർച്ച് മൂന്നാം ദിനവും ആവേശത്തോടെ മുന്നോട്ട് .വെള്ളിയാഴ്ച വൈകീട്ട് മാർച്ച് ദില്ലിയിൽ പ്രവേശിച്ചു .ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് .

ദില്ലി അതിർത്തികൾ അടച്ചിട്ടിരുന്ന പോലീസ് കർഷകരെ ദില്ലിയിൽ പ്രവേശിപ്പിക്കില്ലെന്നു നിർബന്ധം പിടിച്ചെങ്കിലും പിന്നീട് വഴങ്ങേണ്ടി വന്നു .ബുറാടിയിലെ നിരങ്കാര മൈതാനത്തെത്തി ധർണ നടത്താൻ പോലീസ് കർഷകരെ അനുവദിച്ചു .

Signature-ad

ദില്ലി- ഹരിയാന അതിർത്തിയിൽ വച്ച് കർഷകർക്കെതിരെ നിരവധി തവണ പോലീസ് കണ്ണീർ വാതക പ്രയോഗം നടത്തി .എന്നിട്ടും പിരിഞ്ഞു പോകാൻ കർഷകർ തയ്യാറായില്ല .

ഇതിനിടെ കർഷകരുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് കട്ടി കേന്ദ്ര സർക്കാർ രംഗത്ത് വന്നു .ഡിസംബർ 3 ന് ചർച്ച നടത്താം എന്നാണ് വാഗ്ദാനം .എന്നാൽ കർഷക നേതാക്കൾ ഇതിനോട് പ്രതികരിച്ചിട്ടില്ല .

Back to top button
error: